• HOME
 • »
 • NEWS
 • »
 • explained
 • »
 • Explained: 1999ലെ 10000 മരണത്തിൽ നിന്ന് 2021-ൽ 6 മരണം മാത്രം; ഇന്ത്യ എങ്ങനെയാണ് ചുഴലിക്കാറ്റ് ദുരന്ത സാധ്യത കുറച്ചത്?

Explained: 1999ലെ 10000 മരണത്തിൽ നിന്ന് 2021-ൽ 6 മരണം മാത്രം; ഇന്ത്യ എങ്ങനെയാണ് ചുഴലിക്കാറ്റ് ദുരന്ത സാധ്യത കുറച്ചത്?

22 വർഷത്തിന് ശേഷം യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞ് വീശിയപ്പോൾ ആറ് ജീവനുകൾ മാത്രമാണ് കവർന്നത്.

News18

News18

 • Last Updated :
 • Share this:
  രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് സൂപ്പർ സൈക്ലോൺ എന്നറിയപ്പെട്ട ഒരു ചുഴലിക്കാറ്റ് ഒഡീഷ സംസ്ഥാനത്തിന്റെ പലഭാഗങ്ങളും കശക്കിയെറിഞ്ഞിരുന്നു. 22 വർഷങ്ങൾക്ക് മുമ്പ് 1999 ഒക്ടോബർ 29 നായിരുന്നു മരണത്തിന്റെ സംഹാര താണ്ഡവമാടിയ സൂപ്പർ സൈക്ലോൺ എന്ന് വിശേഷിപ്പിക്കുന്ന ചുഴലിക്കാറ്റ് വീശിയടിച്ചത്. അന്ന് ഒഡീഷയെ ഒറീസ എന്നായിരുന്നു വിളിച്ചിരുന്നത്. ഒറ്റ ദിവസം കൊണ്ട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളെയും ചുഴലിക്കാറ്റ് വിഴുങ്ങി. അന്ന് ജീവൻ നഷ്ടപ്പെട്ടത് 10,000 ആളുകൾക്കായിരുന്നു എന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 22 വർഷത്തിന് ശേഷം യാസ് ചുഴലിക്കാറ്റ് ഒഡീഷ തീരത്ത് ആഞ്ഞ് വീശിയപ്പോൾ ആറ് ജീവനുകൾ മാത്രമാണ് കവർന്നത്. ദുരന്ത സാധ്യത കുറക്കുന്നതിൽ ഇന്ത്യ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഈ അവസരത്തിൽ മനസിലാക്കാം.

  കഴിഞ്ഞ ബുധനാഴ്ചയാണ് ചുഴലിക്കാറ്റ് തീരം തൊട്ടത്. എന്നാൽ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സഹകരണത്തോടെ വലിയ തോതിലുള്ള രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും കാരണം 14 ലക്ഷത്തിലധികം ആളുകളെ സുരക്ഷിതമായി അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാൻ സാധിച്ചു. ഈ കരുതലിലൂടെയും മുന്നൊരുക്കത്തിലൂടെയും യാസ് ചുഴലിക്കാറ്റിൽ അപകടത്തിൽപ്പെട്ടവരുടെ എണ്ണം ഒഡീഷയിലും പശ്ചിമ ബംഗാളിലും ഗണ്യമായി കുറക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

  കഴിഞ്ഞ കുറച്ച് വർഷങ്ങളായുള്ള നിതാന്തമായ പ്രവർത്തനങ്ങളുടെയും ദുരന്ത സാധ്യത കുറക്കുന്നതിനുള്ള ഡി‌ആർ‌ആർ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെയും ഫലമാണ് ഇത്. കേന്ദ്രവും സംസ്ഥാന ഏജൻസികളും തമ്മിലുള്ള തികഞ്ഞ ഏകോപനവും ഡി‌ആർ‌ആർ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം ഗണ്യമായി വർദ്ധിപ്പിച്ചതും കൊണ്ടാണ് ഈ നേട്ടം സാധ്യമായത്.

