News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 18, 2020, 10:12 PM IST
karipur airport
കോഴിക്കോട് തൊട്ടിൽ പാലം സ്വദേശി മുഹമ്മദ് റിയാസിനെ വ്യാഴാഴ്ച വൈകിട്ടാണ് കോണ്ടോട്ടി കോളോത്ത് വെച്ച് കാറിൽ എത്തിയ സംഘം
തട്ടിക്കൊണ്ടു പോയത്. ഗുണ്ടാ സംഘത്തിൽ നിന്നും മോചിതനായ റിയാസ് വെള്ളിയാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് കുറ്റ്യാടി കുണ്ടുതോട്ടിലെ വീട്ടിലെത്തിയത്.
റിയാസിൻറെ ടാക്സി ഡ്രൈവർ നൽകിയ പരാതിയെ തുടർന്ന് അധികം താമസിയാതെ കൊണ്ടോട്ടി പോലീസ് റിയാസിൻറെ വീട്ടിലെത്തി മൊഴിയെടുത്തു. അബുദാബിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തനിക്ക് സ്വർണക്കടത്ത് സംഘവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റിയാസ് പോലീസിന് നൽകിയ മൊഴി.
Also Read:
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പ്രവാസിയെ തട്ടികൊണ്ടുപോയി; പിന്നിൽ സ്വർണക്കടത്ത് സംഘമെന്ന് സംശയം
സ്വർണ്ണക്കടത്തിൽ റിയാസിന് പങ്കില്ലെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ തട്ടിക്കൊണ്ടുപോകലിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്ന് പോലീസ് ഉറപ്പിക്കുന്നു. റിയാസിനെ തട്ടിക്കൊണ്ടുപോയ സംഘം ക്രൂരമായ മർദ്ദനത്തിനാണ് വിധേയനാക്കിയത്. സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത് ഇങ്ങനെ; അബുദാബിയിൽ വെച്ച് കൊടുവള്ളി സ്വദേശികളായ രണ്ടു പേർ നിയമപരമായ സ്വർണ്ണം നാട്ടിൽ എത്തിക്കുന്നതിനായി റിയാസിനെ സമീപിച്ചു. നിയമപരമായതിനാൽ സ്വർണ്ണം നാട്ടിലെത്തിക്കാമെന്ന് റിയാസ് ഉറപ്പ് നൽകി.
എന്നാൽ എയർപോർട്ടിൽ വെച്ച് സ്വർണക്കടത്ത് സംഘം കേരളത്തിൽ എത്തിക്കാനായി ക്യാപ്സൂൾ രൂപത്തിൽ സ്വർണ്ണം നൽകിയിരുന്നെങ്കിലും നിയമവിരുദ്ധമായതിനാൽ സ്വീകരിച്ചില്ല. ഏൽപ്പിച്ച സ്വർണ്ണം ഇടനിലക്കാർ മുഖേന റിയാസ് തിരിച്ച് നൽകി. ഇതിന് പിന്നാലെ നാട്ടിലെത്തിയ റിയാസിനെ രണ്ടു കാറുകളിലായി എത്തിയ സംഘം തട്ടികൊണ്ടു പോവുകയായിരുന്നു. വിദേശത്ത് നിന്നും കൊടുത്തയച്ച സ്വർണ്ണം ചോദിച്ചായിരുന്നു മർദ്ദനം. കാര്യങ്ങൾ റിയാസ് വിശദമാക്കിയെങ്കിലും ഗുണ്ടാസംഘം വിശ്വസിക്കാൻ തയ്യാറായില്ല.
ഒടുവിൽ മർദ്ദിച്ച് അവശനാക്കിയശേഷം മലദ്വാരത്തിലും പരിശോധ നടത്തി. മൂന്ന് മണിക്കൂർ തുടർച്ചയായ മർദ്ദനത്തിന് ശേഷം പൊലീസിൽ പരാതിപ്പെട്ടാൽ റിയാസിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി മുക്കത്ത് ഇറക്കി വിടുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ റിയാസിനെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളിൽ പ്രവേശിപ്പിച്ചു.
Published by:
user_49
First published:
September 18, 2020, 10:10 PM IST