Teacher Arrested|നിർദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ല; കണ്ണൂരിൽ വിദ്യാർത്ഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
യൂണിഫോമിൽ നിർദ്ദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ലന്ന് ആരോപിച്ച് മർദിച്ചെന്നാണ് അധ്യാപകനെതിരെയുള്ള പരാതി.
കണ്ണൂർ: വിദ്യാർത്ഥിനികളെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകൻ അറസ്റ്റിൽ. കൂത്തുപറമ്പ് തൊക്കിലങ്ങാടി ഹയർ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകനായ നിതിൻ ആണ് അറസ്റ്റിലായത്.
യൂണിഫോമിൽ നിർദ്ദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ലന്ന് ആരോപിച്ച് മർദിച്ചെന്നാണ് അധ്യാപകനെതിരെയുള്ള പരാതി.
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിത്തിയാണ് കൂത്തുപറമ്പ് പോലീസ് അധ്യാപകനെ അറസ്റ്റ് ചെയ്തത്.
വെളുത്ത തട്ടത്തിന് പകരം കറുത്ത ഷാള്‍ ധരിച്ചെത്തിയതിന് വിദ്യാര്‍ഥിനികളെ മർദിച്ചതെന്നാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. സംഭവത്തെ തുടർന്ന് അധ്യാപകനെ രണ്ടാഴ്ച്ചത്തേക്ക് സസ്പെന്റ് ചെയ്തതായി സ്കൂൾ സ്‌കൂള്‍ മാനേജ്‌മെന്റ് അറിയിച്ചു.
മര്‍ദ്ദനമേറ്റ വിദ്യാര്‍ഥികള്‍ പരിക്കുകളോടെ കുത്തുപറമ്പ് ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതി പിടിയില്‍
കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി (plus two student) ആത്മഹത്യ (suicide) ചെയ്ത കേസില്‍ ഒളിവില്‍ പോയിരുന്ന അടുപ്പക്കാരനായ യുവാവ് അറസ്റ്റില്‍ (arrest). കാട്ടുംപുറം തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ അജിംഷ(23)യാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്.
advertisement
Also Read- ഭാര്യയെ കൊല്ലാൻ ജലാറ്റിൻ സ്റ്റിക്ക് ധരിച്ച് കെട്ടിപ്പുണർന്നു; സ്ഫോടനത്തിൽ ദമ്പതികൾ കൊല്ലപ്പെട്ടു
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുമ്പോള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഒളിവില്‍ പോയിരുന്നു. ഇതിനുപിന്നാലെ പ്രതിക്ക് എതിരേ ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദേശത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സവാദ് ഖാന്‍, ഷാജി, സി.പി.ഒ. ഷംനാദ്, രജിത് രാജ്, മഹേഷ്, ഷിജു, സുനില്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
Location :
First Published :
February 26, 2022 8:21 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Teacher Arrested|നിർദേശിച്ച നിറത്തിലുള്ള ഹിജാബ് ധരിച്ചില്ല; കണ്ണൂരിൽ വിദ്യാർത്ഥിനികളെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