World Environment Day 2021| കോവിഡ് മഹാമാരി പ്രകൃതിയെ എങ്ങനെയെല്ലാം ബാധിച്ചു?

Last Updated:

മനുഷ്യരെ മാത്രമല്ല, പ്രകൃതിയേയും കോവിഡ് മഹാമാരി ഗുരുതരമായി ബാധിച്ചിട്ടുണ്ട്

(Representational Photo: Shutterstock)
(Representational Photo: Shutterstock)
ലോകത്തെമ്പാടും കോവിഡ് 19 മഹാമാരിയുടെ വ്യാപനം അതിരൂക്ഷമാകുമ്പോൾ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവനും നിരവധി രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും സമ്പദ്‌വ്യവസ്ഥയ്ക്കും അത് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. അത് കൂടാതെ, ഈ മഹാമാരി നമ്മുടെ പരിസ്ഥിതിയെയും വളരെയധികം ബാധിച്ചിട്ടുണ്ട്. ഏതാനും മാസങ്ങൾക്കുള്ളിൽ ലോകത്തെമ്പാടുമുള്ള ജനങ്ങളുടെ ജീവിതരീതിയിൽ വലിയ മാറ്റമാണ് ഉണ്ടായത്. മിക്കവാറും സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും പൊതുജനാരോഗ്യ സംവിധാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ മറ്റു പല മേഖലകളും അവഗണിക്കപ്പെടുന്നുണ്ട്.
മഹാമാരിക്കാലം പരിസ്ഥിതിയെ എത്തരത്തിലാണ് ബാധിച്ചതെന്ന് നോക്കാം.
പുനഃരുപയോഗിക്കാനാകാത്ത മാലിന്യങ്ങൾ
ലോക്ക്ഡൗൺ സമയത്ത് ഹോം ഡെലിവറി സേവനങ്ങൾ ധാരാളമായി വർദ്ധിച്ചു. ഓൺലൈൻ ഷോപ്പിങ് വ്യാപകമായതിന്റെ ഭാഗമായി, മഹാമാരിയ്ക്ക് മുമ്പ് ജനകീയമായിത്തുടങ്ങിയ പുനഃരുപയോഗിക്കാവുന്ന പേപ്പർ ബാഗുകളുടെ സ്ഥാനത്ത് വീണ്ടും പ്ലാസ്റ്റിക്ക് പായ്‌ക്കേജുകൾ ഇടം പിടിച്ചു. ആരോഗ്യ സംബന്ധിയായ ആശങ്കകളുടെ പശ്ചാത്തലത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് റീടെയ്‌ലർമാർ മുൻഗണന നൽകുന്നത്.
ജൈവമാലിന്യങ്ങൾ
അവശ്യവസ്തുക്കളുടെ കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. കാർഗോ ട്രാൻസ്‌പോർട്ടേഷൻ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നതിൽ വന്ന വലിയ ഇടിവാണ് ഇതിന് കാരണം. മീൻവ്യവസായവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെയും കാർഷിക ഉത്പന്നങ്ങളുടെയും കയറ്റുമതിയിലുണ്ടായ തകർച്ച ഈ ഉത്പന്നങ്ങൾ വ്യാപകമായി പാഴായിപ്പോകുന്നതിലേക്ക് നയിച്ചു.
advertisement
മെഡിക്കൽ, ക്ലിനിക്കൽ മാലിന്യങ്ങൾ
മഹാമാരിക്കാലത്ത് മെഡിക്കൽ മാലിന്യങ്ങളുടെ അളവിൽ വലിയ വർദ്ധനവാണ് ഉണ്ടായത്. അത്തരം മാലിന്യങ്ങളുടെ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ശുചീകരണ തൊഴിലാളികൾ, മാലിന്യം ശേഖരിക്കുന്ന തൊഴിലാളികൾ തുടങ്ങിയവരിൽ ഇത് രോഗബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. നഗരങ്ങൾ ശുചീകരിക്കാനായി മുന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന തൊഴിലാളികൾ രോഗബാധ ഉണ്ടാകാൻ സാധ്യത കൂടിയ വിഭാഗത്തിൽ ഉൾപ്പെടുന്നു. അവർക്ക് മെനിഞ്ചൈറ്റിസ്, ഹെപ്പറ്റൈറ്റിസ് ബി, സി എന്നീ അണുബാധകൾ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.
advertisement
മെഡിക്കൽ മാലിന്യ നിർമാർജനം
മെഡിക്കൽ മാലിന്യങ്ങളുടെ അളവ് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർദ്ധിച്ച മാലിന്യങ്ങൾ സംസ്കരിക്കുന്നതിനായി മെഡിക്കൽ മാലിന്യ പ്ലാന്റുകൾ നിർമ്മിക്കേണ്ടത് അനിവാര്യമാണ്. പല പ്രാദേശിക മാലിന്യ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തനം നിർത്തിവെച്ച സാഹചര്യമുണ്ട്. അവിടങ്ങളിൽ വൈറസ് വ്യാപനം ഉണ്ടാകുമോ എന്ന ഭീതിയാണ് ഇതിന് കാരണം.
advertisement
ആവാസവ്യവസ്ഥ അപകടാവസ്ഥയിലാണ്
മഹാമാരിയെ തുടർന്ന് പ്രകൃതിദത്തമായ ആവാസവ്യവസ്ഥകൾ വലിയയ ഭീഷണിയിലാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുക എന്ന പുതിയ സമ്പ്രദായം ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതോടെ മറൈൻ കൺസർവേഷൻ സോണുകൾ, വന്യജീവി സങ്കേതങ്ങൾ തുടങ്ങിയ സംരക്ഷിത മേഖലകളിൽ പ്രവർത്തിക്കുന്ന ജീവനക്കാർ അവിടങ്ങളിൽ വലിയ ശ്രദ്ധ കേന്ദ്രീകരിക്കാത്ത നിലയുണ്ടായി. അതിന്റെ ഭാഗമായി നിയമവിരുദ്ധമായ വനനശീകരണം, വന്യമൃഗങ്ങളെ വേട്ടയാടൽ, നിയമം ലംഘിച്ചു കൊണ്ടുള്ള മത്സ്യബന്ധനം തുടങ്ങിയ പ്രവർത്തനങ്ങൾ വ്യാപകമായിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Explained/
World Environment Day 2021| കോവിഡ് മഹാമാരി പ്രകൃതിയെ എങ്ങനെയെല്ലാം ബാധിച്ചു?
Next Article
advertisement
Kerala Weather Update| കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
Kerala Weather Update|കേരളത്തിൽ മഴയ്ക്ക് ശമനം; കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
  • കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് നേരിയ മഴയ്ക്ക് മാത്രമാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

  • തിരുവനന്തപുരത്ത് 0.9 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് INCOIS മുന്നറിയിപ്പ് നൽകി.

  • കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം.

View All
advertisement