AEG12 എന്ന പ്രോട്ടീൻ വൈറസിന്റെ കവചത്തെ അസ്ഥിരപ്പെടുത്തുകയും അതിന്റെ സംരക്ഷിത വലയത്തെ ഭേദിക്കുകയും ചെയ്യുമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അതുകൊണ്ടു തന്നെ ഇത്തരത്തിൽ കവചമില്ലാത്ത വൈറസുകളെ ചെറുക്കാൻ ഈ പ്രോട്ടീന് കഴിയില്ല. ഈ കണ്ടെത്തലുകൾ ലോകം മുഴുവൻ ലക്ഷക്കണക്കിന് മനുഷ്യരെ ബാധിക്കുന്ന വൈറസ് ജന്യ രോഗങ്ങൾക്കെതിരെയുള്ള ചികിത്സാ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിൽ നിർണായകമായ മുതൽക്കൂട്ടാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
Also Read കരിമ്പുലിയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടൽ; നന്ദൻ നിലേക്കനി പങ്കുവെച്ച വീഡിയോ വൈറലാകുന്നു
advertisement
എൻ ഐ എച്ചിന്റെ ഭാഗമായ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസസിലെ ശാസ്ത്രജ്ഞർ എക്സ് റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ചാണ് AEG12-ന്റെ ഘടന പരിശോധിച്ചത്. തന്മാത്രാതലത്തിൽ, വൈറസിനെഒന്നിച്ചു നിർത്തുന്ന കോശ ചർമത്തിന്റെ ഭാഗങ്ങളെയുംലിപ്പിഡുകളെയും വിഘടിപ്പിക്കാൻ ഈ പ്രോട്ടീന്കഴിയുന്നു എന്ന് ഗവേഷണ സംഘത്തിലെ ന്യൂക്ലിയർ മാഗ്നറ്റിക് റെസൊണൻസ് ഗ്രൂപ്പിന്റെ തലവൻ ജെഫ്രി മുള്ളർ പറയുന്നു.
"വൈറസിന്റെ കോശചർമത്തിലെ ലിപ്പിഡുകളോട് ഈ പ്രോട്ടീനിന് വലിയ ആകർഷണമാണുള്ളത്. അതുകൊണ്ടുതന്നെഅവ വൈറസിൽ നിന്നും ലിപ്പിഡുകളെ കവർന്നെടുക്കുന്നു", മുള്ളർ പറഞ്ഞു.
വെസ്റ്റ്നൈൽ, സിക്കതുടങ്ങിയ വൈറസുകൾ ഉൾപ്പെടുന്ന ഫ്ലാവിവൈറസുകൾ എന്ന വിഭാഗത്തിനെതിരെ AEG12 എന്ന പ്രോട്ടീൻ ഫലപ്രദമാണെന്ന് വിശദീകരിക്കുന്നതോടൊപ്പം കോവിഡ്19-ന് കാരണമാകുന്നSARS-CoV-2 വൈറസിനെതിരെയും ഈ പ്രോട്ടീൻ ഫലപ്രദമാകാമെന്ന പ്രതീക്ഷയും ശാസ്ത്രജ്ഞർ പങ്കുവെയ്ക്കുന്നു. എന്നാൽ, കോവിഡിനെതിരെ ഈ പ്രോട്ടീന്റെ സഹായത്തോടെ മരുന്ന് വികസിപ്പിച്ചെടുക്കാൻ ബയോ എഞ്ചിനീയറിങ്ങിന് ഇനിയും വർഷങ്ങളുടെഗവേഷണം ആവശ്യമായി വരും. ചുവന്ന രക്ത കോശങ്ങളെയും വിഘടിപ്പിക്കാൻ ഈ പ്രോട്ടീനിന് കഴിയും എന്നതിനാൽ വൈറസുകളെ മാത്രം നശിപ്പിക്കാൻ കഴിയുന്ന കോമ്പൗണ്ടുകൾ കണ്ടെത്തുക എന്നതാവും ശാസ്ത്രലോകത്തിന്മുന്നിൽ ഇനിയുള്ള വെല്ലുവിളി. എന്നാലും നിലവിലെ ഗവേഷണഫലങ്ങൾ വലിയ പ്രത്യാശയാണ്വൈദ്യശാസ്ത്രത്തിന് നൽകുന്നത്.
യു എസ് ഫുഡ് ആൻഡ് ഡ്രഗ്അഡ്മിനിസ്ട്രേഷൻ ഇതുവരെ റംഡെസിവിർ എന്ന മരുന്നിന് മാത്രമേ കോവിഡ്19-ന്റെ ചികിത്സയ്ക്ക്ഉപയോഗിക്കാൻ പൂർണമായ അനുമതി നൽകിയിട്ടുള്ളൂ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികളിൽ ഓക്സിജൻ സപ്ലിമെന്റ് ആവശ്യമുള്ള രോഗികൾക്കാണ് ഈ മരുന്ന് ഉപയോഗിക്കാൻ കഴിയുക. ഇതുകൂടാതെ, അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാൻ 9 ചികിത്സാ രീതികൾക്കുകൂടി അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ കോവിഡിനെതിരെ 430 ചികിത്സാ രീതികളും 600-നടുത്ത്മരുന്നുകളും പരീക്ഷണഘട്ടത്തിലാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
AEG12, Mosquito, Protein, Virus, Covid 19, Medical Science