TRENDING:

Explained: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ വേദനസംഹാരികൾ ഉപയോഗിക്കാമോ?

Last Updated:

കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻപോ ശേഷമോ വേദനസംഹാരികൾ ഉപയോഗിക്കാമോഎന്ന സംശയം ആളുകൾക്കിടയിൽ വ്യാപകമായി ഉണ്ടാകുന്നുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്നതിന് മുൻപോ ശേഷമോ വേദനസംഹാരികൾ ഉപയോഗിക്കാമോഎന്ന സംശയം ആളുകൾക്കിടയിൽ വ്യാപകമായി ഉണ്ടാകുന്നുണ്ട്. വാക്സിൻ സ്വീകരിച്ചതിന്റെ ഭാഗമായി ഉണ്ടാകുന്ന നേരിയ അസ്വസ്ഥതകൾ ഒഴിവാക്കുന്നതിനായി വേദനസംഹാരികൾ ഉപയോഗിക്കരുത്. എന്നാൽ, ഡോക്‌ടറുടെ നിർദ്ദേശപ്രകാരം വേണമെങ്കിൽ വാക്സിൻ സ്വീകരിച്ചതിനു ശേഷം അവ ഉപയോഗിക്കാവുന്നതാണ്.
advertisement

വാക്സിനേഷനിലൂടെ രോഗപ്രതിരോധശേഷി ത്വരിതപ്പെടുത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, പ്രതിരോധ സംവിധാനത്തിന്റെ പ്രതികരണത്തെ തടഞ്ഞേക്കാം എന്നതാണ് വേദനസംഹാരികളെ സംബന്ധിച്ച് ഈ ആശങ്ക ഉണ്ടാകുന്നതിനുള്ള കാരണം. ശരീരത്തിൽ ഒരു വൈറസ് ഉണ്ടെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ട് അതിനെതിരെ പ്രതിരോധം ഉയർത്തുക എന്നതാണ് വാക്സിന്റെ പ്രവർത്തനം. അതുകൊണ്ടാണ് വാക്സിൻ എടുത്തതിനു ശേഷം കൈകളിൽ വേദനയോ പനിയോ പേശീവേദനയോ വീക്കമോ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുന്നത്. വാക്സിൻ അതിന്റെ പ്രവർത്തനം ആരംഭിച്ചു എന്നതിന്റെ സൂചനയാണ് അത്.

ഇബുപ്രോഫിൻ (അഡ്വിൽ, മോട്രിൻ തുടങ്ങിയ ബ്രാൻഡുകൾ) ഉൾപ്പെടെയുള്ള ചില വേദനസംഹാരികൾ രോഗപ്രതിരോധസംവിധാനത്തിന്റെ പ്രതികരണത്തെ ക്ഷയിപ്പിച്ചേക്കാമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എലികളിൽ നടത്തിയ പഠനത്തിൽ, വൈറസിനെ കോശങ്ങളെ ബാധിക്കുന്നതിൽ നിന്ന് തടയുന്ന ആന്റിബോഡികളുടെ ഉത്പാദനം കുറയ്ക്കാൻ ഈ മരുന്നുകൾക്ക് കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

advertisement

കുട്ടികളിൽ എടുക്കുന്ന വാക്സിനുകളിൽ ചിലതിന്റെ പ്രവർത്തനം മന്ദീഭവിക്കാനും വേദനസംഹാരികൾ കാരണമായേക്കാമെന്ന് മറ്റു ചില പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട്, മാതാപിതാക്കൾ വാക്സിനേഷനു മുമ്പ് കുട്ടികൾക്ക് വേദനസംഹാരി നൽകരുതെന്ന് ഡോക്‌ടർമാർ അഭിപ്രായപ്പെടുന്നു. എന്നാൽ, ആവശ്യമെങ്കിൽ മാത്രം വാക്സിൻ എടുത്തതിനു ശേഷം വേദനസംഹാരി നൽകാമെന്നും വിദഗ്ധർ പറയുന്നു.

