കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം
- Published by:Rajesh V
- news18-malayalam
Last Updated:
കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ സംഭവത്തിൽ ഇദ്ദേഹത്തിൻ്റെ ബന്ധുകൾ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി. കരിപ്പൂരിലെത്തിയ യാത്രക്കാരനെ യാത്രമദ്ധ്യേ വാഹനം തടഞ്ഞ് നിർത്തിയാണ് തട്ടിക്കൊണ്ടുപോയത്. മുക്കത്തുള്ള ടാക്സി ഡ്രൈവർ അഷ്റഫാണ് തന്റെ വാഹനം തടഞ്ഞ് യാത്രക്കാരനെ തട്ടി കൊണ്ട് പോയതായി കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയത്.
കുറ്റ്യാടി സ്വദേശിയായ മുഹമ്മദ് റിയാസിനെയാണ് തട്ടി കൊണ്ട് പോയതന്നാണ് പൊലീസ് കരുതുന്നത്. എന്നാൽ സംഭവത്തിൽ ഇദ്ദേഹത്തിൻ്റെ ബന്ധുകൾ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇന്നലെ വൈകിട്ട് ആറ് മണിക്കായിരുന്നു സംഭവം. അബുദാബിയിൽ നിന്ന് എത്തിയ യാത്രക്കാരനെ കൊണ്ടോട്ടി കോളോത്ത് വെച്ചണ് പിന്നാലെയെത്തിയ കാറിൽ വന്ന സംഘം മർദ്ദിച്ച് തട്ടി കൊണ്ട് പോവുകയായിരുന്നു.
advertisement
വാഹനം തടഞ്ഞ് യാത്രക്കാരനെ പിടിച്ചിറക്കി മർദിച്ചു. ആളുകൂടിയതോടെ പിന്നാലെയെത്തിയ മറ്റൊരു കാറിൽ യാത്രക്കാരനെ വലിച്ച് കയറ്റി കൊണ്ടുപോവുകയായിരുന്നെന്നാണ് ഡ്രൈവറുടെ മൊഴി. കൊടുവള്ളി സ്വദേശികളായ സ്വർണക്കടത്ത് സംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസ് സംശയം. കൊണ്ടോട്ടി പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 18, 2020 8:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം