TRENDING:

Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ

Last Updated:

പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
Choose
News18 on Google
advertisement
മുംബൈ: പത്താം ക്ലാസ്‌ പരീക്ഷ (Tenth Class Exam) എഴുതാൻപോയ 15 വയസുകാരിയെ വിവാഹം ചെയ്ത 21 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈ കാലാഛൗക്കിയിലാണ് സംഭവം. പെൺകുട്ടി പരീക്ഷയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. സിദ്ധേഷ് അഡ്കർ എന്ന യുവാവാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തതിന് അറസ്റ്റിലായത്.
advertisement

കാണാതായതിന്റെ പിറ്റേ ദിവസം വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി ഷിർദിയിൽ വെച്ചു താനും യുവാവും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി. ഇരുവരും നേരത്തേ അടുപ്പത്തിലായിരുന്നുവെന്നും അറിയിച്ചു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാൻ സഹായിച്ചവരെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചു. മസ്ഗാവ് കോടതിയിൽ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Also Rerad- Gold Smuggling| കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി പിടിയിൽ

advertisement

സെൻട്രൽ മുംബൈയിലെ ഒരു സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. മാർച്ച് 15ന് നടന്ന പരീക്ഷ എഴുതാൻ സഹോദരനൊപ്പം പെൺകുട്ടി സ്കൂളിലെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ 3.30 ഓടെ സഹോദരൻ മടങ്ങി വീട്ടിലെത്തി. പെണ്‍കുട്ടി മടങ്ങിവരാത്തതിനെ കുറിച്ച് രക്ഷിതാക്കൾ ചോദിച്ചപ്പോൾ, അടുത്ത സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ പരേലിലെ അഭ്യൂദയ നഗറിൽ പോകുന്നുവെന്ന് പറഞ്ഞതായി ആൺകുട്ടി പറഞ്ഞു. രാത്രി എട്ടുമണിയായിട്ടും കാണാതെ വന്നതോടെ പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

English Summary: Siddesh Adkar, 21, who secretly married his 15-year-old girlfriend in Shirdi was arrested by the Kalachowki police for allegedly kidnapping and illegally marrying a minor. The accused was produced before Mazgaon court and was remanded to police custody. According to the police, the victim, a class 10th student studying in Central Mumbai, had appeared for SSC exam on March 15 along with her cousin brother. However, while the latter returned home at 3.30 pm, she didn’t.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest| പത്താം ക്ലാസ് പരീക്ഷയ്ക്ക് പോയ 15 വയസ്സുകാരി വിവാഹിതയായി; 21കാരനായ വരൻ അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories