നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. 11 കെ വി ലൈൻ പോസ്റ്റിലാണ് കാറിടിച്ചത്. ആളുകൾ ഓടി രക്ഷപ്പെട്ടത് മൂലം ആളപായം ഉണ്ടായില്ല.
കാർ ഓടിച്ച എടക്കഴിയൂർ ഖാദിരിയാ ബീച്ച് സ്വദേശി ഷഫീഖിനെ അറസ്റ്റു ചെയ്തു. കാറിനകത്ത് ഇയാൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവാവ് മദ്യ ലഹരിയിലായിരുന്നന്ന് നാട്ടുകാർ പറയുന്നു.
നിരവധി ആളുകൾ തടിച്ചുകൂടുന്ന സ്ഥലത്ത് കാറിന്റെ അമിത വേഗത കണ്ട് ആളുകൾ ഓടി രക്ഷപെടുകയായിരുന്നു. ഷെഫീഖിനെതിരെ മറ്റ് കേസുകൾ ഒന്നും ഇല്ലെന്ന് ചാവക്കാട് പൊലീസ് അറിയിച്ചു.
advertisement
You may also like:Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു
[news]Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു
[news]ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും? [news]
അപകടത്തെ തുടർന്ന് പരിസര പ്രദേശങ്ങളിൽ വൈദ്യുതി നിലച്ചു. കെ എസ് ഇ ബി ജീവനക്കാർ എത്തി അറ്റകുറ്റ പണികൾ നടത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.
