TRENDING:

രാഹുൽ ഗാന്ധിയ്ക്കെതിരായ അപകീർത്തി കേസ്: മാനനഷ്ടവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള നിയമങ്ങളും സുപ്രധാന വിധികളും

Last Updated:

അപകീര്‍ത്തി കേസിന് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 499, 500 വകുപ്പുകളുടെ ഭരണഘടനാ സാധുത 2016 മെയ് മാസത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ലോക്‌സഭാ സീറ്റ് നഷ്ടമായിരുന്നു. ഒരു പ്രത്യേക സമുദായത്തെ ‘കള്ളന്മാർ’ എന്ന് മുദ്രകുത്തി അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ ഗുജറാത്തിലെ സൂറത്തില്‍ ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദിയാണ് കേസ് ഫയല്‍ ചെയ്തത്.
advertisement

അപകീര്‍ത്തി കേസിന് വ്യവസ്ഥ ചെയ്യുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (IPC) 499, 500 വകുപ്പുകളുടെ ഭരണഘടനാ സാധുത 2016 മെയ് മാസത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതി ശരിവച്ചിരുന്നു. ‘സ്വാതന്ത്ര്യത്തിനുള്ള അവകാശം കേവലമല്ല. എന്നാൽ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സംരക്ഷിക്കപ്പെടുന്ന മറ്റൊരാളുടെ പ്രശസ്തിയെ വ്രണപ്പെടുത്താനുള്ള സ്വാതന്ത്ര്യം ഇതിനുണ്ടെന്ന് അര്‍ത്ഥമില്ല’ അന്നത്തെ വിധിന്യായത്തില്‍ സുപ്രീം കോടതി നിരീക്ഷിച്ചു.

Also read-എന്താണ് വൈബ്രന്റ് വില്ലേജസ് പ്രോഗ്രാം? ഇത് അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കുന്നതെങ്ങനെ?

advertisement

ഐപിസിയില്‍ അപകീര്‍ത്തിക്കേസ് നാല് വിഭാഗങ്ങളായാണ് നിര്‍വചിച്ചിരിക്കുന്നത്.

സെക്ഷന്‍ 499: നേരിട്ട് പറയുന്നതോ വായിക്കാന്‍ ഉദ്ദേശിക്കുന്നതോ ആയ വാക്കുകളിലൂടെയോ, അടയാളങ്ങളിലൂടെയോ, ദൃശ്യപരമായോ ഏതെങ്കിലും വ്യക്തിയെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചോ അല്ലെങ്കില്‍ അത്തരം ആക്ഷേപം ദോഷം ചെയ്യുമെന്ന് അറിഞ്ഞുകൊണ്ടോ ചെയ്താല്‍, അത് ആ വ്യക്തിയുടെ പ്രശസ്തിക്ക് കോട്ടം തട്ടുന്നുണ്ടെങ്കില്‍ അത് അപകീര്‍ത്തി കേസായി കണക്കാക്കും.

സെക്ഷന്‍ 500: മറ്റൊരാളെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

advertisement

സെക്ഷന്‍ 501: ഏതെങ്കിലും വ്യക്തിക്ക് അപകീര്‍ത്തികരമാണെന്ന് അറിഞ്ഞുകൊണ്ടോ അല്ലെങ്കില്‍ വിശ്വസിക്കാന്‍ മതിയായ കാരണത്തോടെയോ എന്തെങ്കിലും കാര്യം അച്ചടിക്കുകയോ മുദ്രണം ചെയ്യുകയോ ചെയ്താല്‍, രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

വകുപ്പ് 502: അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഉണ്ടെന്ന് അറിഞ്ഞുകൊണ്ട് ഏതെങ്കിലും അച്ചടിച്ചതോ മുദ്രണം ചെയ്തതോ ആയ വസ്തുക്കള്‍ വില്‍ക്കുകയോ നല്‍കുകയോ ചെയ്താല്‍, രണ്ട് വര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയോ ലഭിക്കും.

advertisement

Also read-‘കരയുന്ന കന്യകാ മറിയത്തിന്റെ രൂപം’ കൈവശം വെച്ച സ്ത്രീ അപ്രത്യക്ഷയായി; ക്രിമിനൽ കേസ് ചുമത്തി പോലീസ്

