1) ഹോം ഐസൊലേഷനിലുള്ള കോവിഡ് രോഗികൾക്ക് രോഗ ലക്ഷണം കാണിച്ചു തുടങ്ങിയതിൻ്റെ 10ാം ദിവസം ഐസൊലേഷൻ അവസാനിപ്പിക്കാവുന്നതാണ് (രോഗലക്ഷണം കാണിക്കാത്തവർക്ക് പരിശോധന നടത്തിയതിൻ്റെ 10ാം ദിവസം). ഐസൊലേഷൻ അവസാനിപ്പിക്കുന്നതിന് മുമ്പുള്ള മൂന്ന് ദിവസങ്ങളിൽ പനി ഉണ്ടായിരുന്നില്ല എന്നും ഉറപ്പാക്കേണ്ടതുണ്ട്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാനും ഇതേ മാനദണ്ഡമാണ് ഉപയോഗപ്പെടുത്തുന്നത്. ഹോം ഐസൊലേഷൻ പിരീഡ് കഴിഞ്ഞതിന് ശേഷം ടെസ്റ്റ് ചെയ്യണം എന്നില്ല.
2) പൾസ് ഓക്സീമീറ്റർ ഉപയോഗിച്ച് ഓക്സിജൻ്റെ അളവ് ദിവസവും പരിശോധിക്കണം. ഓക്സിജൻ്റെ അളവ് 94 ശതമാനമോ അതിൽ കൂടുതലോ ആയിരിക്കണം.
advertisement
3) കഫം വഷളാകുന്നുണ്ടോ എന്നും ശ്വസിക്കാനുള്ള ബുദ്ധിമുട്ട് വരുന്നുണ്ടോ എന്നും രോഗി ശ്രദ്ധിക്കണം.
4) ദിവസേന ശരീര താപനില പരിശോധിക്കുക.
5) മയക്കം, ഉറക്കം തൂക്കം, ഓർമ്മക്കുറവ് തുടങ്ങിയവയിൽ ശ്രദ്ധവേണം.
6) പ്രമേഹരോഗികൾ പതിവായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കണം. കോവിഡ് രോഗബാധ മറ്റെല്ലാം രോഗബാധയെയും പോലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുത്താം. മൂന്ന് ദിവസത്തിൽ ഒരിക്കലെങ്കിലും ഇത് നിരീക്ഷിച്ച് ഡോക്ടറുമായി ബന്ധപ്പെടണം.
7) ഹൈപ്പർ ടെൻഷനുള്ള രോഗികളിൽ സ്ഥിരമായി രക്തസമ്മർദ്ദവും നോക്കേണ്ടതുണ്ട്. ഇത് ഹൈപ്പർ ടെൻഷനുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.
8) ശരീരത്തിൻ്റെ ഓക്സിജൻ ആവശ്യം കുറക്കുന്നതിനായി പൂർണ്ണമായും വിശ്രമം എടുക്കുക. ആധ്വാനം ആവശ്യമായ കാര്യങ്ങൾ ചെയ്യാതിരിക്കുക.
9) ശരീരത്തിൽ ജലത്തിൻ്റെ അളവ് കