TRENDING:

Explained: ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗമോ? വീണ്ടും ഒരു ലോക് ഡൗൺ ആവശ്യമാണോ?

Last Updated:

മഹാരാഷ്ട്രയിലെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ സംസ്ഥാനത്ത് പ്രതിദിനം 16,000 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് ഒരു ദിവസം 20,000 കേസുകൾ വരെ ഉടൻ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ വീണ്ടും കൊറോണ വൈറസ് കേസുകൾ ഉയരുന്നു. രാജ്യത്ത് വൈറസിന്റെ രണ്ടാം തരംഗമാണോ എന്ന് സംശയിക്കത്തക്ക വിധമാണ് വീണ്ടും കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. പുതിയ കേസുകളുടെ വർദ്ധനവും വേഗതയും ആദ്യ തരംഗവുമായി താരതമ്യപ്പെടുത്താവുന്നതാണ്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഒരു ദിവസം 25,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചാൽ സംസ്ഥാനത്ത് പ്രതിദിനം 16,000 കേസുകൾ ആണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സ്ഥിതി തുടർന്നാൽ സംസ്ഥാനത്ത് ഒരു ദിവസം 20,000 കേസുകൾ വരെ ഉടൻ റിപ്പോർട്ട് ചെയ്യപ്പെട്ടേക്കും.
advertisement

ആദ്യ തരംഗത്തിൽ നിന്നുള്ള വ്യത്യാസം എന്ത്?

ഇന്ത്യയിൽ ഇപ്പോൾ വ്യാപകമായിരിക്കുന്ന വൈറസ് മുമ്പത്തേതിനേക്കാൾ അപകട സാധ്യത കുറവുള്ളതാണ്. കേസുകൾ വർദ്ധിച്ചു കൊണ്ടിരിക്കുകയാണെങ്കിലും മരണനിരക്ക് കുറയുന്നുണ്ട്. ഉദാഹരണത്തിന്, മഹാരാഷ്ട്രയിൽ, കഴിഞ്ഞ ഒരു മാസത്തെ മരണനിരക്ക് 1% ൽ താഴെയാണ്. ഇത് തികച്ചും പ്രതീക്ഷ നൽകുന്ന അടയാളമാണ്. കേസുകളുടെ വർദ്ധനവ് ആശങ്കാജനകമായി തുടരുമ്പോഴും കൂടുതൽ ആളുകൾ മരിക്കുന്നില്ല എന്നത് ആശ്വാസകരമാണ്.

മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങളിൽ പിഴവ് സംഭവിച്ചോ?

സംസ്ഥാനത്ത് കൊറോണ വൈറസ് നിയന്ത്രണ നടപടികളിൽ കാര്യമായ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഭൂമിശാസ്ത്രം, കാലാവസ്ഥ, അന്താരാഷ്ട്ര കണക്റ്റിവിറ്റി എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങൾ കാരണം വൈറസ് വ്യാപനം വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്തമായാണ് തുടരുന്നത്.

advertisement

Also Read കാറിൽ സ്‌ഫോടകവസ്‌തു കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ സച്ചിൻ വാസ് ആരാണ്?

വീണ്ടും ലോക് ഡൗൺ ആവശ്യമുണ്ടോ?

ഈ ഘട്ടത്തിൽ വൈറസിന്റെ വ്യാപനം തടയുന്നതിന് ലോക്ക്ഡൌൺ ഒരു ശരിയായ ഘടകമാണെന്ന് തോന്നുന്നില്ലെന്നാണ് പല വിദഗ്ധരുടെയും അഭിപ്രായം. കൊവിഡ് പ്രതിസന്ധിയെ നേരിടാൻ സ്വയം തയ്യാറാകേണ്ടി വന്നതിനാൽ പകർച്ചവ്യാധിയുടെ പ്രാരംഭ ഘട്ടത്തിൽ ഇതിന് പ്രധാന്യമുണ്ടായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആരോഗ്യ മേഖലയിലെ നവീകരണങ്ങൾക്കും ആശുപത്രി കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ലബോറട്ടറി ശൃംഖല, ഓക്സിജൻ, വെന്റിലേറ്ററുകൾ തുടങ്ങിയ ഉപകരണങ്ങൾ ഒരുക്കുന്നതിനും ലോക്ക്ഡൌൺ കാലയളവ് സമയം നൽകി. എന്നാൽ ഇപ്പോൾ ഈ സംവിധാനങ്ങൾ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ലോക്ക്ഡൌണിന്റെ ആവശ്യമില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

advertisement

Also Read ഈ നാല് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ലക്ഷ്യം വെക്കുന്നതെന്ത്?

വാക്സിനേഷന്റെ പങ്ക്

വാക്സിനേഷന് തീർച്ചയായും ഈ ഘട്ടത്തിൽ വളരെ വലിയ പങ്കുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തിയ സെറോ സർവേകളുടെ ഫലങ്ങൾ മിക്ക സ്ഥലങ്ങളിലും ജനസംഖ്യയുടെ 20-25 ശതമാനത്തിൽ കൂടുതൽ ആളുകളിൽ വൈറസ് ബാധിച്ചിട്ടില്ലെന്ന് തെളിയിച്ചിട്ടുണ്ട്. അതിനാൽ കുത്തിവയ്പ്പ് പ്രതിരോധശേഷിയുള്ള ആളുകളുടെ അനുപാതം വേഗത്തിൽ വർദ്ധിപ്പിക്കും.

വാക്സിനേഷൻ ഘട്ടം ഘട്ടമായി നടപ്പിലാക്കുന്നത് എന്തുകൊണ്ട്?

advertisement

വാക്സിനുകളുടെ പരീക്ഷണങ്ങൾ വളരെ മികച്ച ഫലങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഇവയെക്കുറിച്ച് വളരെ ശ്രദ്ധാപൂർവ്വ നിരീക്ഷണങ്ങൾ നടത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ വളരെ ശക്തമായ ഒരു മോണിറ്ററിംഗ് സംവിധാനം അഥവാ AEFI നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പുതിയ മരുന്ന് അല്ലെങ്കിൽ വാക്സിൻ അവതരിപ്പിക്കുമ്പോഴെല്ലാം ഇത് സാധാരണ പ്രക്രിയയാണ്.

https://malayalam.news18.com/news/explained/our-four-nations-are-committed-to-a-free-open-secure-and-prosperous-indo-pacific-region-aa-gh-359227.html

മാസ്‌കുകളുമായി എത്ര കാലം ജീവിക്കേണ്ടി വരും?

ഇതിന് കൃത്യമായ ഒരു ഉത്തരം നൽകാൻ നിലവിൽ ആർക്കും സാധിക്കില്ല. പുതിയ വകഭേദങ്ങളുടെ ആവിർഭാവം, അവയ്‌ക്കെതിരായ വാക്‌സിനുകളുടെ ഫലപ്രാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയുടെ ദൈർഘ്യം എന്നിവയെല്ലാം പ്രവചിക്കാനാകാത്ത കാര്യങ്ങളാണ്. അതുകൊണ്ട് തന്നെ എത്രകാലം ആളുകൾ മാസ്ക് ധരിക്കേണ്ടി വരുമെന്നതിനും കൃത്യമായ ഉത്തരമില്ല.

advertisement

Coronavirus, Covid 19, Vaccination, Second wave

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: ഇന്ത്യയിൽ കൊറോണ വൈറസിന്റെ രണ്ടാം തരംഗമോ? വീണ്ടും ഒരു ലോക് ഡൗൺ ആവശ്യമാണോ?
Open in App
Home
Video
Impact Shorts
Web Stories