ഡിഎംകെ നേതാവിന്റെ മകളെ കൊന്ന് വനത്തിൽ ഉപേക്ഷിച്ച കാമുകനായ 17കാരൻ അറസ്റ്റിൽ; കൊല മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താൽ

Last Updated:

മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് കൊല നടത്തിയതെന്ന് പ്രതി

ഹർഷ
ഹർഷ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ. നേതാവിന്റെ മകളെ കൊലപ്പെടുത്തി മൃതദേഹം വനത്തില്‍ ഉപേക്ഷിച്ചു. സംഭവത്തില്‍ 17കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ധര്‍മപുരിയിലെ ഡിഎംകെ കൗണ്‍സിലര്‍ ഭുവനേശ്വരന്റെ മകള്‍ ഹര്‍ഷ (23)ആണ് കൊല്ലപ്പെട്ടത്. യുവതിയുടെ കാമുകനായ 17കാരനാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചതായും മറ്റൊരാളുമായി യുവതിക്ക് അടുപ്പമുണ്ടെന്നും തന്നെ ഒഴിവാക്കുകയാണെന്നും സംശയിച്ചാണ് പ്രതി കൊല നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ഹൊസൂരിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയായ ഹര്‍ഷ. ബുധനാഴ്ച രാവിലെയാണ് കൊമ്പൈ വനമേഖലയില്‍ ഹർഷയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ യുവതിയുടെ മൊബൈല്‍ഫോണും സ്ഥലത്തുനിന്ന് കണ്ടെടുത്തു. തുടര്‍ന്ന് മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്.
യുവതിയുടെ ഫോണ്‍വിളി വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ചൊവ്വാഴ്ച വൈകിട്ട് അവസാനമായി വിളിച്ചത് 17കാരനെയാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് 17കാരനെ കണ്ടെത്തി ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.കൊല്ലപ്പെട്ട ഹര്‍ഷയും 17കാരനും പ്രണയത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ യുവതിക്ക് മറ്റുചിലരുമായും അടുപ്പമുണ്ടെന്നായിരുന്നു പ്രതി പൊലീസിന് നല്‍കിയ മൊഴി. തന്നെ ഒഴിവാക്കി മറ്റൊരാളുമായി അടുപ്പത്തിലായതിനാലാണ് ഹര്‍ഷയെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
advertisement
ഹൊസൂരിലെ കമ്പനിയില്‍നിന്ന് മടങ്ങിയ ഹര്‍ഷ, തന്നെ കൂട്ടാനായി ധര്‍മപുരിയിലെ ബസ് സ്റ്റോപ്പില്‍ വരണമെന്ന് കാമുകനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കാമുകനായ 17കാരന്‍ ബസ് സ്റ്റോപ്പിലെത്തുകയും യുവതിയുമായി കൊമ്പൈ വനമേഖലയിലേക്ക് പോവുകയും ചെയ്തു. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് പറഞ്ഞ് യുവതിയുമായി കാമുകന്‍ വഴക്കിട്ടു. തര്‍ക്കത്തിനിടെ യുവതിയെ കാമുകന്‍ ദുപ്പട്ട കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. യുവതി മരിച്ചതോടെ പ്രതി സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
advertisement
പ്രതിയെ ബുധനാഴ്ച രാത്രി തന്നെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്‍പാകെ ഹാജരാക്കി. നിലവില്‍ സേലത്തെ നിരീക്ഷണകേന്ദ്രത്തിലാണ് പ്രതിയുള്ളത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഡിഎംകെ നേതാവിന്റെ മകളെ കൊന്ന് വനത്തിൽ ഉപേക്ഷിച്ച കാമുകനായ 17കാരൻ അറസ്റ്റിൽ; കൊല മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്താൽ
Next Article
advertisement
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
Kerala Local Body Elections 2025|വടക്ക് കൊട്ടിക്കലാശത്തിന്റെ ആവേശം; തെക്ക് വിധിയെഴുത്തിന്റെ പിരിമുറക്കം
  • തെക്കൻ കേരളം വിധിയെഴുതി, വടക്കൻ കേരളം കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ.

  • വടക്കൻ കേരളത്തിൽ 64.84% പോളിങ്, എറണാകുളത്ത് 68.54% പോളിങ് രേഖപ്പെടുത്തി.

  • മൂന്നു സ്ഥാനാർത്ഥികളുടെ മരണം മൂലം മൂന്ന് ഇടങ്ങളിൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.

View All
advertisement