Also read-വനിതാ എസ്.ഐയെ വിമർശിച്ച കാർട്ടൂണിന് അശ്ലീല കമന്‍റിട്ട അഞ്ച് പേർക്കെതിരെ കേസ്; കാർട്ടൂണിസ്റ്റിന്‍റെ പേരിലും കേസ്
മോശമായി പെരുമാറിയെന്ന് വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ തന്റെ സീറ്റ് മാറ്റി ഇരുത്തുക മാത്രമാണ് ചെയ്തതെന്നും നടി പറയുന്നു. പരാതി ഉണ്ടെങ്കിൽ പൊലീസിനെ സമീപിക്കണമെന്നും എയർഇന്ത്യ അധികൃതര്‍ പറഞ്ഞുവെന്ന് നടി ആരോപിക്കുന്നു. ഇതിനെ തുടർന്ന് കൊച്ചിയിലെത്തിയ ശേഷം പിന്നീട് ഇവർ പൊലീസിന് പരാതി നൽകുകയായിരുന്നു. താരത്തിനുണ്ടായ ദുരനുഭവം ഇൻസ്റ്റാഗ്രാം പേജിലൂടെ വെളിപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.
advertisement
Location :
Kochi,Ernakulam,Kerala
First Published :
October 11, 2023 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റിലിരുന്നയാൾ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറിയെന്ന് യുവനടി