എന്നാൽ, നിങ്ങൾ മറ്റെന്തെങ്കിലും രോഗാവസ്ഥ കൊണ്ട് വേദനസംഹാരികൾ നിരന്തരം ഉപയോഗിക്കുന്ന ആളാണെങ്കിൽ വാക്സിനേഷന് മുമ്പ് അതിന്റെ ഉപയോഗം അവസാനിപ്പിക്കരുത്. ഇക്കാര്യത്തിൽ നിങ്ങളുടെ ഡോക്‌ടറുമായി സംസാരിച്ച് ഒരു തീരുമാനം എടുക്കുന്നതാവും ഉചിതം.

advertisement

വാക്സിൻ സ്വീകരിച്ചതിനു ശേഷം ഉണ്ടാകുന്ന പാർശ്വ ഫലങ്ങളിൽ നിന്നും മുക്തി നേടാനാണെങ്കിൽ അസെറ്റാമൈനോഫിൻ (റ്റൈലിനോൾ) എന്ന മരുന്ന് ഉപയോഗിക്കുന്നതാവും ഭേദം. അത് മറ്റു വേദനസംഹാരികളിൽ നിന്ന് വ്യത്യസ്തമായാണ് പ്രവർത്തിക്കുക എന്ന് കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ഫാർമസിസ്റ്റായ ജൊനാഥൻ പറയുന്നു.

കോവിഡ് 19 വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പ് വേദനസംഹാരികൾ ഉപയോഗിക്കുന്നതിനെതിരെ യു എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അടുത്തിടെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. വേദനസംഹാരികൾ ഉപയോഗിക്കാൻ കഴിയാത്ത തരത്തിലുള്ള മറ്റു രോഗാവസ്ഥകൾ ഇല്ലെങ്കിൽ വാക്സിൻ സ്വീകരിച്ചതിനുശേഷം അവ ഉപയോഗിക്കാമെന്നും എന്നാൽ ഇക്കാര്യത്തിൽ ഡോക്‌ടറുമായി സംസാരിച്ചതിനു ശേഷം ഒരു തീരുമാനം എടുക്കുന്നതാവും അഭികാമ്യം എന്നും ഈ രേഖയിൽ പരാമർശിക്കുന്നു.

advertisement

വാക്സിൻ എടുത്തതിനു ശേഷം ഉണ്ടാകുന്ന പാർശ്വ ഫലങ്ങളിൽ നിന്നും ആശ്വാസം നേടാൻ ചില ടിപ്സും സി ഡി എസ് നൽകുന്നുണ്ട്. വാക്സിൻ കുത്തിവെച്ച ഭാഗത്ത് നനഞ്ഞ തുണി കൊണ്ട് പിടിക്കുക, ആ കൈ കൊണ്ട് വ്യായാമം ചെയ്യുക എന്നിവ ആശ്വാസകരമായിരിക്കും. പനി വരികയാണെങ്കിൽ ധാരാളം വെള്ളം കുടിയ്ക്കുക. ആയാസംകുറഞ്ഞ രീതിയിലുള്ള വസ്ത്രം ധരിക്കുക. കൈയിലെ ചുവപ്പോതടിപ്പോ ഒരു ദിവസം കഴിഞ്ഞും പോകുന്നില്ലെങ്കിലോ മറ്റെന്തെങ്കിലും ലക്ഷണങ്ങൾ ഏതാനും ദിവസങ്ങൾക്ക് ശേഷവും അവശേഷിക്കുന്നുണ്ടെങ്കിലോ നിർബന്ധമായും ഡോക്‌ടറെ കാണുക.

advertisement

Keywords: Covid 19, Covid Vaccine, Painkillers, Side Effects

കോവിഡ് 19, കോവിഡ് വാക്സിൻ, വേദനസംഹാരി, പാർശ്വഫലങ്ങൾ

മലയാളം വാർത്തകൾ/ വാർത്ത/Explained/
Explained: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ വേദനസംഹാരികൾ ഉപയോഗിക്കാമോ?
Open in App
Home
Video
Impact Shorts
Web Stories