നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | കരിമ്പുലിയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടൽ; നന്ദൻ നിലേക്കനി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

  Viral Video | കരിമ്പുലിയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടൽ; നന്ദൻ നിലേക്കനി പങ്കുവെച്ച വീഡിയോ വൈറലാകുന്നു

  സായഎന്ന് പേരുള്ള കരിമ്പുലിയുംസ്കാർഫെയ്‌സ്‌ എന്ന പുള്ളിപ്പുലിയും തമ്മിലായിരുന്നു സംഘട്ടനം. ഈ ഏറ്റുമുട്ടലിന്റെ വീഡിയോ നന്ദൻ നിലേക്കനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

  • Share this:
   ഇൻഫോസിസ് കോ-ഫൗണ്ടർ ആയ നന്ദൻ നിലേക്കനിയും രോഹിണി നിലേക്കനിയും ചേർന്ന് സാക്ഷ്യം വഹിച്ചത് ഒരു കരിമ്പുലിയും പുള്ളിപ്പുലിയും തമ്മിലുള്ള ഏറ്റുമുട്ടലിനാണ്. കർണാടകയിലെ ഹുൻസൂരിലെ കബിനിവന്യജീവി സങ്കേതത്തിൽ വച്ചാണ് രസകരമായ ഈ കാഴ്ചയ്ക്ക് അവർ സാക്ഷികളായത്. സായഎന്ന് പേരുള്ള കരിമ്പുലിയുംസ്കാർഫെയ്‌സ്‌ എന്ന പുള്ളിപ്പുലിയും തമ്മിലായിരുന്നു സംഘട്ടനം. ഈ ഏറ്റുമുട്ടലിന്റെ വീഡിയോ നന്ദൻ നിലേക്കനി ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

   "ഇന്ന്, മാർച്ച് 6-ന് ഒരു കരിമ്പുലിയും തന്റെ ശത്രുവായ സ്കാർഫെയ്‌സും തമ്മിൽ ഒരുഗ്രൻ സംഘട്ടനം കാണാനിടയായി!", വീഡിയോ പങ്കുവെച്ചതിനോടൊപ്പം നന്ദൻ നിലേക്കനി കുറിച്ചത് ഇങ്ങനെയാണ്.

   Also Read നോൺ വെജ് പിസ നൽകി മതവികാരം വ്രണപ്പെടുത്തി; 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതി

   54 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു മരത്തിനു മുകളിൽ വെച്ച് രണ്ടു ജീവികളും പരസ്പരം നോക്കി നിൽക്കുന്ന ദൃശ്യങ്ങളാണ് ആദ്യം കാണുക. അൽപ്പ നിമിഷങ്ങൾക്ക് ശേഷം കരിമ്പുലി പുള്ളിപ്പുലിയുടെഅടുത്തേക്ക് ചീറിയടുക്കുന്നതും കാണാം.

   Also Read മുംബൈയിൽ ഇരുന്ന് ഫോണിലൂടെ നിർദ്ദേശം നൽകി ഡോക്ടർ; യുവതിയുടെ പ്രസവമെടുത്ത് മൈസൂരിലെ അധ്യാപിക

   പുള്ളിപ്പുലിക്ക് സ്കാർഫെയ്‌സ്‌ എന്ന പേര് ലഭിച്ചതിനുപിന്നിൽ രസകരമായ ഒരു കാരണമുണ്ടെന്ന് വൈൽഡ്‌ലൈഫ് ഫോട്ടോഗ്രാഫർ ആയ ഷാസ്ജങ്പറയുന്നു. മുഖത്തിൽ വലിയൊരു മുറിവിന്റെ പാടുള്ളതു കൊണ്ടാണ് പുള്ളിപ്പുലിയെ ആ പേര് വിളിച്ചു തുടങ്ങിയത്. സായയാവട്ടെ, ആ വന്യ ജീവി സങ്കേതത്തിലെ ഏക കരിമ്പുലിയാണ്.


