TRENDING:

വെറും 1500 രൂപ ശമ്പളത്തിൽ നിന്നും ഒന്നര ലക്ഷം കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ്

Last Updated:

സുബ്രതാ റോയ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെ ?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അന്തരിച്ച സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രതാ റോയിയുടെ ശവ ശരീരം ബുധനാഴ്ച ല്കനൗവിൽ എത്തിക്കും. ആചാര പ്രകാരമുള്ള അവസാന ചടങ്ങുകൾ ലക്നൗവിൽ ആയിരിക്കും നടക്കുക.” ലക്നൗവിലേക്ക് മൃതദേഹം എത്തിക്കുമെന്ന് സത്യ ഗ്രൂപ്പിന്റെ സ്ഥാപകനായ ചേതൻ ഉപാധ്യായ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Subrata Roy
Subrata Roy
advertisement

സുബ്രതാ റോയ് തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത് എങ്ങനെ ?

തന്റെ മുപ്പതാം വയസ്സിൽ ഗോരഖ്പൂരിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന കാലത്താണ് റോയ് ജോലി ചെയ്തു സമ്പാദിക്കാൻ തുടങ്ങുന്നത്. 1978 ൽ അദ്ദേഹം 1500 രൂപയാണ് ആദ്യ ശമ്പളമായി നേടിയത് എന്നാണ് റിപ്പോർട്ടുകൾ.

36 വർഷങ്ങൾക്ക് ശേഷം ഒന്നര ലക്ഷം കോടിയുടെ ബിസിനസ്സ് ആസ്തിയുള്ള സാമ്രാജ്യത്തിന്റെ അധിപനായി സുബ്രതാ റോയ് മാറി. റിയൽ എസ്റ്റേറ്റ്, മാധ്യമം, ചികിത്സാ രംഗം തുടങ്ങിയവയാണ് റോയിയുടെ പ്രധാന നിക്ഷേപ മേഖലകൾ.

advertisement

മുംബൈയിൽ സ്ഥിതി ചെയ്യുന്ന ആമ്പയ്‌ വാലി സിറ്റിയും, ലണ്ടനിലെ ഗ്രോസ്നോവർ ഹൗസും, ന്യൂയോർക്കിലെ ന്യൂയോർക്ക് പ്ലാസ ഹോട്ടലുമാണ് സഹാറ ഗ്രൂപ്പിന്റെ പ്രധാന ആഡംബര നിർമ്മിതികൾ.

ഒബ്‌റോയ് ഗ്രൂപ്പ് ചെയര്‍മാന്‍ പിആര്‍എസ് ഒബ്‌റോയി ഇന്ത്യൻ ഹോട്ടൽ വ്യവസായം മാറ്റിമറിച്ചതെങ്ങിനെ?

ഇന്ത്യയുടെ ദേശീയ ക്രിക്കറ്റ്‌ ടീം, ഹോക്കി ടീം, ഫോഴ്സ് ഇന്ത്യ ഫോർമുല വൺ ടീം തുടങ്ങിയവുടെ മുൻകാല സ്പോൺസർ കൂടിയായിരുന്നു റോയ്.

ഇന്ത്യയിലെ സുബ്രതോ റോയിയുടെ പ്രധാന നിക്ഷേപങ്ങൾ

advertisement

ബാങ്ക്: പാരാ ബാങ്കിംഗ് വഴി നിരവധി ഡെപ്പോസിറ്റർമാരെ സഹാറ ഗ്രൂപ്പ് സൃഷ്ടിച്ചിരുന്നു.12 ലക്ഷം ജീവനക്കാരും 5000 ഓളം സർവീസ് ഓഫീസുകളുമായി രാജ്യത്താകമാനം സഹാറ ഗ്രൂപ്പ് ബാങ്കിംഗ് രംഗത്ത് വ്യാപിച്ചിരിക്കുന്നു.

ഹൗസിങ് ഫിനാൻസ്: നൂതന ലോൺ സ്കീമുകളിലൂടെ രാജ്യത്ത് ആകമാനം ഉള്ളവർക്ക് സഹാറ ഗ്രൂപ്പ് ഹൗസിങ് ലോണുകൾ നൽകുന്നുണ്ട്. തങ്ങളുടെ ഹൗസിങ് ലോൺ സ്ഥാപനമായ ” ഹൗസിങ് ഫിനാൻസ് കോർപറേഷനെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും, നാഷണൽ ഹൗസിങ് ബാങ്കും ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഒരു ഹൗസിങ് ഫിനാൻസ് കമ്പനിയായി നാഷണൽ ഹൗസിങ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സഹാറ പറയുന്നു.

advertisement

റിയൽ എസ്റ്റേറ്റ്: നിരവധി ഹൗസിങ് പ്ലാനുകൾ വഴി രാജ്യത്താകമാനം നിരവധി റിയൽ എസ്റ്റേറ്റ് ബിസിനസ്സുകൾ സഹാറ നടത്തി വരുന്നുണ്ട്. കാൺപൂർ, ഗോരഖ്പൂർ, ഹൈദരാബാദ്, ഭോപ്പാൽ, കൊച്ചി, ഗുർഗോൺ, പൂനെ തുടങ്ങിയ നഗരങ്ങളാണ് പ്രധാന റിയൽ എസ്റ്റേറ്റ് കേന്ദ്രങ്ങൾ.

എഥനോൾ, മെഥനോൾ മിശ്രിത ഇന്ധനത്തിന്റെ ഗുണങ്ങൾ എന്തെല്ലാം?

മീഡിയ: ഹിന്ദിയിലും മറ്റ് തദ്ദേശീയ ഭാഷകളിലും വാർത്താ, വിനോദ ടെലിവിഷൻ ചാനലുകളും റോയ് തുടങ്ങിയിരുന്നു.

ഹോസ്പിറ്റാലിറ്റി: ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ സഹാറ ഒരു സ്റ്റാർ ഹോട്ടൽ ആരംഭിച്ചിട്ടുണ്ട്.

advertisement

റീട്ടെയിൽ രംഗവും വൈദ്യുതി രംഗവും: ഒന്നര വർഷം മുമ്പ് റോയ് ‘ക്യു ഷോപ്പ് ‘ എന്ന പേരിൽ ഒരു റീട്ടെയിൽ സ്ഥാപനവും ജാർഖണ്ഡ്, ഒറീസ്സ, ചത്തീസ്ഗഡ് എന്നിവിടങ്ങളിൽ വൈദ്യുതി ഉത്പാദാന രംഗത്ത് നിക്ഷേപവും റോയ് നടത്തിയിരുന്നു.

എയർലൈൻ: എയർ സഹാറ എന്ന പേരിൽ റോയ് എയർലൈൻസ് ആരംഭിച്ചിരുന്നു

വിദ്യാഭ്യാസ രംഗം : സഹാറ കോളേജ് ഓഫ് നഴ്‌സിങ്, പാരാമെഡിക്കൽ സയൻസ് കോളേജ് എന്നിവയും സുബ്രതാ റോയ് സ്ഥാപിച്ചിട്ടുണ്ട്.

ലക്നൗവിലെ നിക്ഷേപങ്ങൾ: ലക്നൗവിൽ സഹാറ സിറ്റിയും സഹാറ ഹോംസും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ പോഷ് ഏരിയയായ ഗോമതി സ്ട്രീറ്റിൽ 350 കിടക്കകൾ ഉള്ള ഒരു ആശുപത്രിയും സിറ്റി സെന്ററിൽ സഹാറ മാളും പ്രവർത്തിക്കുന്നുണ്ട്.

സുബ്രതോ റോയിക്ക്‌ ലഭിച്ച സുരക്ഷ

സുബ്രതോ റോയിക്ക് ലഭിക്കുന്ന സെക്യൂരിറ്റി സംസ്ഥാന മുഖ്യമന്ത്രിക്ക്‌ പോലും ഇല്ല എന്ന് ഒരിക്കൽ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. പ്രൈവറ്റ് സെക്യൂരിറ്റി ഗാർഡുകളും പോലീസ് ഫോഴ്സും റോയിയെ അനുഗമിച്ചിരുന്നു. സഹാറയുടെ വാഹനവ്യൂഹത്തിൽ നിരവധി വിദേശ കാറുകളും പോലീസ് വാഹനങ്ങളും ഉൾപ്പെടുന്നു.

സുബ്രതാ റോയിയുടെ ബന്ധങ്ങൾ

ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന വീർ ബഹദൂർ സിംഗുമായി റോയിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. പിന്നീട് മുഖ്യമന്ത്രി ആയ മുലായം സിങ്ങുമായും റോയ് അടുത്ത ബന്ധം പുലർത്തിയിരുന്നു. അമർ സിംഗിന്റെ കാലത്ത് ലക്നൗ വലിയ പുരോഗതി കൈവരിച്ചിരുന്നു. ബോളിവുഡ് താരം അമിതാബച്ഛനുമായി അമർ സിംഗ് നല്ല ബന്ധത്തിൽ ആയിരുന്നു. പക്ഷെ ബച്ചന് ഈ സമയം പരാജയങ്ങൾ നേരിട്ടിരുന്നു അപ്പോഴാണ് സഹാറ ഗ്രൂപ്പ് എയർലൈൻ ആരംഭിച്ചത്. ഇതിലൂടെ ലക്നൗവിലേക്ക് സിനിമാ താരങ്ങൾ കൂടുതലായി എത്തുകയും അമിതാ ബച്ചന്റെ നിരന്തര സന്ദർശനത്തിലൂടെ ഹിന്ദി സിനിമയുടെ മറ്റൊരു കേന്ദ്രമായി ലക്നൗ മാറുകയും ചെയ്തു.

ലക്നൗവിലെ ആഢംബരം വിവാഹം

ലക്നൗ കണ്ട ഏറ്റവും വലി ആഡംബരമായ വിവാഹമായിരുന്നു 2004 ൽ സുബ്രതോ റോയ് തന്റെ മക്കൾക്കായി ഒരുക്കിയത്. 250 കോടിയായിരുന്നു വിവാഹ ചെലവ്.ലഖ്‌നൗവിലേക്ക് അന്ന് നിരവധി ചാർട്ടേഡ് വിമാനങ്ങൾ പറന്നെത്തി. അക്കാലത്തെ പ്രമുഖ ചലച്ചിത്ര സംവിധായകൻ രാജ്കുമാർ സന്തോഷി വിവാഹത്തിന്റെ മുഴുവൻ രംഗങ്ങളും ഒരു സിനിമ പോലെ ചിത്രീകരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ താജ് ഗ്രൂപ്പ് ഓഫ് ഹോട്ടൽസിന്റെ ഹെഡ് ഷെഫ് ഹേമന്ത് ഒബ്‌റോയി ആണ് അതിഥികൾക്കായി വിഭവങ്ങൾ ഒരുക്കിയത്. വിവാഹച്ചടങ്ങുകളുടെ മാറ്റ് കൂട്ടാൻ ലണ്ടനിൽ നിന്ന് പ്രത്യേക സിംഫണി ഓർക്കസ്ട്രയും എത്തിയിരുന്നു. അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയും അതിഥികളുടെ പട്ടികയിൽ ഉണ്ടായിരുന്നു. സുബ്രതാ റോയിയുടെ അധികാരങ്ങളും ബിസിനസുകളും സംസ്ഥാനത്ത് തടസ്സങ്ങളില്ലാതെ രണ്ട് പതിറ്റാണ്ടോളം വളർന്നു. എന്നാൽ മായാവതി സർക്കാർ അധികാരത്തിലെത്തിയതോടെ പ്രശ്നങ്ങൾക്ക് തുടക്കമായി. മായാവതി സഹാറ സിറ്റിയെ തന്നെ നേരിട്ട് ലക്ഷ്യമിടാൻ തുടങ്ങി. ബുൾഡോസറുകൾ ഉത്തർപ്രദേശ് രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമായി മാറി. മായാവതിയുടെ നിർദ്ദേശപ്രകാരം സഹാറ സിറ്റിയുടെ വലിയൊരു ഭാഗം പൊളിച്ചുനീക്കി.

സുബ്രതാ റോയിയും വിവാദങ്ങളും

സുബ്രതോ റോയി 2010 മുതൽ നിരവധി പ്രശ്നങ്ങളും വിമർശനങ്ങളും നേരിട്ടു. 2010ൽ സ്റ്റോക്ക് മാർക്കറ്റിൽ SEBI യിൽ നിന്നും നേരിട്ട് തുടങ്ങിയ പ്രശ്നങ്ങളായിരുന്നു തുടക്കം. പിന്നീട് നിക്ഷേപകർക്ക് 20,000 ഓളം കോടി രൂപ മടക്കി നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ സുപ്രീം കോടതിയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടും അതിന് കഴിയാതെ പോയ റോയിയെ 2014ൽ കോടതി ഉത്തരവിനെ തുടർന്ന് അറസ്റ്റ് ചെയ്തിരുന്നു.15 ശതമാനം പലിശ നിരക്കോടെ പണം നിക്ഷേപകർക്ക് മടക്കി നൽകാൻ ഈ കേസിൽ 2012 ൽ കോടതി ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി 24,000 കോടി രൂപ SEBIയിൽ ഡെപ്പോസിറ്റ് ചെയ്യാനും സഹാറയോട് കോടതി നിർദ്ദേശിച്ചു. പക്ഷെ കൊടുക്കേണ്ട തുകയുടെ 95 ശതമാനവും തങ്ങൾ തിരികെ നൽകി എന്ന് പറഞ്ഞ റോയിയോട് സെബി തെളിവ് ആവശ്യപ്പെട്ടപ്പോൾ 100 ഓളം ട്രക്കുകളിലായി റോയ് ഡോക്യുമെന്റുകൾ കയറ്റി അയച്ചത് സെബി അധികൃതരെ ചൊടിപ്പിച്ചിരുന്നു.

സുബ്രതാ റോയിയെക്കുറിച്ച് നെറ്റ്ഫ്ളിക്സ് സീരീസ്

2020ൽ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ബാഡ് ബോയ് ബില്യണെയേഴ്സ് എന്ന സുബ്രതാ റോയിയുടെ കഥ പറയുന്ന സീരീസിനെതിരെ 2020 ൽ റോയ് രംഗത്ത് വന്നിരുന്നു. തുടർന്ന് കോടതി സീരീസിന്റെ പ്രദർശനംവിലക്കി.എന്നാൽ പിന്നീട് കോടതി വിലക്ക് നീക്കിയതിനെ തുടർന്ന് നെറ്റ്ഫ്ലിക്സ് ഈ സീരീസ് റിലീസ് ചെയ്തിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Explained/
വെറും 1500 രൂപ ശമ്പളത്തിൽ നിന്നും ഒന്നര ലക്ഷം കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ്
Open in App
Home
Video
Impact Shorts
Web Stories