കഴക്കൂട്ടം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. 2020 സെപ്റ്റംപർ മുതൽ പലപ്രാവശ്യം പെൺകുട്ടിയെ യുവാവ് ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നാണ് വിവരം. തുടർന്ന് ആറ് മാസം ഗർഭിണിയായ പെൺകുട്ടി ഇപ്പോൾ അഭയകേന്ദ്രത്തിലാണുള്ളത്. രണ്ട് ദിവസം മുൻപാണ് കഴക്കൂട്ടം പൊലിസിന് പരാതി ലഭിക്കുന്നത്. ഇരുപത്തിയൊന്നുകാരനായ പ്രതി വിവാഹിതനാണെന്നും പൊലീസ് പറഞ്ഞു.
നേരത്തെ പെൺകുട്ടിയും അമ്മയും രണ്ടാനച്ഛനും അമ്മൂമ്മയും ഒരുമിച്ചായിരുന്നു താമസം. പിന്നീട് അമ്മ ഇവരെ ഉപേക്ഷിച്ച് മറ്റൊരാളൊപ്പം പോയിരുന്നു. പിന്നീട് അമ്മൂമ്മയോടൊപ്പം താമസിക്കുമ്പോഴാണ് പെൺകുട്ടി പീഡനത്തിനിരയാകുന്നത്.
advertisement
യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; വിവാഹം നടത്താമെന്ന് അറിയിച്ച ദിവസം പൂജാരി മുങ്ങി
മുണ്ടക്കയം സ്വദേശിനിയായ 21 വയസ്സുകാരിയാണ് ക്ഷേത്രത്തിലെ ശാന്തിക്കാരന് എതിരെ പോലീസിൽ പരാതി നൽകിയത്. തന്നെ ക്ഷേത്രത്തിലെ ശാന്തി മഠത്തിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചതായാണ് 21 കാരിയുടെ പരാതി. മുണ്ടക്കയം മടുക്കയിലെ ക്ഷേത്ര പൂജാരി ആയിരുന്ന ആൾക്കെതിരെയാണ് യുവതി പരാതി നൽകിയത്.
സംഭവത്തിൽ മുണ്ടക്കയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശാന്തി മഠത്തിന് പിന്നാലെ പട്ടുമല എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചതായും യുവതിയുടെ പരാതിയിൽ പറയുന്നു. യുവാവ് വിവാഹ വാഗ്ദാനം നൽകി ചതിച്ചു എന്ന് മുണ്ടക്കയം പൊലീസിന് നൽകിയ മൊഴിയിൽ യുവതി പറയുന്നു. പീഡന പരാതി ഉയർന്നതിനെ തുടർന്ന് പൊലീസിൽ കേസ് നൽകും മുൻപ് വിവാഹം കഴിക്കാമെന്ന് ഉറപ്പുനൽകിയതായി യുവതി പൊലീസിനോട് പറഞ്ഞു.
എരുമേലി സബ് രജിസ്റ്റാർ ഓഫീസിൽ വച്ച് വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാൽ വിവാഹം നടത്താമെന്ന് ഉറപ്പിച്ച ദിവസം മുതൽ ശാന്തിക്കാരൻ മുങ്ങിയതായി ഇന്നലെ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ശാന്തിക്കാരനായുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളെ ഉടൻ തന്നെ കസ്റ്റഡിയിൽ എടുക്കും എന്ന് മുണ്ടക്കയം സിഐ ന്യൂസ് 18 നോട് പറഞ്ഞു.
Also Read- രണ്ടു വർഷമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ച മധ്യവയസ്ക്കനെ പെൺകുട്ടി വെടിവെച്ചുകൊന്നു
നിലവിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഒരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിചെയ്തുവരികയാണ് ഇയാൾ. എരുമേലി മുക്കൂട്ടുതറ ഇടകടത്തി സ്വദേശിയാണ് ആരോപണ വിധേയനായ യുവാവ്. ഇയാളുടെ വീട്ടിലും ബന്ധുവീടുകളിലും കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതി ആയതിനാൽ തന്നെ ആ നിലയിൽ കൂടി കേസ് രജിസ്റ്റർ ചെയ്യേണ്ടിവരും എന്നാണ് പോലീസ് പറയുന്നത്.