സ്കൂട്ടറിൽ പോവുകയായിരുന്ന യുവാക്കളെ പിന്തുടർന്ന് സാഹസികമായാണ് എക്സൈസ് സംഘം പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും അഞ്ഞൂറോളം ഗുളികകൾ കണ്ടെടുത്തു.
ന്യൂറോ രോഗികൾക്ക് നൈട്രോസെപാം ഗുളികകൾ മരുന്നായി നൽകാറുണ്ട്. ഈ ഗുളിക ലഹരി പദാർത്ഥമായും ഉപയോോഗിക്കാറുണ്ട്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിൽ മാത്രമേ നെട്രോ സെപാം ഗുളികകൾ വിൽപന നടത്താൻ പാടുള്ളൂ.
advertisement
കുറിപ്പടി വ്യാജമായി നിർമിച്ച് മെഡിക്കൽ ഷോപ്പുകളിൽ നിന്ന് യുവാക്കൾ ഈ ഗുളിക വാങ്ങാറുണ്ടെന്ന് എക്സൈസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം പിടിയിലായ യുവാക്കൾക്ക് മെഡിക്കൽ ഷോപ്പുകാരൻ അനധികൃതമായി ഗുളികകൾ നടത്തിയതാണോയെന്നും പരിശോധിക്കുന്നുണ്ട്.
Location :
First Published :
September 29, 2020 9:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നൈട്രോസെപാം ഗുളികകളുമായി തൃശ്ശൂരിൽ രണ്ട് യുവാക്കൾ പിടിയിൽ; കണ്ടെടുത്തത് അഞ്ഞൂറോളം ഗുളികകൾ