മുകളില്‍ സൂചിപ്പിച്ച അപകീര്‍ത്തികരമായ സംഭവങ്ങളുടെ വിശദീകരണങ്ങളും ഐപിസി നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വിശദീകരണം 1: മരണപ്പെട്ട വ്യക്തിയുടെ പേരില്‍ എന്തെങ്കിലും ആരോപിക്കുന്നതും ജീവിച്ചിരുന്നാല്‍ ആ വ്യക്തിയുടെ പ്രശസ്തിക്ക് ഹാനികരമാണെങ്കില്‍, അയാളുടെ കുടുംബത്തിന്റെയോ മറ്റ് അടുത്ത ബന്ധുക്കളുടെയോ വികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ ഇത് അപകീര്‍ത്തികരമായി കണക്കാക്കാം.

വിശദീകരണം 2: ഒരു കമ്പനിയെക്കുറിച്ചോ അസോസിയേഷനെക്കുറിച്ചോ അല്ലെങ്കില്‍ അത്തരം വ്യക്തികളുടെ ഒരു കൂട്ടായ്മയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് അപകീര്‍ത്തിപരമായി കണക്കാക്കാം.

advertisement

വിശദീകരണം 3: മറ്റൊരു രൂപത്തിലോ ആക്ഷേപഹാസ്യ രൂപത്തിലോ പ്രകടിപ്പിക്കുന്നതോ ആയ കാര്യങ്ങൾ അപകീര്‍ത്തികരമായി കണക്കാക്കും.

അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട സുപ്രധാന വിധികള്‍

അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട് നിരവധി സുപ്രധാന വിധിന്യായങ്ങള്‍ രാജ്യത്ത് ഉണ്ടായിട്ടുണ്ട്. അതില്‍ പ്രധാനമാണ് സുബ്രഹ്‌മണ്യന്‍ സ്വാമിയും യൂണിയന്‍ ഓഫ് ഇന്ത്യയും തമ്മിലുള്ള കേസാണ്. 2016 ല്‍ സുപ്രീം കോടതി ഇത് തീര്‍പ്പാക്കി. 2014ല്‍ തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയറാം ജയലളിതക്കെതിരെ സ്വാമി അഴിമതി ആരോപിച്ചിരുന്നു. ഇതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

ചില രാജ്യങ്ങള്‍ ഇത് പൊതുനിയമത്തിന് കീഴിലാക്കിയിട്ടുണ്ടെങ്കിലും, അപകീര്‍ത്തിപ്പെടുത്തല്‍ ക്രിമിനല്‍ കുറ്റമല്ല, എന്നാല്‍ അപകീര്‍ത്തി കേസ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം നിലനില്‍ക്കുന്നിടത്ത്, പ്രസ്തുത നിയമം യുക്തിരഹിതവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അര്‍ത്ഥമാക്കുന്നില്ല.

ഡിപി ചൗധരി വേഴ്സസ് കുമാരി മഞ്ജുലത, എസ്എംസി ന്യൂമാറ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് വേഴ്‌സസ് ജോഗേഷ് ക്വാത്ര, അവ്‌നിഷ് ബജാജ് വേഴ്‌സസ് സ്റ്റേറ്റ്, വ്യക്തി വികാസ് കേന്ദ്ര വേഴ്‌സസ് ജിതേന്ദര്‍ ബഗ്ഗ എന്നിവയൊക്കെ രാജ്യത്തെ മറ്റ് പ്രധാന അപകീര്‍ത്തിക്കേസുകളാണ്

സാധാരണയായി മാനനഷ്ടക്കേസുകള്‍ അവസാനിക്കുന്നത് ക്ഷമാപണത്തിലൂടെയോ ഒത്തുതീര്‍പ്പിലൂടെയോ ആണ്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്.

മലയാളം വാർത്തകൾ/ വാർത്ത/Explained/
രാഹുൽ ഗാന്ധിയ്ക്കെതിരായ അപകീർത്തി കേസ്: മാനനഷ്ടവുമായി ബന്ധപ്പെട്ട് ഇന്ത്യയിലുള്ള നിയമങ്ങളും സുപ്രധാന വിധികളും
Open in App
Home
Video
Impact Shorts
Web Stories