വഴക്ക് വൈരാഗ്യമായി മാറുകയായിരുന്നു. സുന്ദരൻ ടാപ്പിംഗ് തൊഴിലാളിയാണ്. ദിവസവും പുലർച്ചെ ജോലിക്ക് പോകുമ്പോൾ സുന്ദരൻ കുടിക്കാൻ വേണ്ടി കട്ടൻ ചായ ഫ്ലാസ്കിൽ കൊണ്ടുപോകും. ഓഗസ്റ്റ് 10ന് പതിവുപോലെ ജോലിക്ക് പോകുമ്പോൾ കട്ടൻ ചായയുടെ ഫ്ലാസ്ക് എടുത്ത് ബൈക്കിൽ വെച്ചു.
ജോലിക്കിടെ കുടിച്ചപ്പോൾ രുചി വ്യത്യാസം തോന്നിയെങ്കിലും ചായയിൽ മറ്റെന്തോ കലർന്നതോ ഫ്ലാസ്കിൽ നിന്നുള്ള രുചി വ്യത്യാസമാണെന്നോ സംശയം തോന്നി. ശേഷം അടുത്ത ദിവസം മുതൽ പ്ലാസ്റ്റിക് കുപ്പിയിൽ ചായ കൊണ്ടുപോകാൻ തുടങ്ങി. ഓഗസ്റ്റ് 14ന് കുടിച്ചപ്പോഴും രുചിയിൽ വ്യത്യാസം തോന്നി.
advertisement
ഗ്ലാസ്സിൽ ഒഴിച്ച് പരിശോധിച്ചപ്പോൾ നിറവ്യത്യാസവും കണ്ടു ഇതോടെയാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിഷമാണ് കലർത്തിയത് എന്നും അജയിയാണ് ഇതിന് പിന്നിലെന്നും പൊലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.