പ്രധാനമന്ത്രി സൂര്യോദയ് യോജന: ആര്‍ഇസി ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചു; 1.2 ലക്ഷം കോടി വരെ വായ്പ നല്‍കും

Last Updated:

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം കഴിഞ്ഞ് തിരികെയെത്തിയ ഉടനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി സൂര്യോദയ പദ്ധതി അവതരിപ്പിച്ചത്

മഹാരത്‌ന ഊര്‍ജധനകാര്യ സ്ഥാപനമായ ആര്‍ഇസി ലിമിറ്റഡിനെ പ്രധാനമന്ത്രി സൂര്യോദയ് യോജന പദ്ധതിയുടെ നോഡല്‍ ഏജന്‍സിയായി നിയമിച്ചു. പദ്ധതിക്കു കീഴില്‍ വീടുകളിൽ സോളാര്‍ പാനല്‍ ഘടിപ്പിക്കുന്നതിനായി 1.2 ലക്ഷം കോടി രൂപ നല്‍കാനാകുമെന്ന് കമ്പനി അറിയിച്ചു. പ്രധാനമന്ത്രി സൂര്യോദയ് യോജന പദ്ധതിക്ക് കീഴില്‍ ഒരു കോടി വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ ഘടിപ്പിക്കാന്‍ ലക്ഷ്യമിടുന്നതായി പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് ഒരു ദിവസത്തിന് ശേഷമാണ് ആര്‍ഇസി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ വിവേക് കുമാര്‍ ദേവഗണിന്റെ പ്രസ്താവന പുറത്തുവന്നത്.
അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം കഴിഞ്ഞ് തിരികെയെത്തിയ ഉടനെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രധാനമന്ത്രി സൂര്യോദയ പദ്ധതി അവതരിപ്പിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കോടി വീടുകളുടെ മേല്‍ക്കൂരയില്‍ സോളാര്‍പാനലുകള്‍ ഘടിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന വിവേക് കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ന്യൂ ആന്‍ഡ് റിന്യൂവബിള്‍ എനര്‍ജി മന്ത്രാലയം (എംഎന്‍ആര്‍ഇ) പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഈ സോളാര്‍ പദ്ധതി നടപ്പാക്കാനുള്ള ഏജന്‍സിയായി മന്ത്രാലയലം ആര്‍ഇസിയെ നിയമിച്ചു. 15,000 കോടി രൂപ വീതം വായ്പ നല്‍കാന്‍ റിന്യൂവബിള്‍ എനര്‍ജി സര്‍വീസ് കമ്പനികളായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന എട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ലൈന്‍ ഓഫ് ക്രെഡിറ്റ് (വായ്പാ പരിധി) നല്‍കാന്‍ ആര്‍ഇസിയുടെ ബോര്‍ഡ് മാനേജ്‌മെന്റിന് അധികാരം നല്‍കിയിട്ടുണ്ട്. മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് 1.20 ലക്ഷം കോടി രൂപ വരെ വായ്പാ പരിധിയായി ഞങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.
advertisement
പദ്ധതി നടപ്പാക്കുന്നതിനായി സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും കേന്ദ്ര ഊര്‍ജമന്ത്രാലയത്തിന്റെ കീഴിലുള്ള എട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ പരിധിയില്‍ കൊണ്ടുവരും. എന്‍ടിപിസി, എന്‍എച്ച്പിസി, ഇഇഎസ്എല്‍, പവര്‍ഗ്രിഡ്, എസ്ഇസിഐ, ടിഇസിഐ, ടിച്ച്എഡിസി, എസ്‌ജെവിഎന്‍, നീപ്‌കോ എന്നിവ ഈ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നു. ഈ പൊതുമേഖലാ സ്ഥാപനങ്ങള്‍ റെസ്‌കോ മോഡലിന് (പുനരുപയോഗിക്കാവുന്ന ഊര്‍ജ സേവന കമ്പനി) കീഴില്‍ മേല്‍ക്കൂരയില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് മുന്‍കൈയെടുക്കും.
advertisement
2026 വരെ 40 ജിഗാവാട്ടിന്റെ സോളാര്‍ പാനല്‍ സ്ഥാപിക്കുകയാണ് ആര്‍ഇസിയുടെ ലക്ഷ്യം. ഇതില്‍ 10 ജിഗാവാട്ട് ഒരു വര്‍ഷത്തിനുള്ളില്‍ കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ഈ ലക്ഷ്യം കൈവരിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കാരണം, പല ഓഹരി ഉടമകളുമായും കൈകോര്‍ത്ത് പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നിരുന്നാലും ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്, വിവേക് കുമാര്‍ പറഞ്ഞു.
2030 ആകുമ്പോഴേക്കും പുനരുപയോഗ ഊര്‍ജ വായ്പാ പോര്‍ട്ട്‌ഫോളിയോ 3 ലക്ഷം കോടി രൂപയായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 1.25 ലക്ഷം കോടി രൂപയാണ് കമ്പനി അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏഴ് മുതല്‍ എട്ട് ലക്ഷം വരെ വീടുകളുടെ മേല്‍ക്കൂരയിലാണ് സോളാര്‍ പാനല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി ലഭിക്കും. ഇവയുടെ ആകെ ശേഷി നാല് ജിഗാവാട്ട് ആണ്.
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി സൂര്യോദയ് യോജന: ആര്‍ഇസി ലിമിറ്റഡിനെ നോഡല്‍ ഏജന്‍സിയായി നിയമിച്ചു; 1.2 ലക്ഷം കോടി വരെ വായ്പ നല്‍കും
Next Article
advertisement
MVD| മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
MVD പരിപാടിക്ക് ആൾ കുറഞ്ഞ സംഭവത്തിൽ അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ്
  • അസി. ട്രാൻസ്‌പോർട്ട് കമ്മീഷണർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

  • 52 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ആളുകൾ കുറവായിരുന്നു.

  • മന്ത്രിയുടെ ക്ഷോഭം കാരണം പരിപാടി റദ്ദാക്കി.

View All
advertisement