TRENDING:

നവവധുവിനെ ഭർതൃ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ നോക്കിയ കാമുകൻ മര്‍ദനമേറ്റ് മരിച്ചു

Last Updated:

25കാരനായ യുവാവിനെ സമീപവാസികൾ പിടികൂടുകയും വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ലഖ്നൗ: കാമുകിയെ ഭർത്താവിന്റെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിച്ച 25കാരനായ യുവാവ് മർദനമേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ ദിയോറിയയിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ കാമുകിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഭർത്താവിന്റെ ബന്ധുക്കളുടെ മർദനമേറ്റാണ് മരണമെന്ന് പൊലീസ് പറഞ്ഞു.
advertisement

Also Read- പൊലീസുകാരിയുടെ മൊബൈൽ നമ്പർ പബ്ലിക് ടോയ്ലറ്റിൽ; അധ്യാപകൻ അറസ്റ്റിൽ; കുടുക്കിയത് കൈയക്ഷരം

ബിഹാർ അതിർത്തി പ്രദേശമായ സിവാനിലെ പങ്കജ് മിശ്രയാണ് കൊല്ലപ്പെട്ടത്. ഗ്രാമത്തിലെ പെൺകുട്ടിയുമായി യുവാവ് പ്രണയത്തിലായിരുന്നു. എന്നാൽ ഡിസംബർ എട്ടിന് ഈ പെൺകുട്ടിയെ ഡിയോറിയ സ്വദേശിയായ വികാസ് പാണ്ഡേ വിവാഹം കഴിച്ചു. ഇതിന് പിന്നാലെ കാമുകിയെ തിരികെ എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു പങ്കജ് മിശ്ര.

Also Read- പതിമൂന്നുകാരിയെ രണ്ടാനച്ഛൻ പീ‍ഡിപ്പിച്ചതായി പരാതി; പ്രതിഷേധത്തെ തുടർന്ന് കേസെടുത്ത് പൊലീസ്

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ബുധനാഴ്ച രാത്രി 11 ഓടെ യുവതിയുടെ ഭർതൃവീട്ടിൽ കാമുകനും സുഹൃത്തുക്കളും എത്തി. വീട്ടിൽ നിന്ന് യുവതിയെ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരും ഇവരുമായി അടിപിടിയായി. ''സംഘർഷത്തെ തുടർന്ന് യുവതിയുടെ ഭർത്താവ് വികാസ് പാണ്ഡേക്കും പിതാവ് ജിതേന്ദ്ര പാണ്ഡേക്കും പരിക്കേറ്റു. വീട്ടിൽ നിന്നുള്ള നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തുകയും പങ്കജിനെ പിടികൂടുകയും മർദിക്കുകയും ചെയ്തു. സംഭവം അറിഞ്ഞതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ അടുത്തുള്ള ക്ലിനിക്കിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെ യുവാവ് മരിച്ചു''- ദിയോറിയ എസ്.പി ഡോ. ശ്രീപതി മിശ്രയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
നവവധുവിനെ ഭർതൃ വീട്ടിൽ നിന്ന് വിളിച്ചിറക്കാൻ നോക്കിയ കാമുകൻ മര്‍ദനമേറ്റ് മരിച്ചു
Open in App
Home
Video
Impact Shorts
Web Stories