സുസ്ഥിര ഊർജം ലഭ്യമാക്കുന്നതിലൂടെ നിരവധി കുടുംബങ്ങൾക്ക് വൈദ്യുതി ലാഭിക്കാനും ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനാവശ്യമായ നടപടികൾ ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പദ്ധതിയ്ക്ക് വേണ്ടത്ര രീതിയിൽ പൊതുജന ശ്രദ്ധ കിട്ടിയിട്ടില്ലെന്നാണ് കരുതുന്നത്.
advertisement
പദ്ധതി പ്രകാരം 3 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ 40 ശതമാനം സബ്‌സിഡിയാണ് നൽകുക. 10 കിലോവാട്ട് ശേഷിയുള്ള സോളാർ പാനൽ തെരഞ്ഞെടുക്കുന്നവർക്ക് 20 ശതമാനം സബ്‌സിഡിയും ലഭിക്കും.
ഇന്ത്യയിലെ ഗ്രാമ-നഗരപ്രദേശങ്ങളിലെ വീടുകളിലെ മേൽക്കൂരകളിൽ സോളാർ പാനൽ സ്ഥാപിക്കുന്നതിന് വിപുലമായ സാധ്യതകളുണ്ടെന്നാണ് ഊർജ-പരിസ്ഥിതി-ജല കൗൺസിലിലെ സീനിയർ പ്രോഗ്രാം ലീഡർ നീരജ് കുൽദീപ് പറയുന്നു. 640 ജിഗാവാട്ടിലധികം റൂഫ്‌ടോപ്പ് സോളാർ പ്ലാന്റുകൾ വീടുകളിൽ സ്ഥാപിക്കാനാകുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ കേന്ദ്രസർക്കാരിന്റെ സബ്‌സിഡിയിൽ നിന്ന് പ്രയോജനമുൾക്കൊണ്ട് ഏകദേശം 7-8 ലക്ഷം കുടുംബങ്ങൾ ഇതിനോടകം റൂഫ്‌ടോപ്പ് സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്.
സൂര്യോദയ സ്കീം: മോദി സർക്കാരിന്റെ പുതിയ പദ്ധതി ഇന്ത്യയുടെ സൗരോർജ വിപ്ലവത്തിന് കരുത്താകുന്നതെങ്ങനെ?
റൂഫ്‌ടോപ്പ് സോളാർ പാനലുകളുടെ പ്രയോജനങ്ങളെപ്പറ്റിയും നീരജ് കുൽദീപ് വിശദീകരിച്ചു. ഇവയുടെ വർധനവ് 20-25 ജിഗാവാട്ട് സൗരോർജ ശേഷി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി സൗഹാർദ്ദത്തിനുപരിയായി വൈദ്യുതി സബ്‌സിഡി ലാഭിക്കുന്നതിനും വൈദ്യുതി വിതരണ കമ്പനികളുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതി സഹായിക്കുമെന്നാണ് കരുതപ്പെടുന്നത്.
വീടുകളിൽ സൗരോർജ പാനൽ സ്ഥാപിക്കുവാൻ താത്പര്യം ഉള്ളവർക്ക് ഔദ്യോഗിക ഓൺലൈൻ പോർട്ടലിലൂടെ അപേക്ഷ സമർപ്പിക്കാം. സംസ്ഥാനത്തിന്റെ പേര്, ഇലക്ട്രിസിറ്റി ബില്ല് നമ്പർ,മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, വൈദ്യുതി വിതരണക്കമ്പനിയുടെ പേര് എന്നിവ നൽകി അപേക്ഷ നൽകാവുന്നതാണ്.