സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവർക്ക് പുതിയ വോട്ടിംഗ് മെഷീന്‍; റിമോട്ട് EVM മാതൃകയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍
- Published by:Arun krishna
- news18-malayalam
Last Updated:
നിലവിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പരിഷ്‌കരിച്ച രൂപമാണ് റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍
രാജ്യത്തെ ആഭ്യന്തര കുടിയേറ്റക്കാര്‍ക്കായി റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ അഥവാ റിമോട്ട് ഇവിഎം ഉപയോഗിക്കാനൊരുങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറിയവര്‍ക്ക് ഈ സൗകര്യം ഉപയോഗിച്ച് തങ്ങളുടെ നിയോജകമണ്ഡലത്തില്‍ തന്നെ വോട്ട് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങളുടെ പങ്കാളിത്തം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പുതിയ സംവിധാനവുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയത്.
വോട്ടിംഗ് മെഷീന്റെ പരിഷ്‌കരിച്ച രൂപത്തില്‍ ഏകദേശം 72ലധികം നിയോജക മണ്ഡലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. അകലെയുള്ള ഒരു പോളിംഗ് സ്റ്റേഷനില്‍ നിന്ന് സ്വന്തം നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ട് രേഖപ്പെടുത്താൻ സാധിക്കുന്ന സംവിധാനമാണിത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ സൗകര്യം ഒരു അനുഗ്രഹമാകും എന്നാണ് കരുതുന്നത്.
അതേസമയം ആഭ്യന്തര കുടിയേറ്റം സംബന്ധിച്ച കൃത്യമായ ഡേറ്റാബേസ് നിലവിലില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം പേരും ജോലി, വിവാഹം. പഠനം എന്നിവയ്ക്കായാണ് മറ്റിടങ്ങളിലേക്ക് താമസം മാറുന്നത്.
advertisement
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഏകദേശം 67.4 ശതമാനമായിരുന്നു. 30 ശതമാനത്തിലധികം വരുന്ന ജനവിഭാഗം തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാത്തതില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്,’ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
റിമോട്ട് വോട്ടിംഗ് എന്ന ആശയത്തിന്റെ തുടക്കം
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധ്യക്ഷനായി രാജീവ് കുമാര്‍ അധികാരമേറ്റതോടെയാണ് ഈ വിഷയത്തില്‍ വഴിത്തിരിവ് ഉണ്ടായത്. കുടിയേറ്റത്തൊഴിലാളികള്‍ക്ക് തങ്ങളുടെ നിയോജക മണ്ഡലത്തില്‍ വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്ന ആശയത്തിലേക്ക് കമ്മീഷന്‍ എത്തിച്ചേരുകയായിരുന്നു.
തുടര്‍ന്ന് റിമോര്‍ട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് പുറത്തേക്കുള്ള വോട്ടിംഗ് നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ M3 ഇവിഎമ്മുകളുടെ പരിഷ്‌കരിച്ച പതിപ്പ് ഉപയോഗിക്കാന്‍ കമ്മീഷന്‍ പദ്ധതിയിട്ടത്. സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താനും കഴിയും.
advertisement
എന്താണ് ആര്‍വിഎം?
നിലവിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ പരിഷ്‌കരിച്ച രൂപമാണ് ആര്‍വിഎം. സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്ത കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. റിമോര്‍ട്ട് കണ്‍ട്രോള്‍ യൂണിറ്റ്, റിമോര്‍ട്ട് ബാലറ്റ് യൂണിറ്റ്, റിമോര്‍ട്ട് വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍, കോണ്‍സ്റ്റിറ്റിയൂന്‍സി കാര്‍ഡ് റീഡര്‍, പബ്ലിക് ഡിസ്‌പ്ലേ കണ്‍ട്രോള്‍, എന്നിവയടങ്ങിയതാണ് ആര്‍വിഎം.
ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍ ഇതില്‍ രേഖപ്പെടുത്തുന്നു. മണ്ഡലത്തില്‍ രേഖപ്പെടുത്തിയ ആകെ വോട്ടും ഇതില്‍ കണക്കാക്കാന്‍ കഴിയും. അന്തിമ ഫലം റിട്ടേണിംഗ് ഓഫീസര്‍ തന്നെ പറയുന്നതാണ്.
advertisement
ആര്‍വിഎം വോട്ടിംഗ് തെരഞ്ഞെടുക്കാനായി സമ്മതിദായകര്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തുടര്‍ന്ന് സമ്മതിദായകന്റെ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും റിമോര്‍ട്ട് വോട്ടിംഗ് സംവിധാനം ഉപയോഗിക്കുന്നതിന് അനുമതി നല്‍കുക.
നിലവില്‍ ഇവിഎമ്മുകള്‍ നിര്‍മ്മിക്കുന്ന പൊതുമേഖല കമ്പനികളാണ് ഭാരത് ഇലക്ട്രോണിക് ലിമിറ്റഡും, ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡും.
ആര്‍വിഎം നമുക്ക് ആവശ്യമാണോ?
ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്രയധികം ജനങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കുന്നത് ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ശതമാനം പേര്‍ മാത്രമാണ്. ഇത് ജനാധിപത്യത്തിന് തന്നെ ഒരു വെല്ലുവിളിയാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു.
advertisement
2011ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഏകദേശം 37 ശതമാനം കുടിയേറ്റക്കാര്‍ ഉണ്ടെന്നാണ് കണക്ക്. വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ താമസിക്കുന്നവരാണ് ഇവർ. ഇതില്‍ 75 ശതമാനം പേരും വിവാഹം, കുടുംബപരമായ ആവശ്യം എന്നിവയ്ക്കായാണ് മറ്റ് സ്ഥലങ്ങളിലേക്ക് കുടിയേറുന്നത്. സംസ്ഥാനങ്ങള്‍ക്കിടയില്‍ നടക്കുന്ന കുടിയേറ്റമാണ് ഇതില്‍ കൂടുതലും.
മുന്നിലുള്ള വെല്ലുവിളികള്‍?
ആര്‍വിഎം സംവിധാനത്തിന്റെ മാതൃകയെപ്പറ്റി വിശദമാക്കാനായി രാജ്യത്തെ എട്ട് ദേശീയ പാര്‍ട്ടികളെയും 57 സംസ്ഥാന പാര്‍ട്ടികളെയും ചേര്‍ത്തുകൊണ്ട് ഒരു യോഗം ചേരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2023 ജനുവരി 16നാണ് ഈ യോഗം ചേരുന്നത്. രണ്ട് സാങ്കേതിക വിദഗ്ധരെയും ഈ യോഗത്തില്‍ പങ്കെടുപ്പിക്കും. തുടര്‍ന്ന് പാര്‍ട്ടി പ്രതിനിധികളുടെയും മറ്റ് വിദഗ്ധരുടെയും അഭിപ്രായങ്ങള്‍ രേഖപ്പെടുത്തും. അതിന് ശേഷമാകും അന്തിമ തീരുമാനത്തിലേക്ക് എത്തുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 30, 2022 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവർക്ക് പുതിയ വോട്ടിംഗ് മെഷീന്‍; റിമോട്ട് EVM മാതൃകയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