സ്വർണ്ണക്കടത്ത് സംഘത്തിലെ മുഖ്യ പ്രതികളിലേക്ക് അന്വേഷണം എത്താതിരിക്കാൻ വ്യാജ പ്രതികളെ സ്റ്റേഷനിൽ ഹാജരാക്കാനും ശ്രമമുണ്ടായിരുന്നു. ഇപ്പോൾ പിടിയിലായവരിൽ നിന്ന് വ്യാജ പ്രതികൾക്ക് നൽകാന്‍ സ്വർണ്ണക്കടത്ത് സംഘത്തലവൻ നൽകിയ ഒരു ലക്ഷത്തോളം രൂപയും പിടിച്ചെടുത്തു. കേസിൽ പ്രതികളായ എട്ടോളം പേരെ ഇനിയും പിടിയിലാവാനുണ്ട്. റിയാസിനെ തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച രണ്ടു വാഹനങ്ങൾ സഹിതമാണ് പൊലീസ് പിടികൂടിയത്.
Also Read: സ്വർണ്ണം കണ്ടെത്താൻ യുവാവിന്‍റെ മലദ്വാരത്തിലും പരിശോധന; തട്ടിക്കൊണ്ടു പോയ സംഘം മർദ്ദിച്ചതായും പരാതി
advertisement
സംഭവത്തെ പറ്റി പോലീസ് പറയുന്നത് ഇങ്ങനെ. സൗദിയിലെ സ്വർണ്ണക്കടത്തു സംഘം സ്വർണ്ണം കടത്തുന്നതിനായി റിയാസിനെ സമീപിച്ചു. സ്വർണം ഇവർ റിയാസിനെ ഏൽപ്പിച്ചുവെങ്കിലും റിയാസ് അത് വിമാനത്താവളത്തിൽ വച്ച് മറ്റൊരു സുഹൃത്തിനെ ഏൽപ്പിച്ചു. തുടർന്ന് കരിപ്പൂരിൽ ഇറങ്ങിയ റിയാസ് ടാക്സിയിൽ നാട്ടിലേക്ക് മടങ്ങുമ്പോൾ കാളോത്ത് വച്ച് വാഹനം തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. ആറോളം വാഹനങ്ങളിലായി വന്ന സ്വർണ്ണക്കടത്തു സംഘം സ്വര്‍ണം റിയാസിന്‍റെ പക്കലില്ലെന്ന് മനസിലാക്കി മുക്കം ടൌണില്‍ ഇറക്കിവിട്ടു. അതിന് മുന്‍പ് റിയാസിനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്.
കൊണ്ടോട്ടി സിഐ കെ.എം. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. ഇവരെ ചോദ്യം ചെയ്തതിൽ സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണവും ഊർജ്ജിതമാക്കി. പിടിയിലായ ഫസൽ താമരശ്ശേരി ഗവ .ഹോസ്പിറ്റലിൽ ഡോക്ടറെ മർദ്ദിച്ച കേസിലും പ്രതിയാണ്. ഇയാള്‍ക്ക് സ്വര്‍ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് സൂചനയുണ്ട്. കെ ടി ജലീല്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് നടന്ന മാര്‍ച്ചില്‍ ഫസല്‍ പങ്കെടുത്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.