എന്നാൽ റിപ്പോ നിരക്ക് വളരെ കുറവായിരിക്കുമ്പോൾ നിങ്ങൾ എടുത്ത വായ്പയിൽ ഇപ്പോൾ മുതൽ മാറ്റങ്ങൾ വരുന്നതിനാൽ ഇത് പലർക്കും വലിയ തിരിച്ചടിയായി മാറിയേക്കാം. എന്നാൽ കഴിഞ്ഞ മാസം വായ്പ എടുത്തവരെ പലിശ നിരക്കിലെ വർദ്ധനവ് കാര്യമായി ബാധിക്കാൻ ഇടയില്ല.
Also Read- എന്താണ് മോണിറ്ററി പോളിസി? റിപ്പോ നിരക്കും റിവേഴ്സ് റിപ്പോ നിരക്കും തമ്മിലുള്ള വ്യത്യാസമെന്ത്?
എന്തുകൊണ്ടാണ് പലിശ നിരക്ക് വർധിപ്പിച്ചത്?
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും കടം വാങ്ങുന്നതിനുള്ള ചെലവ് നിയന്ത്രണവിധേയമാക്കുന്നതിനും വേണ്ടിയാണ് ആർ ബി ഐ പലിശനിരക്ക് വർധിപ്പിക്കുന്നത്. വില കുതിച്ചുയർന്ന സാഹചര്യത്തിലെല്ലാം ആർബിഐ ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. എന്നാൽ നിലവിലെ വർദ്ധനയോടെ വായ്പകൾ ഇനി മുതൽ കൂടുതൽ ചെലവേറിയതാകുന്നതിനാൽ ബാങ്ക് വായ്പ എടുക്കുമ്പോൾ ഇനി കൈപൊള്ളും. എന്നാൽ ബാങ്കുകളിൽ സ്ഥിര നിക്ഷേപം ഉള്ളവർക്ക് ഈ നിരക്ക് വർദ്ധന ഗുണം ചെയ്യും.
advertisement
Also Read- റിപ്പോ നിരക്ക് 0.25 ശതമാനം കൂട്ടി; ഭവന, വാഹന, വ്യക്തിഗത വായ്പാ പലിശ നിരക്ക് ഉയരും
ഹ്രസ്വകാല വായ്പ നിരക്കിലെ വർദ്ധന
2022 ഡിസംബറിൽ സെൻട്രൽ ബാങ്ക് റിപ്പോ നിരക്ക് 0.35 ശതമാനം ഉയർത്തിയിരുന്നു. കൂടാതെ നേരത്തെ തുടര്‍ച്ചയായി 3 തവണ 50 ബേസിക് പോയിന്റിന്റെ വര്‍ധനയും വരുത്തിയിരുന്നു. ജൂൺ മുതൽ ഒക്‌ടോബർ വരെയുള്ള കാലയളവിൽ ഇത് 50 ബിപിഎസ് വീതം വർദ്ധിപ്പിച്ച ശേഷമാണ് ഡിസംബറിൽ 35 ബിപിഎസ് ഉയർത്തിയത്.
ആർബിഐ ഹ്രസ്വകാല വായ്പാ നിരക്കിൽ മൊത്തം ഇപ്പോൾ 2.25 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. റഷ്യ-ഉക്രെയ്ൻ യുദ്ധ സാഹചര്യത്തിൽ ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടതിനെത്തുടർന്ന് പണപ്പെരുപ്പം തടയുന്നതിനായിരുന്നു നിരക്ക് വർദ്ധിപ്പിച്ചു തുടങ്ങിയത്. നേരത്തെ 6.25 ശതമാനമാണ് റിപ്പോ നിരക്ക് ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് 6.50 ശതമാനമായി നിരക്ക് ഉയർന്നത്. ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. എന്നാൽ റിവേഴ്‌സ് റിപ്പോ നിരക്കില്‍ നിലവിൽ മാറ്റമില്ല. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും പണം വായ്പ നൽകുന്നതിന്റെ പലിശ നിരക്കാണ് റിപ്പോ നിരക്ക്.റിപ്പോ നിരക്കിന് നേർ വിപരീതമാണ് റിവേഴ്സ് റിപ്പോ നിരക്ക്. വാണിജ്യ ബാങ്കുകളുടെ പക്കലുള്ള അധിക പണം സൂക്ഷിക്കുന്നതിന് ആർബിഐ നൽകുന്ന പലിശയാണിത്.