റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം
- Published by:Anuraj GR
- news18-malayalam
Last Updated:
5000 ബിരുദ വിദ്യാർഥികൾക്ക് രണ്ടു ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാർഥികൾക്ക് ആറു ലക്ഷം രൂപ വരെയുമാണ് സ്കോളർഷിപ്പ് നൽകുക
മുംബൈ: ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പ്രഖ്യാപിച്ച് റിലയൻസ് ഫൗണ്ടേഷൻ. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ സ്ഥാപകനും ചെയർമാനുമായ ധീരുഭായ് അംബാനിയുടെ 90-ാം ജന്മവാർഷികത്തോടനുബന്ധിച്ചാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചത്. 5000 ബിരുദ വിദ്യാർഥികൾക്ക് രണ്ടു ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാർഥികൾക്ക് ആറു ലക്ഷം രൂപ വരെയുമാണ് സ്കോളർഷിപ്പ് നൽകുക. 2022-23 അധ്യായനവർഷത്തേക്കുള്ള സ്കോർളർഷിപ്പാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. സ്കോളർഷിപ്പിനായി അപേക്ഷിക്കേണ്ട അവസാന തീയതി 2023 ഫെബ്രുവരി 14 ആണ്. അടുത്ത പത്ത് വർഷത്തിനകം 50000ൽ ഏറെ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുമെന്നും റിലയൻസ് ഫൗണ്ടേഷൻ വ്യക്തമാക്കി.
“എന്റെ ഭർതൃപിതാവ് ധീരുഭായ് അംബാനി നമ്മുെ യുവാക്കളുടെ ശക്തിയിലും കഴിവിലും വലിയ വിശ്വാസമുള്ളയാളായിരുന്നു. അദ്ദേഹത്തിന്റെ 90-ാം ജന്മവാർഷിക വേളയിൽ, അടുത്ത 10 വർഷത്തിനുള്ളിൽ റിലയൻസ് ഫൗണ്ടേഷൻ 50,000 ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾ നൽകും. മിടുക്കരായ വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ശരിയായ പിന്തുണയോടെ, അറിവിലൂടെയും നവീകരണത്തിലൂടെയും നേതൃത്വത്തിലൂടെയും ഈ തലമുറ ഇന്ത്യയുടെ വളർച്ചയുടെ ഏറ്റവും മഹത്തായ അടുത്ത അധ്യായത്തിന് തിരക്കഥയൊരുക്കുമെന്ന് മുകേഷും ഞാനും വിശ്വസിക്കുന്നു,” റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക – ചെയർപേഴ്സൺ നിതാ അംബാനി പറഞ്ഞു.
advertisement
ഇന്ത്യയിലെ ജനസംഖ്യയുടെ പകുതിയും 25 വയസ്സിന് താഴെയുള്ളവരാണ്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ചെറുപ്പക്കാരുടെ പ്രവേശനം കൂടുതൽ ശക്തിപ്പെടുത്താൻ റിലയൻസ് ഫൗണ്ടേഷൻ പ്രതിജ്ഞാബദ്ധമാണ്. ഈ വർഷം, റിലയൻസ് ഫൗണ്ടേഷൻ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകൾ, ബിരുദ കോളേജ് വിദ്യാഭ്യാസത്തിനായുള്ള മെറിറ്റ് കം-മീൻസ് മാനദണ്ഡത്തെ അടിസ്ഥാനമാക്കി 5,000 മിടുക്കരായ വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ ലക്ഷ്യമിടുന്നു, സാമ്പത്തിക ബാധ്യതയില്ലാതെ പഠനം തുടരാൻ അവരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. വിദ്യാർത്ഥികളെ വിജയകരമായ പ്രൊഫഷണലുകളാകാനും അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവരെയും അവരുടെ സമൂഹങ്ങളെയും ഉയർത്താനുള്ള അവരുടെ കഴിവ് പുറത്തെടുക്കാനും ഇന്ത്യയുടെ ഭാവി സാമൂഹിക-സാമ്പത്തിക വികസനത്തിന് സംഭാവന നൽകാനും ഈ സ്കോളർഷിപ്പുകൾ സഹായിക്കും.
advertisement
സ്കോളർഷിപ്പ് ഗ്രാന്റിന് പുറമേ, 2000 രൂപയിൽ താഴെ കുടുംബ വരുമാനമുള്ള വിദ്യാർത്ഥികളെ സഹായിക്കുന്ന പദ്ധതിയും റിലയൻസ് ഫൌണ്ടേഷൻ ആഭിമുഖ്യത്തിൽ നടത്തുന്നുണ്ട്. ഇഷ്ടമുള്ള ഏതെങ്കിലും വിഷയ സ്ട്രീമിൽ ബിരുദ പഠനത്തിന്റെ ആദ്യ വർഷത്തിൽ ചേർന്നിട്ടുള്ള 15 ലക്ഷം പേർക്ക് ഇതിനായി അപേക്ഷിക്കാം. പെൺകുട്ടികളുടെയും പ്രത്യേക കഴിവുള്ള വിദ്യാർത്ഥികളുടെയും അപേക്ഷകൾക്ക് മുൻതൂക്കം നൽകാനും പരിപാടി ലക്ഷ്യമിടുന്നു.
ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭരായ 100 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും പ്രോൽസാഹിപ്പിക്കാനും ഈ സ്കോളർഷിപ്പ് സഹായിക്കും. റിലയൻസ് ഫൌണ്ടേഷൻ പ്രഖ്യാപിച്ചിട്ടുള്ള മെറിറ്റ് അധിഷ്‌ഠിത സ്‌കോളർഷിപ്പ് എല്ലാവർക്കും അപേക്ഷിക്കാനാകും. എഴുത്തുപരീക്ഷയും അഭിമുഖങ്ങളും ഉൾപ്പെടെ കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ശേഷമാണ് സ്കോളർഷിപ്പിനായുള്ള വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാത്തമാറ്റിക്സ് & കംപ്യൂട്ടിംഗ്, ഇലക്ട്രിക്കൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, കെമിക്കൽ എഞ്ചിനീയറിംഗ്, മെക്കാനിക്കൽ എഞ്ചിനീയറിംഗ്, റിന്യൂവബിൾ & ന്യൂ എനർജി, മെറ്റീരിയൽ സയൻസ് & എഞ്ചിനീയറിംഗ്, ലൈഫ് സയൻസസ് എന്നീ മേഖലകളിൽ വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. ബിരുദാനന്തര ബിരുദ പഠനത്തിന്റെ ആദ്യ വർഷത്തിൽ ചേരുന്ന വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പിനായി അപേക്ഷിക്കാം.
advertisement
1996-ൽ ആരംഭിച്ച ധീരുഭായ് അംബാനി സ്‌കോളർഷിപ്പും 2020-ൽ ആരംഭിച്ച റിലയൻസ് ഫൗണ്ടേഷൻ സ്‌കോളർഷിപ്പുകളും ഇന്ത്യയിലുടനീളമുള്ള 13,000 ചെറുപ്പക്കാരെ മികവേറിയ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടാനും മികച്ച പ്രൊഫഷനുകളിലേക്ക് വഴിതുറക്കാനും സഹായിച്ചു. റിലയൻസ് ഫൌണ്ടേഷൻ സ്കോളർഷിപ്പുകൾ ഉയർന്ന കഴിവുള്ള ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികളെ സാമൂഹിക നന്മയുള്ളവരായി വളർത്താൻ സഹായിച്ചു.
ഏറ്റവും പുതിയ ജോലി സാദ്ധ്യതകൾ, ബോർഡ് പരീക്ഷകൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 28, 2022 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Career/
റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്; ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്ക് 2023 ഫെബ്രുവരി 14 വരെ അപേക്ഷിക്കാം