TRENDING:

Swapna Suresh| സ്വപ്ന സുരേഷടക്കം 10 പ്രതികൾ; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയതെങ്ങനെ?

Last Updated:

എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബുമടക്കം 10 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: എയർ ഇന്ത്യ (Air India) ഉദ്യോഗസ്ഥൻ എൽ എസ് സിബുവിനെതിരെ വ്യാജ പീഡന പരാതി (fake sexual harassment complaint) നൽകിയ കേസിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും (Swapna Suresh) എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബുമടക്കം 10 പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ആർ അനിൽ കുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.
സ്വപ്ന സുരേഷ് (Photo- ANI)
സ്വപ്ന സുരേഷ് (Photo- ANI)
advertisement

പരാതി കെട്ടിച്ചമച്ചത്...

ഹൈക്കോടതിയുടെ ഇടപെടലാണ് കേസ് രജിസ്റ്റർ ചെയ്ത് 5 വർഷത്തിന് ശേഷം കുറ്റപത്രത്തിൽ എത്തിച്ചത്.

തിരുവനന്തപുരം വിമാനത്താവളത്തിൽ എയർ ഇന്ത്യ ഏപ്രൺ ഓഫീസറായിരുന്ന സിബു ഓഫീസർമാരുടെ സംഘടനയുടെ കേരള റീജണൽ സെക്രട്ടറി എന്ന നിലയിൽ സാറ്റ്സിലെ അഴിമതി സംബന്ധിച്ച് സിബിഐക്കും കേന്ദ്ര വിജിലൻസ് കമ്മീഷനും പരാതി നൽകിയിരുന്നു. ഇതിന്റെ വിരോധത്തിലാണ് ഇദ്ദേഹത്തിനെതിരെ പരാതി കെട്ടിച്ചമച്ചതെന്നു കുറ്റപത്രത്തിൽ പറയുന്നു.

വ്യാജപരാതിക്ക് ICC അംഗങ്ങൾ കൂട്ടുനിന്നു

വ്യാജ പരാതിക്ക് ഒത്താശ ചെയ്ത എയർ ഇന്ത്യയുടെ ആഭ്യന്തര അന്വേഷണ സമിതി (ICC) അംഗങ്ങളായ എയർ ഇന്ത്യ ഡപ്യൂട്ടി ജനറൽ മാനേജർ സത്യ സുബ്രഹ്മണ്യൻ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഉമാ മഹേശ്വരി സുധാകർ, മുൻ സീനിയർ അസി. ജനറൽ മാനേജർ ആർ എം എസ് രാജൻ, അഡ്വ. ശ്രീജ ശശിധരൻ എന്നിവരും പ്രതികളാണ്. ആഭ്യന്തര സമിതി അംഗങ്ങൾ ക്രൈംബ്രാഞ്ച് കേസിൽ ഉൾപ്പെടുന്നത് ആദ്യമായാണ്.

advertisement

പ്രതികൾ

എയർ ഇന്ത്യ സാറ്റ്സ് മുൻ വൈസ് ചെയർമാൻ ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. രണ്ടാം പ്രതിയും സാറ്റ്സിൽ എച്ച്ആർ മാനേജരും ആയിരുന്ന സ്വപ്നയാണു വ്യാജ പരാതി ഉണ്ടാക്കിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. സാറ്റ്സ് ജീവനക്കാരായിരുന്ന ദീപക് ആന്റോ, കെ കെ ഷീബ, നീതു മോഹൻ, എയർ ഇന്ത്യ സ്റ്റേഷൻ മാനേജർ ആയിരുന്ന ലീന വിനീത് എന്നിവരാണു മറ്റു പ്രതികൾ.

ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാജ പരാതി

സിബു ലൈംഗികമായി അവഹേളിച്ചു എന്നാരോപിച്ച് എയർ ഇന്ത്യ സാറ്റ്സിലെ 17 വനിതാ ജീവനക്കാരുടെ പേരിൽ അവരറിയാതെ എയർപോർട്ട് ഡയറക്ടർക്കും കേന്ദ്ര വ്യോമയാന സെക്രട്ടറിക്കും 2015 ജനുവരിയിൽ വ്യാജ പരാതി നൽകിയതാണ് കേസ്. സാറ്റ്സ് അസോസിയേഷൻ എന്ന ഇല്ലാത്ത സംഘടനയുടെ പേരിലായിരുന്നു പരാതി. പരാതിയിൽ പേരുള്ളവർ ഇത് അറിഞ്ഞിട്ടില്ലെന്നും പരാതി വ്യാജമാണെന്നും കാണിച്ചു സിബു പരാതി നൽകിയതിനെ തുടർന്നു ബിനോയ് ജേക്കബിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

advertisement

വ്യാജപരാതിയാണെന്ന് 2017 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ചും ‌റിപ്പോർട്ട് നൽകി. എന്നാൽ അതേ വർഷം നൽകിയ മറ്റൊരു റിപ്പോർട്ടിൽ ബിനോയ്ക്കെതിരെ തെളിവില്ലെന്നായിരുന്നു കണ്ടെത്തൽ. തുടർന്നാണ് സിബു ഹൈക്കോടതിയെ സമീപിച്ചത്. പാർവതി സാബു എന്ന പേരിൽ നീതു മോഹൻ എന്ന പെൺകുട്ടിയെ ആഭ്യന്തര അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാക്കി തെറ്റായ മൊഴി നൽകിച്ചതു സ്വപ്നയാണെന്നു ക്രൈംബ്രാഞ്ച് കണ്ടെത്തി. 17 സ്ത്രീകളുടെ വ്യാജ ഒപ്പിട്ടതും സ്വപ്ന ആയിരുന്നു.

പ്രതികാരമെന്ന് സ്വപ്ന

advertisement

നേരത്തേ ചോദ്യം ചെയ്യലിനെ നേരിടാൻ സഹായിച്ച എം ശിവശങ്കർ ഇപ്പോൾ അധികാരം ഉപയോഗിച്ചു നടത്തിയ നീക്കമാണു കുറ്റപത്രമെന്ന് സ്വപ്ന പ്രതികരിച്ചു. ചില സത്യങ്ങൾ വെളിപ്പെടുത്തിയതിലുള്ള പ്രതികാരമാണ് ഈ കുറ്റപത്രമെന്നും സ്വപ്ന ആരോപിച്ചു. 2013 മുതൽ 2016 വരെ എയർ സാറ്റ്സിന്റെ എച്ച് ആർ മാനേജരായിരുന്നു സ്വപ്ന.

അന്വേഷണ വേളയിൽ സ്വപ്നയുടെ ചോദ്യം ചെയ്യൽ പോലും തടസ്സപ്പെടുത്താൻ അന്ന് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ പലപ്പോഴും ക്രൈംബ്രാഞ്ച് ഉന്നതരിൽ സമ്മർദം ചെലുത്തിയതായി ആരോപണമുയർന്നിരുന്നു. പലവട്ടം അന്വേഷണ സംഘം വിളിച്ചിട്ടും സ്വപ്ന ഹാജരായതുമില്ല. ഒടുവിൽ കോടതി ശക്തമായി ഇടപെട്ടപ്പോഴാണ് ചോദ്യം ചെയ്തത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Explained/
Swapna Suresh| സ്വപ്ന സുരേഷടക്കം 10 പ്രതികൾ; ഇല്ലാത്ത സംഘടനയുടെ പേരിൽ വ്യാജ ലൈംഗിക പീഡന പരാതി നല്‍കിയതെങ്ങനെ?
Open in App
Home
Video
Impact Shorts
Web Stories