TRENDING:

ഒറ്റ ദിവസത്തിൽ റദ്ദാക്കിയത് 2500 വിമാനങ്ങൾ; അമേരിക്കയിലെ എയർലൈന്‍സിന് സംഭവിച്ചതെന്ത് ?

Last Updated:

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് യാത്ര ചെയ്യാനെത്തിയ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനങ്ങൾ തുടർച്ചയായി റദ്ദാക്കപ്പെടുന്നതിനെത്തുടർന്ന് യാത്രക്കാർ ദുരിതത്തിൽ. റീഫണ്ട് നേടാനും വിമാനം റദ്ദായതിനു മൂലമുള്ള അപ്രതീക്ഷിത ചെലവുകൾ പരിഹരിക്കാനും കമ്പനിക്കുമേൽ സമ്മർദമേറുകയാണ്.യാത്രക്കാരിൽ ചിലർക്ക് മറ്റ് എയർലൈനുകളിൽ ബാക്കി വന്ന സീറ്റുകൾ ലഭിച്ചു. ചിലർ കാറുകൾ വാടകയ്‌ക്കെടുക്കാനും ശ്രമിച്ചു.
advertisement

അടുത്ത ആഴ്ച വരെ ഈ സ്ഥിതി തുടരുമെന്ന് സൗത്ത് വെസ്റ്റ് എയർലൈൻസ് അറിയിച്ചു. ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് യാത്ര ചെയ്യാനെത്തിയ നിരവധി യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. ബുക്ക് ചെയ്ത വിമാനം റദ്ദാക്കിയതിനാൽ വിമാനത്താവളത്തിൽ തന്നെ താമസിക്കുകയാണെന്ന് മിസോറിയിലെ കൻസാസ് സിറ്റിയിൽ നിന്നുള്ള പിയാനിസ്റ്റായ അഡോണ്ടിസ് ബാർബർ പറയുന്നു.

Also read- സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവർക്ക് പുതിയ വോട്ടിംഗ് മെഷീന്‍; റിമോട്ട് EVM മാതൃകയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

advertisement

വാഷിംഗ്ടൺ ഡിസിയിലെ പുതുവത്സരാഘോഷ പരിപാടിയിൽ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. “മടുത്തു. ഞാൻ വീടില്ലാത്ത ഒരാളെന്ന് പോലും എനിക്ക് തോന്നിത്തുടങ്ങി”, അഡോണ്ടിസ് പറഞ്ഞു. ബുധനാഴ്ച അമേരിക്കയിൽ റദ്ദാക്കിയ ഏകദേശം 90 ശതമാനം വിമാനങ്ങളും സൗത്ത് വെസ്റ്റ് എയർലൈൻസിന്റേതായിരുന്നു. ബുധനാഴ്ച 2,500 വിമാനങ്ങളും വ്യാഴാഴ്ച 2,300 വിമാനങ്ങളുമാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് റദ്ദാക്കിയത്.

ക്രൂ-ഷെഡ്യൂളിം​ഗിലെ അപാകത, നെറ്റ്‌വർക്ക് രൂപകൽപനയിലെ പോരായ്മ തുടങ്ങിയവയെല്ലാമാണ് കൂടുതൽ സൗത്ത് വെസ്റ്റ് എയർലൈനുകൾ റദ്ദാക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സൗത്ത് വെസ്റ്റ് എയർലൈനെ സംബന്ധിച്ചിടത്തോളം ഈ പിഴവുകളൊന്നും പുതിയതല്ല. മറ്റേതൊരു എയർലൈനിനേക്കാളും കൂടുതൽ യാത്രക്കാരുള്ള സൗത്ത് വെസ്റ്റ് എയർലൈനിൽ എന്താണ് സംഭവിച്ചതെന്ന് അമേരിക്കയിലെ ഗതാഗത വകുപ്പ് അന്വേഷിച്ചു വരികയാണ്.

advertisement

Also read- റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങനെ? യോ​ഗ്യതകൾ എന്തെല്ലാം?

ഇക്കാര്യം പരിശോധിക്കുമെന്ന് സെനറ്റ് കമ്മിറ്റിയും ഉറപ്പ് നൽകിയിട്ടുണ്ട്. ഏതാനും ദിവസത്തേക്ക് കുറച്ച് വിമാനങ്ങൾ മാത്രമേ സർവീസ് നടത്തൂ എന്നും അടുത്ത ആഴ്ചയ്ക്ക് മുൻപ് എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷയെന്നും സൗത്ത് വെസ്റ്റ് എയർലൈൻസ് സിഇഒ റോബർട്ട് ജോർദാൻ അറിയിച്ചു. “നിലവിലെ പ്രതിസന്ധികൾ പരിഹരിക്കണമെങ്കിൽ ഞങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. അതിനായുള്ള ശ്രമങ്ങൾ നടത്തി വരികയാണ്”, എന്നും അദ്ദേഹം കൂട്ടിച്ചർത്തു.

advertisement

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് റോബർട്ട് ജോർദാൻ സൗത്ത് വെസ്റ്റ് എയർലൈൻസ് സിഇഒ ആയി ചുമതലയേറ്റത്.

Also read- ‘തലച്ചോറ് തിന്നുന്ന അമീബ’ ഇന്ത്യയിലുണ്ടോ? അമ്പതുകാരന്റെ ജീവനെടുത്ത നെഗ്ലേരിയ ഫൗലറി

”സൗത്ത് വെസ്റ്റ് എയർലൈനിൽ ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ അം​കരിക്കാനാകാത്തതാണ്. ഇതിന്റെ പൂർണ ഉത്തരവാദിത്തം കമ്പനിക്കു തന്നെയാണ്. യാത്രക്കാർക്ക് പണം തിരികെ നൽകാൻ അവരോട് ആവശ്യപ്പെടും. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ യാത്രക്കാർ അവർക്ക് പോകേണ്ട സ്ഥലത്ത് എത്തുന്നുണ്ടെന്നും അവർക്ക് മതിയായ നഷ്ടപരിഹാരം ലഭിച്ചെന്നും കമ്പനി ഉറപ്പാക്കേണ്ടതുണ്ട്”, അമേരിക്കൻ ഗതാഗത സെക്രട്ടറി പീറ്റ് ബുട്ടിഗീഗ് പറഞ്ഞു.

advertisement

യാത്രക്കാർക്ക് പണം തിരികെ നൽകാൻ ഗതാഗത വകുപ്പിന് സൗത്ത് വെസ്റ്റ് എയർലൈനോട് ഉത്തരവിടണമെന്ന് ഏവിയേഷൻ കൺസൾട്ടന്റും മുൻ എയർലൈൻ എക്സിക്യൂട്ടീവുമായ റോബർട്ട് മാൻ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ഇതിനോടകം 6,000 വിമാനങ്ങൾ റ​ദ്ദാക്കിയെന്നും ഒരു ദശലക്ഷം യാത്രക്കാരെ ഇത് ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
ഒറ്റ ദിവസത്തിൽ റദ്ദാക്കിയത് 2500 വിമാനങ്ങൾ; അമേരിക്കയിലെ എയർലൈന്‍സിന് സംഭവിച്ചതെന്ത് ?
Open in App
Home
Video
Impact Shorts
Web Stories