  എല്ലാ ദുരന്തങ്ങളും അഭിമുഖീരുക്കുന്നതിനും, അവയുടെ അപകട സാധ്യത കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് നടക്കുന്നു. “സീറോ കാഷ്വാലിറ്റി” സമീപനത്തിന്റെ ശ്രദ്ധേയമായ ഈ പ്രകടനം ആഗോള ഫോറങ്ങളിൽ യുഎൻ ദുരന്തസാധ്യത കുറയ്ക്കുന്നതിനുള്ള ഓഫീസ് (യുഎൻ‌ഡി‌ആർ‌ആർ) ചർച്ച ചെയ്യുകയും ആഘോഷിക്കുകയും ചെയ്തിട്ടുണ്ട്. ഒഡീഷയിലെ ചുഴലിക്കാറ്റ് അഭയകേന്ദ്രങ്ങളും അപകട സ്ഥലത്ത് നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുന്ന പ്രവർതത്തനങ്ങളും മാതൃകാപരമാണെന്നും യുഎൻ അഭിപ്രായപ്പെട്ടു.

  Also Read ബാങ്ക് ശാഖയിൽ എത്താതെ എസ്‌ബി‌ഐ ഉപഭോക്താക്കൾക്ക് KYC അപ്‌ഡേറ്റ് ചെയ്യാം; എങ്ങനെയെന്നല്ലേ!

  പശ്ചിമ ബംഗാളിൽ എട്ട് ലക്ഷത്തിലധിം ആളുകളെയും ഒഡീഷയിൽ നിന്നും ആറ് ലക്ഷത്തിലധികം ആളുകളെയുമാണ് ചുഴലിക്കാറ്റിന് മുന്നോടിയായി മാറ്റി പാർപ്പിച്ചത്.

  സംസ്ഥാന ഭരണകൂടവും കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാഷണൽ ക്രൈസിസി മാനേജ്മെന്റ് കമ്മിറ്റിയും കഴിഞ്ഞ ആഴ്ചയിൽ രണ്ടുതവണ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പങ്കെടുത്ത യോഗത്തിൽ എല്ലാ പ്രവർത്തനങ്ങളും കാര്യക്ഷമമാണെന്നും ഉറപ്പുവരുത്തി.

  Also Read ക്ലബ്ഹൗസിൽ കൂടുന്നോ? ശബ്ദസന്ദേശങ്ങളിലൂടെയുള്ള സമൂഹ മാധ്യമ ആപ്ലിക്കേഷൻ

  യാസ് ചുഴലിക്കാറ്റ് തീരം തൊട്ടപ്പോൾ ദേശീയ ദുരന്ത നിവാരണ സേന എന്തും നേരിടുന്നതിനായി 107 ടീമുകളെ വിന്യസിച്ചിരുന്നു. കൂടാതെ,

  പൂർണ്ണ സന്നദ്ധമായി കരസേനയുടെ 17 നിരകളും നാവികസേനയുടെ നാല് കപ്പലുകളും ഹെലികോപ്റ്ററുകളും ഉണ്ടായിരുന്നു.

  ഏറ്റവും ആധുനിക സാറ്റലൈറ്റുകളും, മുന്നറിയിപ്പ് സംവിധാനങ്ങളും ഒരാഴ്ച മുമ്പുതന്നെ ചുഴലിക്കാറ്റിന്റെ ഗതി പ്രവചിക്കാൻ ഉപയോഗപ്രദമായി. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റിനെ നേരിടുന്നതിനും, ജനങ്ങളെ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും സഹായകമായി.

  Also Read സമൂഹ മാധ്യമങ്ങൾക്ക് വിലക്ക് വീഴുമോ? പുതിയ ഐ ടി നയത്തെക്കുറിച്ച് കൂടുതലറിയാം

  കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ, തീരദേശ പ്രദേശങ്ങൾക്ക് ചുറ്റും സുരക്ഷിതമായ പാർപ്പിടങ്ങൾ നിർമ്മിക്കുക, വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന സ്ഥലങ്ങളിൽ ചിറകെട്ടുക, ദുരന്ത നിവാരണ സേനകളെ ഒരുക്കുക എന്നിവയിലൂടെ ഇന്ത്യ ദുരന്ത സാധ്യത കുറക്കുന്നതിനുള്ള നിരവധി പ്രവർത്തനങ്ങൾ ചെയ്തിരുന്നു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുടെയും നൂതന സാങ്കേതിക വിദ്യകളുടെ ഏകോപനവുമാണ് ഓരോ ദുരന്തത്തെയും രാജ്യത്തിന് നേരിടാൻ കഴിയുന്നത്.
  Published by:Aneesh Anirudhan
  First published: