TRENDING:

​ഗാന്ധിജിയുടെ ചിത്രത്തിനു സമീപം പച്ച വരകളുള്ള 500 രൂപാ നോട്ട് വ്യാജമോ? വസ്തുതയെന്ത്?

Last Updated:

പുതിയ 500 രൂപാ നോട്ടിന്റെ പ്രത്യേകതകൾ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
500 രൂപ നോട്ടിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ വ്യക്തത വരുത്തി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ആര്‍ബിഐ ഗവര്‍ണറുടെ ഒപ്പിന് പകരം, ഗാന്ധിജിയുടെ ചിത്രത്തിനു സമീപം പച്ച വരകളുള്ള 500 രൂപ കറന്‍സി നോട്ടുകള്‍ വ്യാജമാണെന്നാണ് പ്രചരിക്കുന്നത്. എന്നാൽ ഗാന്ധിജിയുടെ ചിത്രത്തിന് അടുത്ത് പച്ച വരകൾ അഥവാ സ്ട്രിപ്പുകൾ ഉള്ളതും റിസേർവ് ബാങ്കിന്റെ ഒപ്പിനു സമീപം പച്ച സ്ട്രിപ് ഉള്ളതുമായ എല്ലാ നോട്ടുകളും സാധുവാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി.
advertisement

Also read- Kerala Lottery Result Today: Win Win W 697 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

യഥാർത്ഥ കറൻസിയും വ്യാജ കറൻസിയും തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കുന്ന പ്രസ്താവനയും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. പുതിയ മഹാത്മാഗാന്ധി സീരീസിലെ 500 രൂപാ നോട്ടുകളിൽ ആർബിഐ ഗവർണറുടെ ഒപ്പ് ഉണ്ടെന്നും രാജ്യത്തെ സാംസ്കാരിക പൈതൃകമായ ചെങ്കോട്ടയുടെ ചിത്രം നോട്ടിന്റെ മറുവശത്തുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു. ചാരനിറത്തിലുള്ളതാണ് നോട്ട്. നോട്ടിൽ മറ്റ് ഡിസൈനുകളും ജിയോമെട്രിക് പാറ്റേണുകളും ഉണ്ട്.

advertisement

പുതിയ 500 രൂപാ നോട്ടിന്റെ മറ്റു പ്രത്യേകതകൾ താഴെ പറയുന്നവയാണ്

  • ദേവനാഗ്രി ലിപിയിൽ 500 എന്ന് എഴുതിയിട്ടുണ്ടാകും
  • നോട്ടിനു നടുവിൽ മഹാത്മാഗാന്ധിയുടെ ഛായാചിത്രം ഉണ്ടാകും.
  • ചെറിയ അക്ഷരങ്ങളിൽ ‘ഭാരത്’, എന്ന് ഹിന്ദിയിലും ‘ഇന്ത്യ’ എന്ന് ഇം​ഗ്ലീഷിലും എഴുതിയിട്ടുണ്ടാകും
  • നോട്ട് ചെരിച്ചാൽ ത്രെഡിന്റെ നിറം പച്ചയില്‍ നിന്ന് നീലയിലേക്ക് മാറും.
  • മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന്റെ വലതുവശത്ത് ഗ്യാരന്റി ക്ലോസ്, ഗവർണറുടെ ഒപ്പ്, ആർബിഐ ചിഹ്നം എന്നിവ കാണാം
  • മഹാത്മാഗാന്ധിയുടെ ഛായാചിത്രവും 500 എന്നെഴുതിയ ഇലക്‌ട്രോടൈപ്പ് വാട്ടർമാർക്കും ഉണ്ടാകും
  • advertisement

  • മുകളില്‍ ഇടതുവശത്തും താഴെ വലതു വശത്തും ആരോഹണ ക്രമത്തിൽ നമ്പര്‍ പാനല്‍ ഉണ്ടാകും

Also read- Gold price | വിലയിടിഞ്ഞു; കേരളത്തിൽ സ്വർണവില പോക്കറ്റിൽ ഒതുങ്ങുമോ?

  • താഴെ വലതുവശത്ത് പച്ചയിൽ നിന്ന് നീല നിറത്തിലേക്ക് മാറുന്ന രീതിയിൽ 500 എന്ന് എഴുതിയിട്ടുണ്ടാകും
  • വലതുവശത്ത് അശോകസ്തംഭത്തിന്റെ ചിഹ്നം ഉണ്ടാകും

പുതിയ 500 രൂപാ നോട്ടിന്റെ പിറകു വശത്തുള്ള ഫീച്ചറുകൾ

advertisement

  • ഇടതുവശത്ത് നോട്ട് അച്ചടിച്ച വർഷം ഉണ്ടാകും
  • മുദ്രാവാക്യത്തോടുകൂടിയ സ്വച്ഛ് ഭാരത് ലോഗോ ഉണ്ടാകും
  • ഭാഷാ പാനൽ ഉണ്ടാകും
  • ചെങ്കോട്ടയുടെ ചിത്രം ഉണ്ടാകും
  • ദേവനാഗ്രിയിൽ 500 എന്നെഴുതിയിട്ടുണ്ടാകും

സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി അഥവാ ഇ-റുപ്പിയെക്കുറിച്ചുള്ള വിശദീകരണക്കുറിപ്പ് ആർബിഐ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഡിജിറ്റൽ കറൻസികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആർബിഐ വിശദീകരണക്കുറിപ്പ് പുറത്തിറക്കിയത്. ഡിജിറ്റൽ കറൻസി അഥവാ ഇ റുപ്പിയുടെ ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, അപകടസാധ്യതകൾ എന്നിവയെല്ലാം ഇതിൽ വിശദീകരിക്കുന്നുണ്ട്.

advertisement

Also read- Fuel Price| ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു; പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം

സാങ്കേതികവിദ്യയുടെ ഉപയോ​ഗം, ഡിസൈൻ, ഡിജിറ്റൽ റുപ്പിയുടെ സാധ്യതകൾ, ഉപയോഗങ്ങൾ, തുടങ്ങിയ കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്. ഡിജിറ്റൽ കറൻസി അവതരിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ, സാമ്പത്തിക നേട്ടങ്ങൾ സ്വകാര്യതാ പ്രശ്‌നങ്ങൾ എന്നിവയും ആർബിഐ വിശദീകരിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
​ഗാന്ധിജിയുടെ ചിത്രത്തിനു സമീപം പച്ച വരകളുള്ള 500 രൂപാ നോട്ട് വ്യാജമോ? വസ്തുതയെന്ത്?
Open in App
Home
Video
Impact Shorts
Web Stories