കൊച്ചി മരടിലെയും ബെംഗളൂരുവിലെയും വിവിധ കെട്ടിടങ്ങളുടെ കച്ചവടത്തിനെന്ന പേരിൽ വ്യാജ രേഖകൾ നൽകി വിശ്വസിപ്പിച്ചാണ് ഹാഫിസ് പണം കൈക്കലാക്കിയതെന്നാണ് പറയുന്നത്. ഇതിനായി വൻകിട സ്വത്ത് ഇടപാടുകളുടെയും ആദായനികുതി വകുപ്പിന്റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും റെയ്ഡുകളുടെയും വ്യാജ രേഖകൾ ഉണ്ടാക്കിയെന്നാണ് ആരോപണം.
Also Read- കാർ പിറകോട്ടെടുത്ത് എ ഐ ക്യാമറ ഇടിച്ചുതകർത്ത യുവാവ് പിടിയിൽ
ഗോവയിലെ ആദായനികുതിവകുപ്പ് ചീഫ് കമ്മീഷണറുടെ വ്യാജകത്ത് തയാറാക്കി പണം തട്ടിയ കേസിലാണ് ഇപ്പോൾ ഹഫീസിനെ അറസ്റ്റ് ചെയ്തതെന്ന് ഗോവ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽകർ പറഞ്ഞു. ആദായനികുതി ചീഫ് കമ്മീഷണറുടെ പേരിലുള്ള വ്യാജ ഒപ്പും സീലും പതിച്ച് കത്ത് തയാറാക്കി ഒരുകോടി രൂപ തട്ടിയെടുത്തതായാണ് ഗോവയിലെ കേസ്.
advertisement
2022 ഓഗസ്റ്റ് 21നാണ് മുഹമ്മദ് ഹാഫിസിനെതിരേ ആലുവ പൊലീസിൽ ലാഹിർ പരാതി നൽകിയത്. 108 കോടി രൂപയും സ്വർണാഭരണവും തട്ടിയെടുത്തെന്നായിരുന്നു പരാതി. പിന്നീട് അന്വേഷണം ആലുവ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. വ്യാജ രേഖകൾ നിർമിക്കാൻ സഹായിച്ചെന്ന കുറ്റത്തിന് എറണാകുളം ജില്ലയിലെ അക്ഷയ് എന്നയാളും കേസിൽ പ്രതിയാണ്. ഇതിനിടെയാണ് ഗോവയിലെ കേസിൽ ഇപ്പോൾ ഹഫീസ് അറസ്റ്റിലായിരിക്കുന്നത്. വെള്ളിയാഴ്ച യുവാവിനെ കോടതിൽ ഹാജരാക്കി കൂടുതൽ ചോദ്യംചെയ്യാനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ നരൈൻ ചിമുൽകർ വ്യക്തമാക്കി.