എന്താണ് ഈ രോഗം?
പ്രകൃതിയിൽ സ്വാഭാവികമായികാണപ്പെടുന്ന മ്യൂക്കോർമൈസറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം ഫംഗസുകളാണ് ഈ രോഗത്തിന് കാരണമാകുന്നത്. പ്രധാനമായും ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആളുകളെയാണ് ഇത് ബാധിക്കുക. പരിസ്ഥിതിയിലെ സ്വാഭാവികമായ രോഗകാരികളെ എതിരിടാനുള്ള ശേഷിയെ ഇത് കുറയ്ക്കുമെന്ന് കോവിഡ് 19 ടാസ്ക് ഫോഴ്സിലെ വിദഗ്ദ്ധർ പറയുന്നു. ചില സംസ്ഥാനങ്ങളിൽ കോവിഡ് മൂലം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരോ രോഗമുക്തി കൈവരിക്കുന്നതോ ആയ ആളുകൾക്കിടയിൽ മ്യൂക്കോർ മൈക്കോസിസ് രോഗബാധ കൂടുന്നതായിഡോക്ടർമാർ നിരീക്ഷിച്ചിട്ടുണ്ട്. ചിലർക്ക് അടിയന്തിര ശസ്ത്രക്രിയ പോലും ആവശ്യമായി വരുന്നു. എന്നാൽ, മികച്ച രോഗപ്രതിരോധ ശേഷിഉള്ളവരി
advertisement
Also Read എന്താണ് പകർപ്പവകാശം? അറിയേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
രോഗലക്ഷണങ്ങൾ എന്തൊക്കെ?
കണ്ണിലോ മൂക്കിലോ വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം ഛർദ്ദിക്കൽ, മാനസിക നിലയിലെ വ്യതിയാനങ്ങൾ തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങൾ. ഇനി സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ മ്യൂക്കോർ മൈക്കോസിസ് അണുബാധഉള്ളതായി സംശയിക്കാമെന്ന് അഡ്വൈസറി സൂചിപ്പിക്കുന്നു:
- സൈനസൈറ്റിസ് - മൂക്കടപ്പ്, മൂക്കിൽ നിന്ന് കറുത്ത ദ്രവമോ ചോരയോ ഡിസ്ചാർജ് ചെയ്യൽ
- കവിളിലെ അസ്ഥിയിൽ വേദന, മുഖത്തിന്റെ ഒരു വശത്തുള്ള വേദന, നീര്, തരിപ്പ്
- മൂക്കിന്റെ പാലത്തിലോഅണ്ണാക്കിലോ കറുത്ത നിറം
- പല്ലിലോ താടിയെല്ലിലോ അയവ് അനുഭവപ്പെടുക
- വേദനയോട് കൂടി കാഴ്ചയിലുണ്ടാകുന്ന മങ്ങലോ ഇരട്ടക്കാഴ്ചയോ
- ത്രോംബോസിസ്, നെക്രോസിസ്
- നെഞ്ച് വേദന, പ്ലൂറൽ എഫ്യൂഷൻ, ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ വഷളാകൽ
ഡോക്ടർമാരോട് സംസാരിച്ചതിന് ശേഷം മാത്രമേ രോഗബാധ സ്ഥിരീകരിക്കാവൂ.
Also Read തൊഴിലിടങ്ങളിലെ ലൈംഗികപീഡനവും അത് തടയുന്നതിനുള്ള നിയമവും, അറിയേണ്ടതെല്ലാം
എന്താണ് ചികിത്സ?
ആന്റിഫംഗലുകൾ ഉപയോഗിച്ചാണ് രോഗം ചികിത്സിക്കാറുള്ളതെങ്കിലും ചിലപ്പോൾ ശസ്ത്രക്രിയ ആവശ്യമായി വന്നേക്കാം. ഇത്തരം സാഹചര്യങ്ങളിൽ പ്രമേഹം നിയന്ത്രിക്കുകയും സ്റ്റീറോയിഡി