   സംഘട്ടനത്തിന്റെ വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതിൽപ്പിന്നെ 98,000-ൽപ്പരം ആളുകളാണ് വീഡിയോ കണ്ടത്. നൂറുകണക്കിന് പേരാണ് വീഡിയോയിൽ പ്രതികരണങ്ങൾ അറിയിക്കുന്നത്. മിക്കവാറും ആളുകളുടെ ആകാംക്ഷഈ ഏറ്റുമുട്ടലിനു ശേഷം പുള്ളിപ്പുലിക്കും കരിമ്പുലിയ്ക്കുംഎന്ത് സംഭവിച്ചു എന്നറിയാനാണ്.

   "സ്വപ്നതുല്യമായകാഴ്ച!" എന്നാണ് ഒരു യൂസർ വീഡിയോയ്ക്ക്കമന്റായി എഴുതിയത്. മറ്റൊരാൾ വീഡിയോ കണ്ടതിലെ അത്ഭുതവും ഞെട്ടലും പങ്കുവെച്ചു.

   "നന്ദൻ, ഈ കാഴ്ച കണ്ടത് ഒരു ഭാഗ്യം തന്നെ" എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത നന്ദൻ നിലേക്കനിയോട് അഭ്യുദയകാംക്ഷികളിലൊരാൾ കമന്റ് സെക്ഷനിൽ പറഞ്ഞത്.

   ഏറെപ്പേർ വീഡിയോയിലെ ദൃശ്യങ്ങൾക്ക് ശേഷം ഈ പുലികൾക്കിടയിൽ എന്ത് സംഭവിച്ചു എന്നറിയാനുള്ള അടക്കാനാവാത്ത ആഗ്രഹവും പ്രകടിപ്പിക്കുന്നു.

   മറ്റൊരു യൂസർ ഈ സംഭവം നടന്ന സ്ഥലമേതാണെന്ന് വെളിപ്പെടുത്തരുതെന്ന് നന്ദനോട്പറയുന്നു. സ്ഥലം വെളിപ്പെടുത്തിയാൽ മനോഹരമായ ഇത്തരം ജീവികൾ വേട്ടയാടപ്പെടാനുള്ള സാധ്യത വർധിച്ചേക്കാം എന്ന ആശങ്ക അദ്ദേഹം പങ്കുവെച്ചു.

   തന്റെ ഭാര്യ രോഹിണി നിലേക്കനി എടുത്ത കരിമ്പുലിയുടെ മനോഹരമായ ഒരു ഫോട്ടോഗ്രാഫും നന്ദൻ സാമൂഹ്യ മാധ്യമത്തിലൂടെപങ്കുവെച്ചു. "പുള്ളിപ്പുലിയുമായുള്ള ഏറ്റുമുട്ടൽ ആസൂത്രണം ചെയ്യുന്ന കരിമ്പുലി" എന്ന ക്യാപ്ഷ്യനോടു കൂടിയാണ് ഈ ചിത്രം അദ്ദേഹം പങ്കുവെച്ചത്.


   മാർജാരവംശത്തിൽപ്പെട്ട ഇത്തരം വന്യജീവികളോട് നന്ദൻ നിലേക്കനിയ്ക്കുള്ള ഇഷ്ടവും താൽപ്പര്യവും വളരെ പ്രസിദ്ധമാണ്. ഒരു ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് പ്രകാരം, രോഹിണിയുടെഏറ്റവും പ്രിയപ്പെട്ട വൈൽഡ്‌ലൈഫ് സ്പോട്ട് ആണ് കബിനി വന്യജീവി സങ്കേതം. വളരെ സ്പെഷ്യൽ ആയൊരുസ്ഥലമാണ് അതെന്നും അവർ പറയുന്നു.

   Black Panther, Leopard, Scarface, Kabini, Wild Life Sanctuary, Nandan Nilekani,
   First published:
   )}