നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Gold Smuggling Case| റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി

  Gold Smuggling Case| റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാം; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി

  കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി നല്‍കിയത്

  enforcement directorate

  enforcement directorate

  • Share this:
  കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കെ ടി റമീസിനേയും ജലാലിനെയും ജയിലില്‍ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി. കൊച്ചിയിലെ എന്‍ഐഎ കോടതിയാണ് മൂന്ന് ദിവസത്തേക്ക് ഇരുവരെയും ചോദ്യം ചെയ്യാൻ അനുമതി നല്‍കിയത്.

  സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെ ടി റെമീസിനെയും ജലാലിനെയും പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇരുവരെയും നാല് ദിവസം ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇഡി എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. ഇതേ തുടര്‍ന്നാണ് മൂന്ന് ദിവസം കോടതി അനുമതി നല്‍കിയത്.

  Also Read: സ്വപ്ന സുരേഷിന്‍റെ നിയമനത്തിലെ അഴിമതി അന്വേഷിക്കണമെന്ന് പരാതി; വിചിത്രമായ മറുപടിയുമായി വിജിലൻസ്

  സ്വര്‍ണക്കള്ളക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് എന്‍ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് അന്വേഷിക്കുന്നത്. നേരത്തെ സന്ദീപ് ,സ്വപ്ന,സരിത്,ഫൈസല്‍ ഫരിദ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്.

  വിദേശത്ത് നിന്ന് സ്വര്‍ണം കൊണ്ടുവരുന്നതിനായി വന്‍ തോതില്‍ ഹവലാ ഇടപാടുകല്‍ നടന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കെ ടി റമീസിനെ അഞ്ചാം പ്രതിയും എഎം ജലാലിനെ ആറാം പ്രതിയുമാക്കിയത്. ഇവര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണുള്ളത്.
  Published by:user_49
  First published:
  )}