TRENDING:

Iron Dome | അയൺ ഡോം; ഇസ്രയേലിന് രക്ഷയാകുന്ന മിസൈൽ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതെങ്ങിനെ?

Last Updated:

അയൺ ഡോമിന് പുറമേ പ്രധാനമായും രണ്ട് മിസൈൽ പ്രതിരോധ സംവിധാനം കൂടി ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. ബാലിസ്റ്റിക്ക് മിസൈലുകളെ പ്രതിരോധിക്കാനായുള്ള ആരോ, മീഡിയം റേഞ്ച് റോക്കറ്റുകളെയും മിസൈലുകളെയും പ്രതിരോധിക്കാനുള്ള ഡേവിഡ്സ് സ്ലിംഗ് എന്നിവയാണ് ഇവ.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇസ്രയേൽ - പലസ്തീൻ സംഘർഷം വാർത്തകളിൽ നിറയുമ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനമാണ് അയൺ ഡോം. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഹമാസും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകളും തൊടുക്കുന്ന മിസൈലുകൾ ഇസ്രേയലിൽ പതിക്കുന്നത് ഒഴിവാകുന്നത് ഈ പ്രതിരോധ സംവിധാനത്തിലൂടെയാണ്.
advertisement

തിങ്കളാഴ്ച്ച മുതൽ തങ്ങൾക്ക് നേരെ തൊടുത്ത 480 റോക്കറ്റുകളിൽ 200 എണ്ണത്തോളം അയൺ ഡോം പ്രതിരോധ സംവിധാനത്തിലൂടെ ആകാശത്ത് വച്ച് തന്നെ നിർവീര്യമാക്കിയതായി ഇസ്രയേൽ സൈന്യം പറയുന്നു. 150 ഓളം റോക്കറ്റുകൾ ഗാസയുടെ അതിർത്തിക്ക് ഉള്ളിൽ തന്നെ പതിച്ചതായും ഇസ്രയേൽ അവകാശപ്പെടുന്നു.

ജനവാസ മേഖലയിലേക്കും മറ്റ് തന്ത്രപ്രധാന മേഖലകളിലേക്കുമുള്ള മിസൈൽ ആക്രമണങ്ങളെ നിർവീര്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അയൺ ഡോം പ്രതിരോധ സംവിധാനം തയ്യാറാക്കിയിട്ടുള്ളത്. 2011ൽ ദക്ഷിണ നഗരമായ ബീർഷെവയിൽ, ഗാസ മുനമ്പിൽ നിന്നും 40 കിലോമീറ്റർ ദൂരത്തിലാണ് ആദ്യമായി അയൺ ഡോം ബാറ്ററി സ്ഥാപിച്ചത്. ഹമാസിൽ നിന്നും ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടാകുന്ന മേഖലയായിരുന്നു ഇത്. പലസ്തീനിയൻ മേഖലയിൽ നിന്നും റഷ്യൻ നിർമ്മിത ഗ്രാഡ് റോക്കറ്റുകളെ പ്രതിരോധിക്കുക കൂടിയാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. ഇന്ന് ഇത്തരത്തിൽ 10 ബാറ്ററികൾ ഇസ്രയേൽ സ്ഥാപിച്ചിട്ടുണ്ട്.

advertisement

Also Read-Israel-Palestine conflict | കരയുദ്ധ ഭീഷണിയുമായി ഇസ്രയേൽ; ഗാസ അതിര്‍ത്തിയിൽ സൈനിക വിന്യാസം

നിർവീര്യമാക്കിയത് 2400 റോക്കറ്റ് ആക്രമണങ്ങൾ

കഴിഞ്ഞ 10 വർഷത്തിനിടെ 2400 റോക്കറ്റ് ആക്രമണങ്ങളാണ് അയൽ ഡോം സംവിധാനത്തിലൂടെ നിർവീര്യമാക്കിയത് എന്ന് ഇസ്രയേൽ മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ തലവനായ മോഷ് പട്ടേൽ ജനുവരിയിൽ ടൈംസ് ഓഫ് ഇസ്രയേലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. നൂറ് കണക്കിന് ആളുകളുടെ ജീവൻ ഇതിലൂടെ രക്ഷിക്കാനായി എന്നും അദ്ദേഹം പറഞ്ഞു. ഓരോ സ്ഥലത്തും അയൺ ഡോം സ്ഥാപിക്കുന്നതിനായി ഏകദേശം 50,000 ഡോളർ ചെലവു വരുന്നു എന്നാണ് റിപ്പോർട്ടുകൾ.

advertisement

ഓരോ ബാറ്ററിയിലും റഡാർ ഡിറ്റെക്ഷൻ, ട്രാക്കിംഗ് സിസ്റ്റം, ഫയറിംഗ് കൺട്രോൾ സിസ്റ്റം, നീർവീര്യമാക്കാനുള്ള 20 മിസൈലുകൾക്കായുള്ള മൂന്ന് ലോഞ്ചറുകൾ എന്നിവയുണ്ട്. 4 മുതൽ 70 കിലോമീറ്ററാണ് നിർവീര്യമാക്കാനുള്ള മിസൈലുകളുടെ ദൂരപരിധി.

Also Read-Explained: ജറുസലേമിലെ അൽ അഖ്സ പള്ളി അറബ് - ഇസ്രായേൽ സംഘർഷത്തിന്റെ കേന്ദ്രമായത് എങ്ങനെ?

വടക്കൻ നഗരമായ ഹാഫിയയിൽ ഉള്ള റാഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റം എന്ന ഇസ്രയേലിൻ്റെ തന്നെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് അയൺ ഡോം വികസിപ്പിച്ചെടുത്തത്. എന്നാൽ അമേരിക്കയും ഇതിൽ പണം മുടക്കിയിട്ടുണ്ട്. നിർമ്മാണ ചെലവ് ഇനത്തിൽ അമേരിക്ക 5 ബില്യൺ ഡോളർ 2016ൽ നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

advertisement

ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും പിന്തുടർന്ന് വരുന്ന അമേരിക്കയും- ഇസ്രയേലും തമ്മിലുള്ള സഖ്യത്തിൻ്റെ തന്ത്രപരമായ ഘടകങ്ങളിൽ ഒന്നാണിത്. 2019ൽ അമേരിക്കൻ സേന രണ്ട് അയൺ ഡോം ബാറ്ററികൾ വാങ്ങുന്നതിനായി കരാറിൽ ഏർപ്പെട്ടിരുന്നു. അമേരിക്കയുടെ മിസൈൽ പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന് വേണ്ടിയായിരുന്നു തീരുമാനം.

അയൺ ഡോമിന് പുറമേ പ്രധാനമായും രണ്ട് മിസൈൽ പ്രതിരോധ സംവിധാനം കൂടി ഇസ്രയേൽ ഉപയോഗിക്കുന്നുണ്ട്. ബാലിസ്റ്റിക്ക് മിസൈലുകളെ പ്രതിരോധിക്കാനായുള്ള ആരോ, മീഡിയം റേഞ്ച് റോക്കറ്റുകളെയും മിസൈലുകളെയും പ്രതിരോധിക്കാനുള്ള ഡേവിഡ്സ് സ്ലിംഗ് എന്നിവയാണ് ഇവ.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
Iron Dome | അയൺ ഡോം; ഇസ്രയേലിന് രക്ഷയാകുന്ന മിസൈൽ പ്രതിരോധ സംവിധാനം പ്രവർത്തിക്കുന്നതെങ്ങിനെ?
Open in App
Home
Video
Impact Shorts
Web Stories