Arrest |പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതി പിടിയില്‍

Last Updated:

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അജിംഷ
അജിംഷ
കിളിമാനൂര്‍: കിളിമാനൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനി (plus two student) ആത്മഹത്യ (suicide) ചെയ്ത കേസില്‍ ഒളിവില്‍ പോയിരുന്ന അടുപ്പക്കാരനായ യുവാവ് അറസ്റ്റില്‍ (arrest). കാട്ടുംപുറം തോട്ടിന്‍കര പുത്തന്‍ വീട്ടില്‍ അജിംഷ(23)യാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസുകളിലാണ് അറസ്റ്റ്.
ജനുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മൃതദേഹപരിശോധനാ റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെട്ടിരുന്നു. തുടര്‍ന്ന് അന്വേഷണം നടക്കുമ്പോള്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന പ്രതി ഒളിവില്‍ പോയിരുന്നു. ഇതിനുപിന്നാലെ പ്രതിക്ക് എതിരേ ജില്ലാ പോലീസ് മേധാവി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കഴിഞ്ഞദിവസം നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. റൂറല്‍ ജില്ലാ പോലീസ് മേധാവി ദിവ്യ വി.ഗോപിനാഥിന്റെ നിര്‍ദേശത്തില്‍ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. സുനീഷ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സവാദ് ഖാന്‍, ഷാജി, സി.പി.ഒ. ഷംനാദ്, രജിത് രാജ്, മഹേഷ്, ഷിജു, സുനില്‍ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ആറ്റിങ്ങല്‍ കോടതി റിമാന്‍ഡ് ചെയ്തു.
advertisement
Murder | അമ്മയെ കൊന്നശേഷം മകൻ തൂങ്ങിമരിച്ചു; യുവാവിന് മാനസികപ്രശ്നമുണ്ടായിരുന്നതായി ബന്ധുക്കൾ
കൽപ്പറ്റ: അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി. വയനാട് വൈത്തിരിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വൈത്തിരി പൊഴുതന സുഗന്ധഗിരി സ്വദേശി ശാന്ത, മകൻ മഹേഷ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ശാന്തയുടെ മൃതദേഹം വീട്ടിനുള്ളിൽ തറയിലും മകൻ മഹേഷിന്‍റെ മൃതദേഹം തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
advertisement
ശാന്തയെ മഹേഷ് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മഹേഷിന് ഏറെ കാലമായി മാനസികപ്രശ്നം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. കുറച്ചുദിവസമായി വീട്ടിൽ ആളനക്കം ഇല്ലാതായതോടെ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വീട് തുറന്നപ്പോഴാണ് മഹേഷിനെയും ശാന്തയെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശാന്തയുടെയും മഹേഷിന്‍റെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി, പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്ക്കാര ചടങ്ങുകൾ ഇന്ന് തന്നെ നടക്കും.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Arrest |പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ഒളിവില്‍ പോയ പ്രതി പിടിയില്‍
Next Article
advertisement
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
തൃശൂർ-ഗുരുവായൂർ പാതയില്‍ പുതിയ ട്രെയിൻ; ഇരിങ്ങാലക്കുട - തിരൂർ ലൈനിലും പ്രതീക്ഷ; സുരേഷ് ഗോപി റെയിൽവേ മന്ത്രിയെ കണ്ടു
  • തൃശൂർ-ഗുരുവായൂർ റൂട്ടിൽ തീർത്ഥാടകരും യാത്രക്കാരും ഗുണം കാണുന്ന പുതിയ ട്രെയിൻ ഉടൻ തുടങ്ങും.

  • ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവും പ്ലാറ്റ്‌ഫോം നിർമാണം വേഗത്തിൽ പൂർത്തിയാക്കാനും നിർദേശം നൽകി.

  • ഇരിങ്ങാലക്കുട-തിരൂർ റെയിൽപാത യാഥാർത്ഥ്യമാക്കാൻ കേന്ദ്ര-സംസ്ഥാന സഹകരണം ആവശ്യമാണ്: മന്ത്രി.

View All
advertisement