ഇന്ത്യയിലെ പ്രധാന നഗരങ്ങള്‍ 5ജിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജിയോ ട്രൂ 5ജി സേവനങ്ങൾ ആർക്കൊക്കെ ലഭിക്കും? 5ജി ലഭിക്കാൻ ചെയ്യേണ്ടതെന്ത്? തുടങ്ങിയ നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാ..
തെരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കളെ ഈ വിവരം നേരത്തെ തന്നെ കമ്പനി അറിയിക്കും. അല്ലെങ്കില്‍ മൈ ജിയോ ആപ്പില്‍ കയറി നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാവുന്നതാണ്.
ജിയോ 5ജി നെറ്റ് വര്‍ക്ക് സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നുണ്ട്. ജിയോ സിം ഉപയോഗിക്കുന്നവര്‍ 5ജി സേവനത്തിനായി സിം മാറ്റേണ്ടതില്ല. 5ജി പിന്തുണയ്ക്കുന്ന ഒരു മൊബൈല്‍ ഫോണ്‍ മാത്രം മതി. കൂടാതെ നിങ്ങളുടെ പ്രദേശം 5ജി പരിധിയിലാണെങ്കില്‍ ഉറപ്പായും നിങ്ങള്‍ക്ക് ജിയോ 5ജി സേവനം ലഭിക്കുന്നതാണ്. ഒപ്പം ജിയോ വെല്‍ക്കം ഓഫറും നിങ്ങള്‍ക്ക് ലഭിക്കും.
ജിയോ സിം ഉപയോഗിക്കുന്നവര്‍ക്ക് മാത്രമുള്ളതാണ് ജിയോ വെല്‍ക്കം ഓഫര്‍. ഇതിനായി നിങ്ങള്‍ക്ക് വേണ്ടത്;
1. 5ജി സപ്പോര്‍ട്ട് ചെയ്യുന്ന ഹാന്‍ഡ്‌സെറ്റ്
2. ഏറ്റവും മികച്ച ജിയോ നെറ്റ്വര്‍ക്ക് കവറേജുള്ള പ്രദേശമായിരിക്കണം.
3. പ്രീപെയ്ഡ്, പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കള്‍ക്കും 239 രൂപയുടെയോ അതിന് മുകളിലോ ഉള്ള പ്ലാന്‍ പരിധിയില്‍ വരുന്നവര്‍ക്കും ഈ സേവനം ലഭ്യമാകും.
4. ഉപഭോക്താക്കള്‍ 5ജി ലഭ്യമാകുന്ന പ്രദേശത്തായിരിക്കണം
അതേസമയം കേരളത്തില്‍ 5ജി സേവനം ലഭ്യമായി തുടങ്ങിയിട്ടുണ്ട്. റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ കൊച്ചി കോര്‍പറേഷന്‍ പരിധിയിലാണ് ലഭ്യമായിത്തുടങ്ങിയത്. ഗുരുവായൂര്‍ ക്ഷേത്രനഗരിയിലും സേവനം ലഭ്യമാകും. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത മേഖലകളിലാണ് 5ജി ലഭ്യമാക്കുന്നത്.
Also Read- Jio True 5G ജിയോ ട്രൂ 5ജി തിരുവനന്തപുരത്ത്
ഒക്ടോബര്‍ മുതലാണ് റിലയന്‍സ് ജിയോ 5 ജി സേവനങ്ങള്‍ രാജ്യത്ത് ലഭ്യമാക്കി തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത നഗരങ്ങളിലാണ് സേവനങ്ങള്‍ ലഭ്യമാക്കിയത്. ഇതിനുശേഷം മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു.
കൊച്ചി നഗരത്തിലെ വിവിധയിടങ്ങളില്‍ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമായി തുടങ്ങിയിരുന്നു. കൊച്ചിയിലെ 130 ലേറെ ടവറുകള്‍ ജിയോ നവീകരിച്ചുകഴിഞ്ഞു. 5ജി സേവനം ലഭ്യമായ ഇന്ത്യയിലെ 50 നഗരങ്ങളുടെ പട്ടിക കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുള്ള ടയര്‍ 1, ടയര്‍ 2 നഗരങ്ങളിലാണ് ആദ്യമായി 5ജി എത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് കൊച്ചിയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.
4 ജിയേക്കാള്‍ 10 ഇരട്ടി വരെ ഡാറ്റാ വേഗതയാണ് 5 ജിയില്‍ പ്രതീക്ഷിക്കുന്നത്. നിലവില്‍ 5 ജി ഫോണുള്ളവര്‍ക്ക്. ഫോണിലെ സെറ്റിങ്‌സില്‍ മാറ്റം വരുത്തിയാല്‍ 5 ജിയിലേക്ക് മാറ്റാം. സിം കാര്‍ഡിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. അര്‍ഹരായ ഉപയോക്താക്കളുടെ ഫോണിലേക്ക് 5 ജിയിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള ലിങ്ക് എത്തും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.