TRENDING:

പെൺകുട്ടി പ്രണയം നിരസിച്ചു; കൊലപ്പെടുത്താൻ വീട്ടിൽ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ

Last Updated:

യുവാവിന്‍റെ വരവിൽ തന്നെ പന്തികേട് തോന്നിയ പെണ്‍കുട്ടിയുടെ അമ്മ വാതിലടച്ചതിനാലാണ് വൻ ദുരന്തം  ഒഴിവായത്. 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോഴിക്കോട്: പ്രണയം നിരസിച്ച പെൺകുട്ടിയെ കൊലപ്പെടുത്താൻ പെട്രോളും ലൈറ്ററുമായെത്തിയ യുവാവ് പൊലീസ് പിടിയിൽ.  കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുൺജിത്തിനെയാണ് ഇന്നലെ രാത്രി പൊലീസ് അറസ്റ്റു ചെയതത്. യുവതിയുടെ വീട്ടിലേക്ക് അരുൺജിത്ത്  കയറി വരുന്നത് കണ്ട അമ്മ വാതിൽ അടച്ചതിനാൽ പ്രതിക്ക് വീടിനകത്തേക്ക് കയറാനായില്ല. സംഭവമറിഞ്ഞെത്തിയ  നാട്ടുകാരാണ് യുവാവിനെ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയത്.
advertisement

യുവാവിന്‍റെ കൈയ്യിൽ നിന്നും ഒരു ലിറ്റർ പെട്രോളും, ലൈറ്ററും കണ്ടെടുത്തു. പ്രതി മുമ്പും പെൺകുട്ടിയുടെ  വീട്ടിൽ എത്തിയിട്ടുണ്ടെന്നും അന്ന് ഇയാളെ പെൺകുട്ടിയുടെ അച്ഛൻ താക്കീത് നൽകി മടക്കി അയച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് അരുണ്‍ജിത്ത് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്.

Also Read-‘പെൺകുട്ടികളെ മയക്കുമരുന്ന് കൊടുത്ത് സെക്സ് കെണിയിൽ വീഴ്ത്തുന്നു’ കേരളാ പൊലീസ് സർവേ റിപ്പോർട്ട്

തുടർന്ന് പ്രണയാഭ്യർത്ഥന നടത്തുകയും അത് പെൺകുട്ടി നിരസിച്ചതുമാണ് സംഭവത്തിലേക്ക് നയിച്ചത് .  മുൻപും പെൺകുട്ടിയെ അപായപ്പെടുത്താൻ പ്രതി ശ്രമിച്ചിട്ടുണ്ട്. ഇത് പരാജയപ്പെട്ടതിനാലാണ് ഇത്തവണ പെട്രോളും ലൈറ്ററുമായെത്തിയതെന്നാണ് വിവരം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തൽ, സ്ത്രീത്വത്തിനെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടി പ്രണയം നിരസിച്ചു; കൊലപ്പെടുത്താൻ വീട്ടിൽ പെട്രോളുമായി എത്തിയ യുവാവ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories