ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?

Last Updated:

നിലവിലെ നിയമപ്രകാരം നീർക്കോലി, ചേര തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളെ പിടിക്കുന്നതുപോലും കുറ്റകരമാണ്.

തിരുവനന്തപുരം: അഞ്ചലിലെ ഉത്ര കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പാമ്പുപിടുത്തക്കാർക്കായി പ്രത്യേക പ്രോട്ടോകോൾ കൊണ്ടുവരാനൊരുങ്ങി വനംവകുപ്പ്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതും കൈവശംവെക്കുന്നതും നിയന്ത്രിക്കുന്നതാണ് പ്രോട്ടോകോൾ. ഇതുസംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ വനംമന്ത്രി കെ. രാജുവുമായി ചർച്ച നടത്തി.
സംരക്ഷിതവിഭാഗത്തിൽപ്പെട്ട പാമ്പുകളെ പിടികൂടാനോ കൈവശംവെക്കാനോ പ്രദർശിപ്പിക്കാനോ ആർക്കും അധികാരമില്ല എന്നതാണ് നിലവിലെ നിയമം. 1972ലെ കേന്ദ്രവന്യജീവി(സംരക്ഷണ) നിയമം ഷെഡ്യൂൾ(2) പാർട്ട് രണ്ടിലാണ് പാമ്പുകളെ സംരക്ഷിത വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്നത്. സ്വയം പ്രതിരോധിച്ചുനിൽക്കാൻ സാധിക്കാത്ത ജീവികളെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വാവ സുരേഷ് പോലെയുള്ളവരുടെ പാമ്പുപിടിത്തവും നിയമപ്രകാരമുള്ളതല്ലെന്നാണ് വനംവകുപ്പ് വൃത്തങ്ങൾ പറയുന്നത്.
എന്നാൽ ഉത്രകൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ പാമ്പുപിടിത്തക്കാർക്ക് കർശന വ്യവസ്ഥകളോടെ അനുമതി നൽകാനാണ് പുതിയ പ്രോട്ടോകോൾ കൊണ്ടുവരുന്നത്. ഇതുപ്രകാരം പിടിക്കാനുള്ള സാഹചര്യം, പിടിച്ചാൽ കൈവശംവെക്കാനുള്ള കാലയളവ്, ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റർ സൂക്ഷിക്കൽ, സാക്ഷ്യപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങൾ പ്രോട്ടോകോൾ നിർദേശത്തിൽ ഉണ്ടാകും. കൂടാതെ പാമ്പുപിടിത്തക്കാർക്ക് വനംവകുപ്പ് രജിസ്ട്രേഷൻ നൽകുകയും ചെയ്യും.
advertisement
TRENDING:Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു [NEWS]Lockdown 5.0 FAQ | അ‍ഞ്ചാം ഘട്ട ലോക് ഡൗൺ; ഇളവുകളും നിയന്ത്രണങ്ങളും ഇങ്ങനെ [NEWS]Unlock 1 | സ്‌കൂളുകളും കോളേജുകളും എപ്പോൾ തുറക്കും? കേന്ദ്ര തീരുമാനം ഇങ്ങനെ [NEWS]
പാമ്പുപിടിത്തത്തിന് ആർക്കും അനുമതിയില്ലെങ്കിൽപോലും പൊതുജന രക്ഷാർഥം നടത്തുന്ന സേവനങ്ങൾ പരിഗണിച്ചാണ് പ്രോട്ടോകോളും രജിസ്ട്രേഷനും കൊണ്ടുവരുന്നത്. നിലവിലെ നിയമപ്രകാരം നീർക്കോലി, ചേര തുടങ്ങിയ വിഷമില്ലാത്ത പാമ്പുകളെ പിടിക്കുന്നതുപോലും കുറ്റകരമാണ്. 1991ൽ ഭേദഗതി ചെയ്ത വന്യജീവി നിയമം ലംഘിക്കുന്നവർക്ക് മൂന്നുവർഷം വരെ തടവോ 3000 രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷയായി നൽകുന്നത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്ര കൊലപാതകം: പാമ്പുപിടിത്തത്തിന് പുതിയ പ്രോട്ടോക്കോൾ; വാവ സുരേഷിനെ എങ്ങനെ ബാധിക്കും?
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement