HOME » NEWS » Explained » OUR FOUR NATIONS ARE COMMITTED TO A FREE OPEN SECURE AND PROSPEROUS INDO PACIFIC REGION AA

Explained: ഈ നാല് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ലക്ഷ്യം വെക്കുന്നതെന്ത്?

ഇന്ന് 'ക്വാഡ്' എന്നറിയപ്പെടുന്ന ഈ കൂട്ടായ്മ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിന്നാണ് ഉടലെടുത്തത്.

News18 Malayalam | news18-malayalam
Updated: April 1, 2021, 1:27 PM IST
Explained: ഈ നാല് രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ലക്ഷ്യം വെക്കുന്നതെന്ത്?
News18
  • Share this:
2004 ഡിസംബറിലാണ് ലോകത്തെയാകെ നടുക്കിയ ദുരന്തം സുനാമിയുടെരൂപത്തിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ അവതരിച്ചത്. ലക്ഷക്കണക്കിന് മനുഷ്യർക്ക് പലായനം ചെയ്യേണ്ടി വരികയും ആയിരക്കണക്കിന് പേർക്ക് മരണം പുൽകേണ്ടി വരികയും ചെയ്ത ദുരന്തത്തിന് മുന്നിൽ ഇന്തോ-പസിഫിക് പ്രദേശം സഹായത്തിനായി കേണപ്പോൾ ഈ നാല് രാജ്യങ്ങളും ആ വിളി ചെവിക്കൊണ്ടു.
പ്രായോഗികമായ സഹകരണത്തിലൂടെമാറ്റങ്ങൾ സൃഷ്ടിക്കുന്നതിന് സന്നദ്ധരായ ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ ജനാധിപത്യ രാജ്യങ്ങൾ ചേർന്ന്, സഹായം ആവശ്യമുള്ള ജനങ്ങൾക്ക് വേണ്ട  എല്ലാവിധ സഹായവും പിന്തുണയും മികച്ച ഏകോപനത്തോടു കൂടി ഉറപ്പുവരുത്തി. ഇന്ന് 'ക്വാഡ്' എന്നറിയപ്പെടുന്ന ഈ കൂട്ടായ്മ ഒരു പ്രതിസന്ധി ഘട്ടത്തിൽ നിന്നാണ് ഉടലെടുത്തത്.

ഇൻഡോ-പസിഫിക്പ്രദേശങ്ങളിലാകെ രാജ്യങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും അവസരങ്ങളും ഊർജിതമായ ഈ പുതിയ കാലത്ത് വീണ്ടും ഈ കൂട്ടായ്മ പ്രവർത്തന മണ്ഡലത്തിലേക്കിറങ്ങുകയാണ്.

Also Read വൈറസുകളെ ചെറുക്കാൻ കൊതുകിലെ പ്രോട്ടീന് കഴിയും; വിശദാംശങ്ങൾ അറിയാം

സുനാമിയ്ക്ക്ശേഷം കാലാവസ്ഥാമാറ്റം അഭൂതപൂർവമായ നിലയിൽ വർധിക്കുന്നതായാണ് നമ്മൾ കണ്ടത്. പുതിയ സാങ്കേതികവിദ്യകൾ നമ്മുടെ ജീവിതത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയും ഭൗമരാഷ്ട്രീയം കൂടുതൽ സങ്കീർണമായി മാറുകയും ഒരു മഹാമാരി മനുഷ്യ ജീവിതത്തെ തകർത്തെറിയുകയും ചെയ്ത കാലഘട്ടം കൂടിയാണ് ഇത്. ഈ സാഹചര്യത്തിൽ ഇൻഡോ-പസിഫിക് പ്രദേശത്തിനായി സ്വതന്ത്രവും തുറന്നതും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും പ്രതിസന്ധികളെ നേരിടാൻ ഉതകുന്നതുമായ ഒരു കാഴ്ചപ്പാട് ഞങ്ങൾ പങ്കുവെയ്ക്കുന്നു. ഇൻഡോ-പസിഫിക്എല്ലാവർക്കും പ്രാപ്യമാണെന്നും അന്താരാഷ്ട്ര നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും തർക്കങ്ങൾ സമാധാനപരമായിപരിഹരിക്കുന്നുണ്ടെന്നും എല്ലാ രാജ്യങ്ങൾക്കും തങ്ങളുടെ രാഷ്ട്രീയ തെരഞ്ഞെടുപ്പുകൾ സ്വതന്ത്രമായി സ്വീകരിക്കാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Also Read ഫുട്ബോൾ, ബാസ്കറ്റ് ബോൾ, വോളിബോൾ; ടീം സ്പോർട്സിൽ ചൈന തോറ്റ് തൊപ്പിയിടുന്നത് എന്തുകൊണ്ട്?

ഞങ്ങളുടെ സർക്കാരുകൾ വർഷങ്ങളായി വളരെ അടുപ്പത്തിലാണ് പ്രവർത്തിച്ചുവരുന്നത്. വെള്ളിയാഴ്ച, 'ക്വാഡി'ന്റെ ചരിത്രത്തിൽ ആദ്യമായി ഉന്നതതലത്തിൽ ഈ സഹകരണം അർത്ഥവത്തായി മുന്നോട്ടു കൊണ്ടുപോകാനായി ഞങ്ങൾ നേതാക്കൾ എന്ന നിലയിൽ യോഗം ചേർന്നു. പുതിയ സാങ്കേതികവിദ്യകൾ മുന്നോട്ടുവെക്കുന്നവെല്ലുവിളികൾ നേരിടാനും ഭാവിയിൽ അവ നിയന്ത്രിക്കാനായി പ്രത്യേക മാനദണ്ഡങ്ങൾ സൃഷ്ടിക്കാനും ഞങ്ങൾ യോജിച്ച് തീരുമാനിച്ചു. കാലാവസ്ഥാമാറ്റത്തിന്റെകാര്യത്തിൽ, പാരീസ് ഉടമ്പടി ശക്തിപ്പെടുത്താൻ ഒന്നിച്ചും മറ്റു രാജ്യങ്ങളുമായും ചേർന്ന് പ്രവർത്തിക്കാനും തീരുമാനമുണ്ടായി. ജനങ്ങളുടെ ആരോഗ്യത്തോടും സുരക്ഷയോടുമുള്ള അചഞ്ചലമായ പ്രതിബദ്ധത മൂലം കോവിഡ്19 മഹാമാരി എത്രയും വേഗം ഇല്ലാതാക്കാൻ കൂട്ടായ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു.
അതിനായി, ഇന്ത്യയിൽ വാക്സിനുകളുടെ നിർമാണം വ്യാപിപ്പിക്കാനും ത്വരിതപ്പെടുത്താനും ഞങ്ങളൊന്നിച്ച് പ്രതിജ്ഞ ചെയ്യുന്നു. 2022 ആവുമ്പോഴേക്കും ഇൻഡോ-പസിഫിക് പ്രദേശത്തുടനീളം വാക്സിൻ എത്തിക്കാനുള്ള പ്രവർത്തനത്തിലും പങ്കാളികളാകും. വാക്സിനുകളുടെ വിതരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയും കോവാക്സ് ഫെസിലിറ്റിയും ഉൾപ്പെടെയുള്ള ബഹുരാഷ്ട സംഘടനകളുമായി സഹകരിക്കും. വാക്സിൻ സംബന്ധമായ ഞങ്ങളുടെ സംരംഭത്തിന്റെ മേൽനോട്ടം വഹിക്കുകഒരു 'ക്വാഡ്വാക്സിൻ എക്സ്പേർട്സ് വർക്കിങ് ഗ്രൂപ്പ്' ആയിരിക്കും. 4 രാജ്യങ്ങളിലെയും ശാസ്ത്ര രംഗത്തെ പ്രമുഖരായ നേതാക്കൾ അതിന്റെ ഭാഗമാകും.

അതോടൊപ്പം, ASEAN ഉൾപ്പെടെയുള്ള സൗത്ത്ഈസ്റ്റ്ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മകളുമായുള്ള സഹകരണവും ശക്തിപ്പെടുത്തും. സമാനമായ കാഴ്ചപ്പാട് ഉൾക്കൊള്ളുന്ന രാജ്യങ്ങളുടെ ഗ്രൂപ്പാണ് ക്വാഡ്. ഞങ്ങളുടെ ലക്ഷ്യത്തോടൊപ്പം പങ്കുചേരുന്നഎല്ലാവരുമായും സഹകരിക്കാൻ ഞങ്ങൾ തയ്യാറാകും. ഒരിക്കൽക്കൂടി ഇൻഡോ-പസിഫിക്പ്രദേശത്തെ സ്വതന്ത്രവും സുരക്ഷിതവുംഐശ്വര്യപൂർണവുമാക്കി നിലനിർത്തുന്നതിൽ ഞങ്ങൾക്കുള്ള പ്രതിബദ്ധത ഊന്നിപ്പറയട്ടെ.

Quad, USA, India, Australia, Japan, Joe Biden, Narendra Modi, Indo-Pacific
Published by: Aneesh Anirudhan
First published: March 15, 2021, 12:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories