Explained: എന്താണ് ക്യാബിൻ പനി? പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഒതുങ്ങുമ്പോൾ ഈ ലക്ഷണങ്ങൾ കാണിക്കാറുണ്ടോ?
Explained: എന്താണ് ക്യാബിൻ പനി? പുറത്തിറങ്ങാതെ വീടുകളിൽ തന്നെ ഒതുങ്ങുമ്പോൾ ഈ ലക്ഷണങ്ങൾ കാണിക്കാറുണ്ടോ?
ക്യാബിൻ പനിയുടെ പ്രധാന ലക്ഷണങ്ങൾ ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നിവയാണ്. ചിലർ ഈ അവസ്ഥയിൽ അക്രമാസക്തരാകുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മിക്ക ആളുകളും രാവിലെ തന്നെ അവരുടെ ഫോണുകളിലേക്കാണ് നോക്കുന്നത്.
രാവിലെ ഉറക്കം ഉണർന്ന് എഴുന്നേൽക്കുമ്പോൾ തന്നെ നിങ്ങൾക്ക് ക്ഷീണമോ അസ്വസ്ഥതകളോ അനുഭവപ്പെടാറുണ്ടോ? ദിവസം മുഴുവൻ ഈ ക്ഷീണവും ഉത്കണ്ഠയും നീണ്ടു നിൽക്കാറുണ്ടോ? ഉണ്ടെങ്കിൽ ഇതിന് കാരണം ക്യാബിൻ പനി അഥവാ ക്യാബിൻ ഫീവർ എന്ന രോഗാവസ്ഥായായിരിക്കാം.
എന്താണ് ക്യാബിൻ പനി?
നേരത്തെ അന്തർവാഹിനികൾ, ഓയിൽ റിഗുകൾ, കപ്പലുകൾ എന്നിങ്ങനെ ചെറിയതും അടഞ്ഞ് കിടക്കുന്നതുമായ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്ന ആളുകൾക്കിടയിൽ സാധാരണയായി കണ്ടു വരുന്ന ഒരു രോഗാവസ്ഥയായിരുന്നു ഇത്. എന്നാൽ ഇപ്പോൾ കോവിഡ് മഹാമാരി കാരണം മിക്ക ആളുകളും ദീർഘകാലമായി വീട്ടിൽ തന്നെ ഒതുങ്ങി കൂടുന്നതിനാൽ ക്യാബിൻ പനി ഇപ്പോൾ വളരെ സാധാരണമായി തീർന്നു.
പ്രധാന ലക്ഷണങ്ങൾ
ക്യാബിൻ പനിയുടെ പ്രധാന ലക്ഷണങ്ങൾ ക്ഷീണം, വിഷാദം, ഉത്കണ്ഠ എന്നിവയാണ്. ചിലർ ഈ അവസ്ഥയിൽ അക്രമാസക്തരാകുകയും അസ്വസ്ഥകൾ പ്രകടിപ്പിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ മിക്ക ആളുകളും രാവിലെ തന്നെ അവരുടെ ഫോണുകളിലേക്കാണ് നോക്കുന്നത്. ഇതുവഴി പൂർണ്ണമായും ഉറക്കത്തിൽ നിന്ന് ഉണരുന്നതിനു മുമ്പ് തന്നെ വിവരങ്ങളുടെ ഓവർലോഡാണ് ആളുകളിലേയ്ക്ക് എത്തുന്നത്. ഇത് മനുഷ്യരുടെ പ്രവൃത്തികൾക്ക് മുൻഗണന നൽകാനുള്ള കഴിവിനെ തന്നെ തടസ്സപ്പെടുത്തുന്നു. ബെഡിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിച്ചേക്കാം.
കഴിഞ്ഞ ഒരു വർഷമായി ആളുകൾക്ക് അവരുടെ ഊർജ്ജത്തെ ശരിയായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്നില്ല. യാത്രകളും ആളുകളുമായുള്ള ഇടപെടലുകളും മറ്റും ഇല്ലാതെ വീട്ടിൽ തന്നെ ഇരിക്കുമ്പോൾ ശരീരത്തിലെ ഊർജ്ജം ചെലവഴിക്കപ്പെടുന്നില്ല. ഇതും ക്യാബിൻ പനിയ്ക്ക് കാരണമാകാറുണ്ട്.
മഹാമാരിയെക്കുറിച്ചുള്ള നിരന്തരമായ ഉത്കണ്ഠയും ഇതിന് പ്രധാന കാരണമാണ്. എന്താണ് സംഭവിക്കാൻ പോകുന്നത്? കോവിഡ് കാരണം പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമോ അല്ലെങ്കിൽ വൈറസ് ബാധിക്കുമോ എന്ന ഭയം തുടങ്ങിയ ചിന്തകൾ ക്യാബിൻ ഫീവറിന് കാരണമാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഇത്തരം ഉത്കണ്ഠകൾ കൂടുമ്പോൾ ഊർജ്ജം നഷ്ടപ്പെടുകയും ശരിയായ ഉറക്കം ലഭിക്കാതെ വരികയും പകൽ സമയങ്ങളിൽ ക്ഷീണം കൂടുകയും ചെയ്യും.
ഈ അവസ്ഥയിൽ നിന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെ?
നിങ്ങൾ ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ നിങ്ങളുടെ എല്ലാ ഡിജിറ്റൽ ഉപകരണങ്ങളും മാറ്റി വയ്ക്കുക. വെള്ളം കുടിക്കുക, ഉറങ്ങുന്നതിന് മുമ്പ് നല്ലൊരു പുസ്തകം വായിക്കുക. ഇത് ചെയ്യുന്നത് വഴി നിങ്ങളുടെ മസ്തിഷ്കം അമിതമായി നിയന്ത്രിക്കപ്പെടുന്നില്ല. നിങ്ങൾക്ക് വേഗത്തിൽ ഉറക്കം വരികയും ചെയ്യും. ദിവസവും ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുക. ഇതുവഴി നിങ്ങളുടെ തലച്ചോറിന്റെ മറ്റൊരു ഭാഗം സജീവമാകും. പെയിന്റിംഗ് മുതൽ ത്രെഡ് വർക്ക് വരെയുള്ള വിവിധ തരം ക്രിയേറ്റീവ് ആക്ടിവിറ്റികൾ ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. ഇത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.