നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോവിഡ് വാക്സിന്‍ എന്ന പേരിൽ ബന്ധുക്കൾക്ക് മയക്കുമരുന്ന് കുത്തിവച്ച യുവതി സ്വർണ്ണവുമായി കടന്നു

  കോവിഡ് വാക്സിന്‍ എന്ന പേരിൽ ബന്ധുക്കൾക്ക് മയക്കുമരുന്ന് കുത്തിവച്ച യുവതി സ്വർണ്ണവുമായി കടന്നു

  പിറ്റേന്ന് പുലർച്ചെയാണ് കുടുംബം മയക്കത്തിൽ നിന്നുണരുന്നതും മോഷണം നടന്നുവെന്ന വിവരം മനസിലാക്കുന്നതും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൂഡല്ലൂർ: കോവിഡ് വാക്സിൻ എന്ന പേരിൽ ബന്ധുക്കൾക്ക് മയക്കുമരുന്ന് കുത്തിവച്ച് യുവതിയുടെ മോഷണം. തമിഴ്നാട്ടിലെ കൂഡല്ലൂരിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ കീഴ്ക്കുടികാട് സ്വദേശിയായ വി.സത്യപ്രിയ എന്ന 26 കാരിയാണ് അമ്മായിയെയും കുടുംബത്തെയും മയക്കുമരുന്ന് കുത്തിവച്ച് മയക്കിയ ശേഷം 19 പവൻ സ്വർണ്ണവുമായി കടന്നു കളഞ്ഞത്.

   പെരാമ്പള്ളൂരിലെ ഒരു ഓൺലൈൻ മാർക്കറ്റിംഗ് ഏജൻസിയിലെ ജീവനക്കാരിയാണ് സത്യപ്രിയ. ഇക്കഴി‍ഞ്ഞ വ്യാഴാഴ്ചയാണ് ഇവർ കൂഡല്ലൂർ ലക്കോറിലുള്ള അമ്മായി രാസാത്തിയുടെ വീട്ടിലെത്തിയത്. രാസാത്തിക്കും കുടുംബത്തിനും കോവിഡ് വാക്സിൻ നൽകട്ടെയെന്ന ചോദ്യം സത്യപ്രിയ തന്നെയാണ് ഇവരോട് ചോദിച്ചത്. കുടുംബം സമ്മതം അറിയച്ചതോടെ യുവതി വാക്സിന്‍ എന്ന പേരിൽ മയക്കുമരുന്ന് കുത്തിവച്ച് രാസാത്തി, ഭർത്താവ് കൃഷ്ണമൂര്‍ത്തി മക്കളായ കൃതിങ്ക, മോണിക്ക എന്നിവരെ അബോധാവസ്ഥയിലാക്കുകയായിരുന്നു.

   Also Read-ക്യാമ്പസിനുള്ളിൽ സഹപാഠിയെ പ്രൊപ്പോസ് ചെയ്ത് പെൺകുട്ടി; വീഡിയോ വൈറലായതോടെ ഇരുവരെയും പുറത്താക്കി

   പിറ്റേന്ന് പുലർച്ചെയാണ് കുടുംബം മയക്കത്തിൽ നിന്നുണരുന്നതും മോഷണം നടന്നുവെന്ന വിവരം മനസിലാക്കുന്നതും. രാസാത്തിയുടെയും കൃതിങ്കയുടെയും ആറ്, പത്ത് പവൻ വീതം വരുന്ന താലിമാല, അതിനൊപ്പം മുന്ന് സ്വർണ്ണ മാലകള്‍ എന്നിവയാണ് കാണാതായത്. മോഷണം നടന്നുവെന്ന് വ്യക്തമായതോടെ കുടുംബം പരാതിയുമായി പൊലീസിനെ സമീപിച്ചു.   കുടുംബം നൽകിയ സൂചനകൾ വച്ച് അന്വേഷണം തുടങ്ങിയ പൊലീസ്, സത്യപ്രിയയെ കണ്ടെത്തി. കുടുംബത്തിന് മയക്കുമരുന്ന് നൽകി സ്വർണ്ണവുമായി കടന്നുവെന്ന് യുവതി കുറ്റസമ്മതം നടത്തുകയും ചെയ്തു. ഇവരിൽ നിന്നും മോഷണമുതൽ തിരികെ കണ്ടെത്തിയ പൊലീസ് വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

   കേരളത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട മറ്റൊരു സംഭവത്തിൽ പട്ടാപ്പകൽ വീട്ടിൽ വെള്ളം ചോദിച്ചെത്തി കളിത്തോക്ക് കാട്ടി മോഷണം നടത്തിയ യുവാവ് അറസ്റ്റിലായി. കുമളി വെള്ളാരംകുന്ന് പത്തുമുറി കല്യാട്ടുമഠം ശ്രീരാജ് നമ്പൂതിരി(27) ആണ് അറസ്റ്റിലായത്. വീട്ടമ്മയോട് വെള്ളം ആവശ്യപ്പെട്ടെത്തിയ യുവാവ് വീട്ടിലേക്ക് അതിക്രമിച്ച് കയറികളിത്തോക്ക് കാട്ടി വീട്ടമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വായിൽ തുണി തിരുകി കയ്യും കാലും കെട്ടിയ ശേഷമായിരുന്നു മോഷണം.
   Published by:Asha Sulfiker
   First published: