ഒബ്‌റോയ് ഗ്രൂപ്പ് ചെയര്‍മാന്‍ പിആര്‍എസ് ഒബ്‌റോയി ഇന്ത്യൻ ഹോട്ടൽ വ്യവസായം മാറ്റിമറിച്ചതെങ്ങിനെ?
- Published by:Anuraj GR
- trending desk
Last Updated:
വിദേശ സഞ്ചാരികളുടെ ഇഷ്ട ഹോട്ടലായി ഒബ്‌റോയ് ആഡംബര ഹോട്ടലുകളെ മാറ്റുന്നതിലും നിര്‍ണായക പങ്ക് വഹിച്ചു
ഒബ്റോയ് ഗ്രൂപ്പ് ചെയര്‍മാന്‍ പൃഥ്വിരാജ് സിംഗ് ഒബ്‌റോയ് അന്തരിച്ചു. നവംബര്‍ 14ന് രാവിലെയായിരുന്നു അന്ത്യം. ഇന്ത്യന്‍ ഹോട്ടല്‍ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റിയ വ്യക്തിയായിരുന്നു പിആര്‍എസ് ഒബ്‌റോയി.
” നിരവധി രാജ്യങ്ങളിലെ ആഡംബര ഹോട്ടല്‍ മാനേജ്‌മെന്റിന് നേതൃത്വം നല്‍കിയ അദ്ദേഹം ഒബ്‌റോയ് ഹോട്ടൽസ് ആൻഡ് റിസോര്‍ട്ട്സിന്റെ വികസനത്തിന് പിന്നിലും നിര്‍ണായക പങ്ക് വഹിച്ചു. ആഡംബര ഹോട്ടലുകളെ പ്രതിനിധീകരിക്കുന്ന മികച്ച ബ്രാന്‍ഡായി ഒബ്‌റോയ് എന്ന പേര് മാറി,” ഒബ്‌റോയ് ഗ്രൂപ്പ് ഔദ്യോഗിക വെബ്‌സൈറ്റില്‍ കുറിച്ചു.
പിതാവ് മോഹന്‍ സിംഗ് ഒബ്‌റോയിയുടെ മരണത്തെത്തുടര്‍ന്ന് 2002ലാണ് പിആര്‍എസ് ഒബ്‌റോയ് ഇഐഎച്ച് ലിമിറ്റഡിന്റെ സാരഥ്യം ഏറ്റെടുത്തത്. ഇഐഎച്ചിന്റെ സിഇഒ ആയി 2013 വരെ അദ്ദേഹം പ്രവര്‍ത്തിച്ചു. 2008ലാണ് അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി രാജ്യം ആദരിച്ചത്.
advertisement
യുകെ, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലായിട്ടായിരുന്നു അദ്ദേഹം തന്റെ പഠനം പൂര്‍ത്തിയാക്കിയത്.
വിദേശ സഞ്ചാരികളുടെ ഇഷ്ട ഹോട്ടലായി ഒബ്‌റോയ് ആഡംബര ഹോട്ടലുകളെ മാറ്റുന്നതിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം അദ്ദേഹം ആഡംബര ഹോട്ടലുകള്‍ ആരംഭിക്കുകയും ചെയ്തു.
1967ല്‍ ന്യൂഡല്‍ഹിയില്‍ അദ്ദേഹം ഒബ്‌റോയ് സെന്റര്‍ ഓഫ് ലേണിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് എന്ന സ്ഥാപനവും സ്ഥാപിച്ചിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
November 15, 2023 10:34 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഒബ്‌റോയ് ഗ്രൂപ്പ് ചെയര്‍മാന്‍ പിആര്‍എസ് ഒബ്‌റോയി ഇന്ത്യൻ ഹോട്ടൽ വ്യവസായം മാറ്റിമറിച്ചതെങ്ങിനെ?