TRENDING:

POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍

Last Updated:

അഡ്വ. ആദിത്യവര്‍മ്മ എന്ന പേരില്‍ ഹൈദരാബാദിലെ മാധാപ്പൂരിലാണ് പ്രതി ഒളിച്ചു കഴിഞ്ഞത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പോക്‌സോ കേസില്‍(POCSO case) ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ്(Youth Congress) പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ നിന്ന് പിടിയില്‍(Arrest). യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹര്‍ ബാലവേദി ജില്ലാ വൈസ് ചെയര്‍മാനുമായ ചിറക്കടവം തഴയശേരില്‍ ആകാശിനെയാണ് കായംകുളം പൊലീസ്(Police) അറസ്റ്റ് ചെയ്തത്.
advertisement

ഹൈദരാബാദില്‍ മാധാപ്പൂരില്‍ ഒളിച്ച് കഴിയവേയാണ് പ്രതി പിടിയിലായത്. പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്ന കേസില്‍ 2019 ഡിസംബറിലാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതി ഒളിവില്‍ പോവുകയായിരുന്നു.

രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു, മധ്യപ്രദേശ്, ഭോപ്പാല്‍, തെലങ്കാന, അന്ധ്രപ്രദേശ്, കര്‍ണ്ണാടക, ഗോവ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ ഇയാള്‍ പല പേരുകളിലായി ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു.

Also Read-Teacher Arrested|നിർദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ല; കണ്ണൂരിൽ വിദ്യാർത്ഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ

advertisement

പ്രതി ഉപയോഗിച്ചുവന്നിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്. സ്വന്തം പേരിലുള്ള മൊബൈല്‍ നമ്പരുകളും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും ഇയാള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ വിദേശത്തുള്ള സുഹൃത്തിന്റെ വിദേശ നമ്പര്‍ ഉപയോഗിച്ച് വാട്സാപ്പ് വഴി ബന്ധുക്കളെയും സുഹൃത്തുക്കളെയും ബന്ധപ്പെട്ടിരുന്നു.

Also Read-Man blasts Wife | ഭാര്യയെ കൊല്ലാൻ ജലാറ്റിൻ സ്റ്റിക്ക് ധരിച്ച് കെട്ടിപ്പുണർന്നു; സ്ഫോടനത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു

ഈ നമ്പര്‍ ട്രാക്ക് ചെയ്തതിലൂടെയാണ് പ്രതി ഹൈദരാബാദിലുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചത്. അഡ്വ. ആദിത്യവര്‍മ്മ എന്ന പേരില്‍ ഹൈദരാബാദിലെ മാധാപ്പൂരിലാണ് പ്രതി ഒളിച്ചു കഴിഞ്ഞത്. ഇവിടുത്തെ ഒരു ഹോസ്റ്റലിലായിരുന്നു പ്രതി താമസിച്ചുവന്നിരുന്നത്. തുടര്‍ന്ന് ഈ ഹോസ്റ്റലിലെ ഉടമസ്ഥന്റെ കൈയ്യില്‍ നിന്നും ഉടമസ്ഥാവകാശം തട്ടിയെടുത്തു. അതിന് ശേഷം അവിടെ സ്വന്തമായി ഒരു വനിതാ ഹോസ്റ്റല്‍ അടക്കം നാല് ഹോസ്റ്റലുകള്‍ നടത്തുകയായിരുന്നു ആകാശ്.

advertisement

Also Read-Arrest |പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതി പിടിയില്‍

ഇതിനിടയില്‍ ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും കാണാനില്ലെന്ന് കാട്ടി ഹൈദരാബാദിലെ മേധാപൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഹോസ്റ്റല്‍ ഉടമയുടെ ഭാര്യയെയും മകളെയും ആകാഷിനൊപ്പം പൊലീസ് കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കായംകുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
POCSO കേസില്‍ ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രണ്ടു വര്‍ഷത്തിന് ശേഷം ഹൈദരാബാദില്‍ പിടിയില്‍
Open in App
Home
Video
Impact Shorts
Web Stories