HOME /NEWS /Crime / Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു

Shocking| മദ്യലഹരിയിൽ മകൻ കയ്യേറ്റം ചെയ്തു; പിതാവ് കുഴഞ്ഞ് വീണു മരിച്ചു

son attacked his father

son attacked his father

സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകനെ തിരൂർ പോലീസ് അറസ്റ്റു ചെയ്തു

  • Share this:

    മലപ്പുറം തിരൂരിൽ മദ്യലഹരിയിൽ തർക്കത്തിനിടെ മകൻ തള്ളിയിട്ട പിതാവ് മരിച്ചു. തിരൂർ മുത്തൂർ പുളിക്കൽ മുഹമ്മദ് ഹാജി (70) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് നാട്ടുകാർ പിടികൂടിയ മകൻ അബുബക്കർ സിദ്ദീഖിനെ (27) തിരൂർ പോലീസ് അറസ്റ്റു ചെയ്തു.

    ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിച്ച് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന അബൂബക്കർ സിദീഖിനെ പിതാവ് മുഹമ്മദ് ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇരുവരും വാക്കുതർക്കമുണ്ടായത്. തർക്കത്തിനിടെ മകൻ പിതാവിനെ മർദ്ദിക്കുകയും തുടർന്ന് തള്ളിയിടുകയുമായിരുന്നു. മുറ്റത്ത് വീണ് പരുക്കേറ്റ മുഹമ്മദിനെ നാട്ടുകാർ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

    You may also like:Unlock 1| ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ തുറക്കും; ആഭ്യന്തരമന്ത്രാലയം പറയുന്നു [NEWS]വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കും; വിശ്വാസ്യത ഉറപ്പാക്കാൻ ഫേസ്ബുക്ക് [NEWS] സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥൻ സർവീസിലെ അവസാനദിവസം ഉറങ്ങിയത് ഓഫീസിൽ[NEWS]

    മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുഹമ്മദ് ഹൃദ്രോഗിയായിരുന്നു. അക്രമാസക്തനായ അബൂബക്കർ സിദ്ദീഖിനെ നാട്ടുകാർ പിടികൂടി മരത്തിൽ കെട്ടിയിടുകയും തുടർന്ന് തിരൂർ എസ് ഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ആയിഷയാണ് മുഹമ്മദിന്റ ഭാര്യ. മറ്റുമക്കൾ: മറിയാമു, ഫാത്തിമ, മുജീബ്.

    First published:

    Tags: Case against drunkards, Crime malappuram, Murder case