Also Read കോവിഡ് മഹാമാരി പ്രകൃതിയെ എങ്ങനെയെല്ലാം ബാധിച്ചു?
നേസോഫാറിൻക്സ്, ശ്വാസകോശം, കുടൽ, ഹൃദയം, വൃക്ക എന്നിവയുടെ കോശങ്ങളിലുള്ള എസിഇ 2 റിസപ്റ്ററിലൂടെയാണ് കൊറോണ വൈറസ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നത്. നേസോഫാരിൻക്സിലൂടെയും ശ്വാസകോശത്തിലെ എപ്പിത്തീലിയത്തിലൂടെയും വൈറസ് ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യത പ്രായം കൂടുന്നതിന് അനുസരിച്ച് വർദ്ധിക്കും. അതിനാൽ പ്രായം കുറഞ്ഞവർക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. അഥവാ ബാധിച്ചാൽ തന്നെ രോഗ തീവ്രത കുറവായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.
advertisement
എൻഡോതെലിയവും (രക്തക്കുഴലുകളുടെ ഏറ്റവും ആന്തരിക പാളി) കുട്ടികളുടെ ശീതീകരണ സംവിധാനവും മുതിർന്നവരിൽ നിന്ന് വ്യത്യസ്തമാണ്. അതിനാൽ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ സങ്കീർണതകൾക്കുള്ള സാധ്യത കുറവാണ്.
Also Read എന്താണ് ക്യാബിൻ പനി? പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഒതുങ്ങുമ്പോൾ ഈ ലക്ഷണങ്ങൾ കാണിക്കാറുണ്ടോ?
വാർദ്ധക്യ കാലത്ത് രോഗപ്രതിരോധ ശേഷി കുറവായിരിക്കും. പ്രായം കൂടുമ്പോൾ സ്വതസിദ്ധമായി ലഭിക്കുന്നതും നേടിയെടുക്കുന്നതുമായ പ്രതിരോധശേഷി ക്രമാനുഗതമായി കുറയും. എന്നാൽ കുട്ടികൾക്ക് ശക്തമായ പ്രതിരോധ ശേഷിയുണ്ടായിരിക്കും.
ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡേറ്റീവ് പ്രോപ്പർട്ടി ഉണ്ടെന്ന് അറിയപ്പെടുന്ന വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളുമായി താരതമ്യപ്പെടുത്തുമ്പോൾ മുതിർന്നവരിൽ കൂടുതലാണ്. ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ഓക്സിഡേറ്റീവ് പ്രോപ്പർട്ടി ഉള്ള മെലറ്റോണിൻ ഹോർമോൺ കുട്ടികളിൽ ഉയർന്ന അളവിലുണ്ട്. എന്നാൽ പ്രായത്തിനനുസരിച്ച് ഇവ കുറയും. അതുകൊണ്ട് തന്നെ കുട്ടികളിൽ കുറഞ്ഞ രോഗ ലക്ഷണങ്ങൾ മാത്രമേ ഉണ്ടാവുകയുള്ളൂ. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, കുഞ്ഞുങ്ങൾക്ക് ബിസിജി പോലുള്ള വാക്സിനുകളും മറ്റ് വാക്സിനുകളും എടുത്തിട്ട് അധിക കാലം ആയിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ രോഗ തീവ്രത മിതമാക്കാൻ ഇത് സഹായിക്കും.
ചെറുപ്പത്തിൽ ശരീരം കൊറോണ വൈറസുകൾക്ക് എതിരായ ആന്റിബോഡികൾ വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. നിലവിലുള്ള ആന്റിബോഡി കോശങ്ങളിലേക്ക് നോവൽ (പുതിയ സ്‌ട്രെയിൻ) കൊറോണ വൈറസ് പ്രവേശിക്കാൻ സഹായിക്കുകയും മുതിർന്നവരിൽ കടുത്ത അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു, ഇത് ആന്റിബോഡി ഡിപൻഡന്റ് എൻഹാൻസ്‌മെന്റ് (എഡിഇ) എന്നറിയപ്പെടുന്നു. കോവിഡ് ബാധിക്കുന്ന കുട്ടികൾക്ക് മുതിർന്നവരേക്കാൾ എഡിഇ കുറവാണ്.
മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് ജോലിസ്ഥലം, യാത്ര, ഷോപ്പിംഗ് തുടങ്ങി പുറത്തിറങ്ങേണ്ട ആവശ്യങ്ങൾ കുറവാണ്. പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടായാൽ മുതിർന്നവർ സ്വീകരിക്കുന്ന അതേ രീതിയിൽ സുരക്ഷാ മാർഗങ്ങൾ കുട്ടികളും സ്വീകരിക്കണം. ശാരീരിക അകലം പാലിക്കൽ, മൂക്കും വായയും പൂർണ്ണമായും മൂടുന്ന മാസ്ക് ധരിക്കൽ, കൈകളുടെ ശുചിത്വം തുടങ്ങിയ കാര്യങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. തിരക്കേറിയ സ്ഥലങ്ങളിൽ പോകുന്നത് പരമാവധി ഒഴിവാക്കുക.