Explained: കാറിൽ സ്ഫോടകവസ്തു കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ സച്ചിൻ വാസ് ആരാണ്?
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
മുംബൈ പൊലീസിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടറാണ് സച്ചിൻ വാസ്. മുംബൈയിൽ 'ഏറ്റുമുട്ടൽ വിദഗ്ദ്ധരായി' അറിയപ്പെട്ടിരുന്ന സംഘത്തിലെ പ്രധാനിയായിരുന്നു വാസ്.
ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിയ്ക്കു സമീപം കാറിൽ നിന്ന് സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സച്ചിൻ ഹിന്ദു റാവുവാസ് എന്ന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ മാർച്ച് 13-ന് എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് 25 വരെ വാസ് റിമാൻഡിലാണ്.
ആരാണ് സച്ചിൻ വാസ്? മുംബൈ പൊലീസിലെ അസിസ്റ്റന്റ് പോലീസ് ഇൻസ്പെക്ടറാണ് സച്ചിൻ വാസ്. മുംബൈയിൽ 'ഏറ്റുമുട്ടൽ വിദഗ്ദ്ധരായി' അറിയപ്പെട്ടിരുന്ന സംഘത്തിലെ പ്രധാനിയായിരുന്നു വാസ്.
‘ഏറ്റുമുട്ടലുകളിലൂടെ’ 63 കുറ്റവാളികളെ ഉന്മൂലനം ചെയ്തതിലൂടെ ആരോപണ വിധേയനായി അറിയപ്പെട്ടിരുന്ന ഉദ്യോഗസ്ഥനാണ് സച്ചിൻ വാസ്, 1990 ലെ ബാച്ചിലെ സ്റ്റേറ്റ് കേഡറിലെ ഉദ്യോഗസ്ഥനായ വാസിനെ, 2002 ലെ ഘട്കോപർ സ്ഫോടനക്കേസിൽ ഖ്വാജ യൂനുസിന്റെ കസ്റ്റഡി മരണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് 2004 ൽ സസ്പെൻഡ് ചെയ്തിരുന്നു. 2020-ലാണ് അദ്ദേഹം വീണ്ടും പോലീസ് ഫോഴ്‌സിലേക്ക് തിരികെയെത്തുന്നത്.
advertisement
എൻ ഐ എ സച്ചിൻ വാസിനെഅറസ്റ്റ് ചെയ്തതിന്റെ കാരണമെന്ത്?
വിശദാംശങ്ങൾ ഇപ്പോഴും ലഭ്യമല്ല.ഐ പി സി സെക്ഷൻ 286 (സ്‌ഫോടകവസ്തുക്കളുമായി ബന്ധപ്പെട്ട അശ്രദ്ധമായ പെരുമാറ്റം) 465 (വ്യാജരേഖ), 473 (വ്യാജരേഖ ചമയ്ക്കാനുള്ള ഉദ്ദേശ്യത്തോടെ വ്യാജ മുദ്ര ഉണ്ടാക്കുകയോ കൈവശം വയ്ക്കുകയോ മുതലായവ ), 506 (2) (ക്രിമിനൽ ഭീഷണിപ്പെടുത്തുന്നതിനുള്ള ശിക്ഷ, 120 ബി ( ക്രിമിനൽ ഗൂഢാലോചന) സ്ഫോടകവസ്തു നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകൾ, എന്നിവ പ്രകാരമാണ്നിലവിൽ കേസ് ചാർജ് ചെയ്തിട്ടുള്ളത്. കൂടുതൽ അന്വേഷണത്തിനാണ് കോടതി അദ്ദേഹത്തെ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു നൽകിയത്.
advertisement
ഈ കേസിൽ സച്ചിൻ വാസിനെസംശയിക്കാനുള്ള കാരണമെന്ത്?
ഫെബ്രുവരി 25നാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ സ്ഥാനിച്ച സ്‌കോര്‍പ്പിയോ വാന്‍ അംബാനിയുടെ മുംബൈയിലെ വസതിക്ക് മുന്നില്‍ നിര്‍ത്തിയിട്ടതായി കണ്ടത്. ഈ സംഭവം ആദ്യം അന്വേഷിച്ചത് സച്ചിന്‍ വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. പ്രത്യേകിച്ച് വഴിത്തിരിവുകളൊന്നുമില്ലാതെ കേസ് മുന്നോട്ട് പോകവെയാണ് മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഞെട്ടിക്കുന്ന ചില ആരോപണങ്ങളുമായി മുന്നോട്ട് വരികയും തുടർന്ന് സച്ചിൻ വാസ് സംശയത്തിന്റെ നിഴലിലാവുകയും ചെയ്തത്.
advertisement
ഈ സംഭവത്തിൽ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ കാർ കൈവശം വെച്ചിരുന്ന താനെസ്വദേശിയായ മൻഷുക്ക് ഹിരൺ എന്ന വ്യക്തിയുമായിവാസിന്അടുപ്പമുണ്ടായിരുന്നു എന്നാണ് ഫഡ്‌നാവിസ് ആരോപിച്ചത്. മൻഷുക്ക് സംഭവത്തിന് ഒരാഴ്ച മുന്നേ മോഷ്ടിച്ച വാഹനമാണ് ഇത്. സച്ചിൻ വാസാണ്അംബാനിയുടെ വസതിയ്ക്ക് സമീപം ഈ വാഹനം പാർക്ക് ചെയ്ത സഥലത്ത്ആദ്യമെത്തിയതെന്നും ബി ജെ പി നേതാവ് ആരോപിക്കുന്നു. ഇതൊക്കെ യാദൃശ്ചികമായിതോന്നാമെങ്കിലും ഈ കേസിൽ സച്ചിൻ വാസുമായിബന്ധപ്പെട്ട് ഉണ്ടായ യാദൃശ്ചികതകൾ ഒരു ബോളിവുഡ് സിനിമയിലേതിനേക്കാൾ അധികമാണെന്നാണ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കവെ ഫഡ്‌നാവിസ് പറഞ്ഞത്.
advertisement
സച്ചിൻ വാസും ശിവസേനയുംതമ്മിലെന്ത് ബന്ധം?
സസ്പെൻഷനു ശേഷം സർവീസിൽ നിന്ന് മാറിനിന്നസമയത്ത് വാസ് ശിവസേനയിലെഅംഗമായിരുന്നു. ഒരു കസ്റ്റഡിമരണത്തിന്റെ പേരിൽ സംശയത്തിന്റെ നിഴലിൽ നിൽക്കവേ തന്നെ 2020 ജൂണിൽ അദ്ദേഹത്തെ തിരിച്ചെടുത്തു. ദിവസങ്ങൾക്കുള്ളിൽ തന്നെ അദ്ദേഹത്തെ മുംബൈ ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയും ക്രൈം ഇന്റലിജൻസ് യൂണിറ്റിന്റെചാർജ് നൽകുകയും ചെയ്തു.
Sachin Vaze, Ambani, NIA, Encounter, Mumbai Police, Shiv Sena
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 15, 2021 2:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കാറിൽ സ്ഫോടകവസ്തു കണ്ടെടുത്ത സംഭവത്തിൽ അറസ്റ്റിലായ സച്ചിൻ വാസ് ആരാണ്?