TRENDING:

തമ്മിലടിച്ച ശേഷം അളിയനെ റോഡിലിട്ട് വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

Last Updated:

അരുംകൊലയുടെ നടുക്കുന്ന ദൃശ്യം അടങ്ങിയ വീഡിയോ പുറത്ത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അളിയനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുന്ന യുവാവിന്റെ ദൃശ്യങ്ങൾ പുറത്ത്. വാളേന്തിയ യുവാവ് സഹോദരീ ഭർത്താവിനെ ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് മുഴുവൻ കുടുംബത്തെയും നാട്ടുകാർ വടികൾ കൊണ്ട് മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷപെടുത്താനായില്ല. സംഭവം അറിഞ്ഞെത്തിയ പോലീസ് കേസ് രജിസ്റ്റർ ചെയ്‌തു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട കൊലയാളിക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചു.
advertisement

സൂറത്തിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഈ സ്ഥലത്ത് കുടുംബ വഴക്കിനെത്തുടർന്നുള്ള കൊലപാതകങ്ങൾ പതിവാണെന്ന് റിപ്പോർട്ടുകളുണ്ട്. വളരെയടുത്തിടെയാണ് ഇവിടെ മറ്റൊരു സംഭവത്തിൽ സമാന രീതിയിൽ ഒരാൾ കൊല്ലപ്പെട്ടത്. (വീഡിയോ ചുവടെ)

advertisement

ശരീരത്തിൽ തീപടർന്ന ഭർത്താവിനെ രക്ഷപെടുത്തി ഭാര്യ

കുടുംബ തർക്കത്തിൽ ഗുരുതരമായി തീപ്പൊള്ളലേറ്റ ഭർത്താവിനെ രക്ഷിക്കാൻ പിന്നാലെ പാഞ്ഞ ഭാര്യയുടെ വീഡിയോ പുറത്ത്. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശരീരം മുഴുവൻ തീപടർന്ന ഭർത്താവ് ഓടി റോഡിലേക്കിറങ്ങുകയായിരുന്നു. തീർത്തും ദുരൂഹമായി തുടരുന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൂറത്തിലാണ് സംഭവം. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യയ്ക്കും പൊള്ളലേറ്റു. സംശയിക്കപ്പെടാവുന്ന സാഹചര്യത്തെക്കുറിച്ച് ഇരുവരും പറയുന്നതിങ്ങനെ.

പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് വീടുവിട്ടിറങ്ങിയ ഭാര്യാ സഹോദരിയും അവരുടെ ഭർത്താവും അടുത്തിടെയാണ് തിരികെ വന്നത്. ഇത്രയും കാലം ഇവരുമായി ബന്ധമില്ലായിരുന്നു. ഗണേഷ് ചൗഹാൻ എന്നയാൾ ശരീരത്തിൽ തീപിടിക്കുമ്പോൾ രാത്രി നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് മുതുകിൽ തീപടർന്നത്. ഇയാൾ അതോടുകൂടി പുറത്തേക്കിറങ്ങിയോടി. പിന്നാലെ വന്ന ഭാര്യയും നാട്ടുകാരും ചേർന്ന് തീകെടുത്തി രക്ഷപ്പെടുത്തുകയായിരുന്നു. വീടുവിട്ടു പോയ ഭാര്യാസഹോദരിയും ഭർത്താവും ഇവരോട് വീടുവിട്ടു പോകണം എന്നും ആവശ്യപ്പെട്ടിരുന്നുവത്രെ.

advertisement

ഭാര്യ റാഫിയയും മകളും മകനും അടങ്ങുന്നതാണ് ഗണേഷ് ചൗഹാന്റെ കുടുംബം.

Also read: ശരീരം മുഴുവൻ തീപടർന്ന് പുറത്തേക്കോടിയ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ; ഞെട്ടിക്കുന്ന വീഡിയോ ദൃശ്യം പുറത്ത്

ഭർത്താവിന്റെ ശരീരത്തിൽ തീ പടർന്നതും ഭാര്യ ഒരു കമ്പിളി പുതപ്പുകൊണ്ട് തീകെടുത്തി. ഇതിനിടെയാണ് ഇവർക്കും പൊള്ളലേറ്റത്. ഉടൻ തന്നെ നാട്ടുകാർ സംഭവസ്ഥലത്ത് ഒത്തുകൂടി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി.

ഉറങ്ങിക്കിടന്നപ്പോൾ ഭർത്താവിന് പൊള്ളലേറ്റു എന്നാണ് ഭാര്യയ്ക്കും പറയാനുള്ളത്. കമ്പിളിപ്പുതപ്പും മണ്ണും ഉപയോഗിച്ചാണ് ഭാര്യ തീ കെടുത്താൻ ശ്രമം നടത്തിയത്. ഇവരുടെ കൈകൾക്കാണ് പൊള്ളലേറ്റത്. എങ്ങനെ തീപിടുത്തം ഉണ്ടായി എന്നതിനെക്കുറിച്ച് പോലീസിനും ആശയക്കുഴപ്പമുണ്ട്. ഇരുവരെയും മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി.

advertisement

എന്നാൽ ഭാര്യയും ഭർത്താവും തമ്മിൽ തർക്കമുണ്ടായിരുന്നു എന്ന് നാട്ടുകാർ തമ്മിൽ സംസാരമുണ്ട്. സംഭവത്തിൽ നാട്ടുകാർ മുഴുവനും വിറങ്ങലിച്ചിരിക്കുകയാണ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Shocking video of a young man stabbing his brother-in-law has come to fore. The incident occurred in Surat, is supposedly out of family dispute. Police arrived the scene and has launched the search for the absconding killer

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തമ്മിലടിച്ച ശേഷം അളിയനെ റോഡിലിട്ട് വെട്ടിക്കൊന്നു; നടുക്കുന്ന വീഡിയോ ദൃശ്യം പുറത്ത്
Open in App
Home
Video
Impact Shorts
Web Stories