പത്ത് ലക്ഷത്തിലേറെ വരിക്കാരുള്ള യൂട്യൂബ് ചാനലിൽ പബ്ജി ഗെയിമിന്റെ ലൈവ് സ്ട്രീമിങ് വഴി ലക്ഷങ്ങളാണ് പബ്ജി മദൻ എന്ന മദൻകുമാർ മാണിക്കം നേടിയിരുന്നത്. കളിക്കിടെ സഹകളിക്കാരായ സ്ത്രീകളോട് അശ്ലീലം പറഞ്ഞതാണ് കേസിനിടയാക്കിയത്. രാജ്യത്ത് പബ്ജി ഗെയിം നിരോധിച്ചിട്ടുണ്ടെങ്കിലും പല വഴികളിലൂടെ ഇപ്പോഴും കളിക്കാന്‍ കഴിയും. ഈ സാധ്യതയാണ് തമിഴ്നാട്ടിലെ പ്രമുഖ യൂട്യൂബറായ പബ്ജി മദന്‍ ഉപയോഗപ്പെടുത്തിയത്. ഇവ യൂട്യൂബില്‍ ലൈവ് സ്ട്രീമിങ് നടത്തി ലക്ഷങ്ങളാണ് ഇയാള്‍ ഉണ്ടാക്കിയിരുന്നത്.
advertisement
Also Read- സഹോദരനും സുഹൃത്തുക്കളും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്
സഹകളിക്കാരുമായി നടത്തുന്ന ദ്വയാർത്ഥ, അശ്ലീല പ്രയോഗങ്ങളുമായിരുന്നു മദന്റെ 'ടോക്സിക് മദൻ 18 പ്ലസ്' എന്ന ചാനലിന്റെ പ്രത്യേകത. പദപ്രയോഗങ്ങള്‍ പരിധി വിട്ടതോടെ സഹകളിക്കാരി ചെന്നൈ പൊലീസില്‍ പരാതി നല്‍കി. പിന്നാലെ 150 സ്ത്രീകള്‍ പൊലീസിനെ സമീപിച്ചു. ഇതോടെയാണ് പൊലീസ് ഇയാൾക്കായി തിരച്ചില്‍ തുടങ്ങിയത്. മദനനെതിരെ 159 പരാതികളാണ് പൊലീസിന് ആകെ ലഭിച്ചിട്ടുള്ളത്.
പ്രതിമാസം പത്തുലക്ഷത്തിലേറെ രൂപയാണ് മദൻ യൂട്യൂബ് ചാനലിലൂടെ വരുമാനമായി നേടിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. നാല് ആഡംബര കെട്ടിടങ്ങൾ ചെന്നൈയിലെ പെരുങ്ങലത്തൂരിൽ ഇയാൾ നിർമിച്ചിട്ടുണ്ട്. പബ്ജി നിരോധിച്ചതിന് കേന്ദ്ര സർക്കാരിനെതിരെ അശ്ലീല പദപ്രയോഗം നടത്തുന്ന വീഡിയോയും അടുത്തിടെ മദൻ പുറത്തുവിട്ടിരുന്നു. മദന്റെ ചാനലിലൂടെയുള്ള അശ്ലീല പദപ്രയോഗങ്ങൾ ജൂൺ 10ന് ന്യൂസ് 18 തമിഴ്നാട് വാർത്തയാക്കിയിരുന്നു. ഇതോടെ വിഷയം പ്രധാന ചർച്ചാ വിഷയമായി ഇത് മാറി. മദന്റെ അശ്ലീല ചാനലിന്റെ ഭൂരിഭാഗം ഫോളോവേഴ്സും 18 വയസിന് താഴെയുള്ളവരാണ്.
ഇതിനിടെ തന്നെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് മദന്‍ യൂട്യൂബ് ലൈവില്‍ എത്തി വെല്ലുവിളി നടത്തി. ഇതോടെ കേസന്വേഷണം ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം ഏറ്റെടുത്തു. ഐ ടി നിയമത്തിലെ 4 വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ നിരോധിത ഗെയിം കളിച്ചതിനും കേസുണ്ട്.
Also Read- വീട്ടിലേക്ക് മാലിന്യം ഇട്ടു; ഇടുക്കിയിൽ വീട്ടമ്മ അയൽവാസിയുടെ കൈവെട്ടി
മദന് വേണ്ടി തിരച്ചില്‍ തുടരുന്നതിനിടെ ഭാര്യ കൃതികയെ പൊലീസ് സേലത്ത് വച്ചു പിടികൂടുകയായിരുന്നു. യൂട്യൂബ് ചാനലിന്റെ രജിസ്ട്രേഷന്‍ ഭാര്യയുടെ പേരിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഇവരില്‍ നിന്ന് ലാപ്ടോപ്, ഹാർഡ് ഡിസ്ക്, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. യൂട്യൂബ് ചാനല്‍ മരവിപ്പിക്കാനുള്ള നീക്കം തുടങ്ങിയതായും പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ കൃതികകയെ ജൂൺ 30വരെ റിമാൻഡ് ചെയ്തിട്ടുണ്ട്.