നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു

  Shocking Murder രാത്രി വൈകി വന്ന മകനെ വീട്ടിൽ കയറ്റിയില്ല; അമ്മയെ മകൻ വെട്ടിക്കൊന്നു

  പുറത്തു പോയി വൈകി തിരിച്ചെത്തിയ മകനെ അമ്മ വീട്ടിൽ കയറ്റിയില്ല. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്

  mother killed by her son

  mother killed by her son

  • Share this:
  കോട്ടയം: ചങ്ങനാശ്ശേരി അമരയിൽ ശനിയാഴ്ച രാത്രി പത്തരയ്ക്ക് ആണ് ദാരുണമായ സംഭവം ഉണ്ടായത്. പുറത്തു പോയി വൈകി തിരിച്ചെത്തിയ മകൻ നിതിൻ ബാബുവിനെ അമ്മ കുഞ്ഞന്നാമ്മ വീട്ടിൽ കയറ്റിയില്ല. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

  കൊലപാതക ശേഷം നിധിൻ തന്നെ അയൽവാസിയെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് തൃക്കൊടിത്താനം പൊലീസ് എത്തിയാണ് പുറത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ട ഗ്രിൽ പൊളിച്ച് വീടിനുള്ളിൽ കയറിയത്. കിടപ്പുമുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
  You may also like:Unlock 1 | ആരാധനാലയങ്ങളും മാളുകളും ജൂൺ 8 മുതൽ തുറക്കും; ആഭ്യന്തരമന്ത്രാലയം പറയുന്നു [NEWS]വൈറലാകുന്ന പോസ്റ്റുകളുടെ ഉറവിടം പരിശോധിക്കും; വിശ്വാസ്യത ഉറപ്പാക്കാൻ ഫേസ്ബുക്ക് [NEWS] പച്ചക്കരുവുള്ള മുട്ടയ്ക്ക് കാരണമെന്ത് ? ഉത്തരവുമായി തൃശ്ശൂർ വെറ്ററിനറി സർവ്വകലാശാല [NEWS]
  കറിക്കത്തി കൊണ്ട് ആണ് കൊലപാതകം നടത്തിയതെന്നാണ് നിഗമനം. പിന്നീട് പൊലീസ് പിടികൂടിയ നിതിൻ കുറ്റം സമ്മതിച്ചിട്ടുണ്ട്. മദ്യലഹരിയിൽ അല്ല കൊലപാതകം എന്നും കൊലക്ക് ശേഷമാണ് മദ്യപിച്ചതെന്നും നിധിൻ പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിലാണ് നിധിൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്.
  Published by:user_49
  First published: