TRENDING:

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങനെ? യോ​ഗ്യതകൾ എന്തെല്ലാം?

Last Updated:

സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 14 ആണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ യോഗ്യതയുള്ള വിദ്യാർത്ഥികൾ ആരൊക്കെ ?
advertisement

1. ഇന്ത്യയിൽ സ്ഥിര താമസക്കാരനായ ഇന്ത്യൻ പൗരൻമാർ ആയിരിക്കണം

2. കുറഞ്ഞത് 60 ശതമാനം മാർക്കോടെ 12-ാം ക്ലാസ് പരീക്ഷ പാസായിരക്കണം

3. നിലവിൽ ഒരു മുഴുവൻ സമയ ബിരുദ പ്രോഗ്രാമിൽ ചേർന്നിരിക്കണം

4. കുടുംബത്തിലെ വാർഷിക വരുമാനം പരമാവധി 15 ലക്ഷം രൂപ ആയിരിക്കണം.

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയുണ്ടോ ?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിന് പ്രായപരിധിയില്ല.

ഏതൊക്കെ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക ?

ഏതെങ്കിലും മുഴുവൻ സമയ ബിരുദ കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. നിങ്ങൾ പഠിക്കുന്ന ഡിഗ്രി കോഴ്സ് ലിസ്റ്റിൽ ഇല്ലെങ്കിൽ RF.UGScholarships@reliancefoundation.org എന്ന വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുക. നിങ്ങളുടെ കോഴ്സ് പട്ടികയിൽ ചേർക്കുന്നതാണ്.

advertisement

Also read- റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം

ഇന്ത്യക്ക് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് യോഗ്യരാണോ ?

അല്ല.

ഒന്നിലധികം തവണ സ്കോളർഷിപ്പിന് അപേക്ഷിക്കാനാകുമോ ?

ഇല്ല

രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കാമോ ?

ഇല്ല. ഒന്നാം വർഷ വിദ്യാർത്ഥികൾക്കു മാത്രമേ സ്കോളർഷിപ്പിന് അപേക്ഷിക്കാനാകൂ.

മുൻപ് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് ലഭിച്ചിട്ടുള്ളവർക്ക് വീണ്ടും അപേക്ഷിക്കാമോ ?

advertisement

അപേക്ഷിക്കാം.

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി എപ്പോഴാണ് ?

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 14 ആണ്.

അപേക്ഷകരുടെ സ്കോർ തീരുമാനിക്കുന്നത് എങ്ങനെയാണ് ?

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ സ്‌കോറുകൾ, അക്കാദമിക് സ്‌കോറുകൾ എന്നിവ കണക്കിലെടുത്താണ് ആകെ സ്‌കോർ കണ്ടെത്തുന്നത്.

സ്കോളർഷിപ്പ് നേടാനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എങ്ങനെയാണ് ?

സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന എല്ലാ അപേക്ഷകരും ഒരു ഓൺലൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പൂർത്തിയാക്കേണ്ടതുണ്ട്. ഇത് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയായിരിക്കും. ഓൺലൈനായിട്ടാകും പരീക്ഷ നടത്തുക. നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളിൽ പരീക്ഷ പൂർത്തിയാക്കുകയും വേണം.

advertisement

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്തില്ലെങ്കിൽ എന്ത് സംഭവിക്കും ?

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കെടുത്തില്ലെങ്കിൽ നിങ്ങളുടെ അപേക്ഷ അപൂർണമായി കണക്കാക്കുകയും സ്കോളർഷിപ്പിൽ നിന്ന് നിങ്ങളെ അയോഗ്യരാക്കുകയും ചെയ്യും.

Also read- Jio True 5G ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്

വൈദ്യുതി തകരാറോ ഇന്റർനെറ്റ് തടസമോ കാരണം ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനിടെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ആയാലോ പരീക്ഷയിൽ തടസം നേരിട്ടാലോ എന്ത് സംഭവിക്കും ? വീണ്ടും ടെസ്റ്റ് എഴുതാമോ ?

advertisement

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനിടെ വൈദ്യുതി തകരാറോ ഇന്റർനെറ്റ് തടസമോ കാരണം നിങ്ങളുടെ കമ്പ്യൂട്ടർ ഷട്ട് ഡൗൺ ആകുകയാണെങ്കിൽ അതുവരെ ചെയ്തത് ഓട്ടോമാറ്റിക് ആയി സേവ് ആകും. വൈദ്യുതിയോ ഇന്റർനെറ്റോ പുനസ്ഥാപിച്ചതിനു ശേഷം, നിങ്ങൾ നിർത്തിയിടത്തു നിന്ന് ടെസ്റ്റ് തുടരാം. പക്ഷേ അധിക സമയം ലഭിക്കില്ല. മുൻപു നിർദേശിക്കപ്പെട്ട സമയത്തിനുള്ളിൽ നിങ്ങൾ പരീക്ഷ പൂർത്തിയാക്കേണ്ടതുണ്ട്

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതാൻ ഫീസ് അടയ്‌ക്കേണ്ടതുണ്ടോ ?

ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എഴുതുന്നതിന് ഫീസൊന്നും നൽകേണ്ടതില്ല

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നവർ സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയാണ് ?

– പാസ്പോർട്ട് സൈസ് ഫോട്ടോകൾ

‐ അഡ്രസ് പ്രൂഫ്

‐ പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ മാർക്ക് ഷീറ്റ്

‐ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷയുടെ മാർക്ക് ഷീറ്റ്

– നിലവിലെ കോളേജ് നൽകുന്ന ബോണഫൈഡ് സ്റ്റുഡന്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ വിദ്യാർത്ഥി ഐഡി കാർഡ്. (ഇതിൽ വിദ്യാർത്ഥിയുടെ പേര്, ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേര്, ഡിഗ്രി പ്രോഗ്രാമിന്റെ പേര്, വർഷം എന്നിവ അടങ്ങിയിരിക്കണം)

– കുടുംബ വരുമാനം വ്യക്തമാക്കുന്ന പ്രൂഫ്

‐ ഡിസെബിലിറ്റ് സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ)

സാധുവായ പാസ്‌പോർട്ട് ഇല്ലെങ്കിൽ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാനാകുമോ ?

നിങ്ങൾക്ക് സാധുവായ പാസ്‌പോർട്ട് ഇല്ലെങ്കിലും റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം.

രേഖകൾ എപ്പോഴാണ് അപ്‌ലോഡ് ചെയ്യേണ്ടത് ?

സപ്പോർട്ടിംഗ് ഡോക്യുമെൻറ്സ് ടാബിലാണ് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടത്. 2023 ഫെബ്രുവരി 14ന് രാത്രി 12 മണിക്ക് മുൻപായി

എല്ലാ രേഖകളും അപ്‌ലോഡ് ചെയ്യണം.

റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പ് വഴി ലഭിക്കുന്ന സാമ്പത്തികേതര ആനുകൂല്യങ്ങൾ എന്തൊക്കെയാണ് ?

സാമ്പത്തിക സഹായത്തിന് പുറമെ സോഫ്റ്റ് സ്‌കിൽ പരിശീലനങ്ങൾ ഉൾപ്പെടെയുള്ള അവസരങ്ങളും റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പിൽ ഉണ്ടായിരിക്കും. സ്കോളർഷിപ്പ് ലഭിച്ച പൂർവ വിദ്യാർത്ഥികളുമായി സംവദിക്കാനുള്ള അവസരവും ഉണ്ടാകും.

Also read- Jio True 5G | ജിയോ ട്രൂ 5ജി സേവനം എങ്ങനെ ലഭിക്കും? സംശയങ്ങൾക്കുള്ള ഉത്തരം

റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പ് തുക എത്രയാണ് ?

രണ്ടു ലക്ഷം വരെ ആയിരിക്കും റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്കോളർഷിപ്പിലൂടെ ലഭിക്കുക.

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പുകൾ എങ്ങനെയാണ് നൽകുന്നത് ?

ഓരോ വർഷവും വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ഈ തുക ട്രാൻസ്ഫർ ചെയ്യും.

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിൽ എന്തൊക്കെ ചെലവുകൾ ഉൾപ്പെടും ?

1) ട്യൂഷൻ ഫീസ്

2) ഹോസ്റ്റൽ ഫീസ്

3) ലാപ്ടോപ്പ്

4) അക്കാദമിക് പുസ്തകങ്ങൾ

സ്കോളർഷിപ്പ് നേടുന്നവർക്ക് പഠിച്ചു കൊണ്ട് ജോലി ചെയ്യാൻ കഴിയുമോ ?

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പ് നേടുന്നവർക്ക് പഠിക്കുന്നതിനിടെ മറ്റ് ജോലി ചെയ്യുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല.

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പുകൾ എപ്പോളാണ് വിതരണം ചെയ്യുക ?

സ്‌കോളർഷിപ്പ് തുക വർഷത്തിലൊരിക്കലാണ് വിതരണം ചെയ്യുന്നത്.

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പുകൾ പുതുക്കാവുന്നതാണോ ?

റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പ് ഡിഗ്രി ചെയ്യുന്ന കാലയളവിലെ എല്ലാ വർഷവും പുതുക്കാറുണ്ട്. സ്കോളർഷിപ്പിന്റെ യോഗ്യതാ മാനദണ്ഡങ്ങൾ ഓരോ വർഷവും അപേക്ഷകർ‌ പാലിക്കേണ്ടതുണ്ട്.

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടുന്നവരിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് ?

റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവർ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്

(1) തുടർന്നുള്ള വർഷങ്ങളിലെ സ്കോളർഷിപ്പ് ലഭിക്കുന്നതിന് മികച്ച അക്കാദമിക് പ്രകടനം കാഴ്ച വെയ്ക്കുക  (2) എല്ലാ പരീക്ഷകളിലും നല്ല മാർക്കോടെ വിജയിക്കുക

(3) ചേർന്നിരിക്കുന്ന ബിരുദ കോഴ്സ് പൂർത്തിയാക്കുക.

5 വർഷത്തെ ഡ്യുവൽ ഡിഗ്രി പ്രോഗ്രാമുകൾ ചെയ്യുന്ന യുജി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുക എങ്ങനെ നൽകും ?

ഇവർക്കുള്ള സ്കോളർഷിപ്പ് തുക കോഴ്സ് ചെയ്യുന്ന അഞ്ച് വർഷക്കാലത്തിനുള്ളിൽ വിതരണം ചെയ്യും.

മലയാളം വാർത്തകൾ/ വാർത്ത/Explained/
റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങനെ? യോ​ഗ്യതകൾ എന്തെല്ലാം?
Open in App
Home
Video
Impact Shorts
Web Stories