advertisement

Gold Smuggling| കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി പിടിയിൽ

Last Updated:

കാസർഗോഡ് സ്വദേശി നവാസിനെയാണ് കസ്റ്റംസ് പിടികൂടിയത്

കണ്ണൂർ: ഒരു കോടി രൂപയുടെ സ്വർണവുമായി (Gold Seized)യാത്രക്കാരൻ പിടിയിൽ. കാസർഗോഡ് സ്വദേശി നവാസിനെയാണ് കസ്റ്റംസ് പിടികൂടിയത്. 1.02 കോടി രൂപ വിലമതിക്കുന്ന 2034 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്നും കണ്ടെത്തിയത്.
അസിസ്റ്റന്റ് കമ്മീഷണർ ടി.എം.മുഹമ്മദ് ഫായിസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
തിരുവനന്തപുരത്ത് കള്ളനോട്ട് വേട്ട 
മാർച്ച് 18 നാണ് തിരുവനന്തപുരത്തു നിന്ന് കള്ളനോട്ട് പിടികൂടിയത്.  500 രൂപയുടെ കള്ളനോട്ടുകളുമായി നാല് പേരാണ് പിടിയിലായത്. 40,500 രൂപ വരുന്ന 500 രൂപയുടെ 81 കള്ളനോട്ടുകളാണ് ഇവരിൽ നിന്നും പോലീസ് കണ്ടെടുത്തത്. സനു, തങ്കയ്യൻ, രമേശൻ, കുട്ടപ്പൻ എന്നിവരാണ് പിടിയിലായത്. ഇവരെല്ലാവരും തൊഴിലാളികളാണ്. തമിഴ്നാട് തൂത്തുക്കുടി സ്വദേശിയായ മുത്തുവാണ് തങ്ങൾക്ക് ഈ നോട്ടുകൾ നൽകിയതെന്നാണ് ഇവർ പോലീസിൽ മൊഴി നൽകിയത്. നെടുമങ്ങാട് തണ്ണിമത്തൻ കട നടത്തുന്നയാളാണ് മധു.
advertisement
വ്യാഴാഴ്ച രാത്രി വിതുരയിലെ ബിവറേജ് ഔട്ട്ലെറ്റിൽ നിന്നും മദ്യം വാങ്ങാനെത്തിയപ്പോൾ സനു നൽകിയ നാല് 500 രൂപ നോട്ടുകൾ കള്ളനോട്ടുകളാണെന്ന് തിരിച്ചറിഞ്ഞ ഔട്ട്ലെറ്റിലെ ജീവനക്കാരൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സനുവിനെ കസ്റ്റഡിയെലെടുത്ത് ചോദ്യം ചെയ്തപ്പഴാണ് വിഷയത്തിൽ പോലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
സനുവിന് നോട്ടുകൾ ലഭിച്ചത് തങ്കയ്യനിൽ നിന്നാണെന്ന് മനസിലാക്കിയ പോലീസ് ഇയാളുടെ സുഹൃത്തായ രമേശന്റെ വീട്ടിലും പരിശോധന നടത്തി. ഇവിടെ നിന്നും 77 500 രൂപ നോട്ടുകൾ കൂടി കണ്ടെടുക്കുകയായിരുന്നു. പിടിയിലായ നാല് പേരെയും പോലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കള്ളനോട്ട് ലഭിച്ചത് തമിഴ്‍നാട് സ്വദേശിയിൽ നിന്നുമായതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് അറിയിച്ചു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling| കണ്ണൂർ വിമാനത്താവളത്തിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി; കാസർകോട് സ്വദേശി പിടിയിൽ
Next Article
advertisement
SDPI മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
SDPI മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ
  • എസ്ഡിപിഐ മുൻ വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ മുസ്ലിം ലീഗിൽ ഔദ്യോഗികമായി ചേർന്നു

  • മഞ്ചേശ്വരത്ത് എസ്ഡിപിഐ മത്സരിക്കുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു

  • കോട്ട്‌യത്ത് ലീഗ് ജനറൽ സെക്രട്ടറി പി എം എ സലാമിൽ നിന്നും തുളസീധരൻ പള്ളിക്കൽ അംഗത്വം സ്വീകരിച്ചു

View All
advertisement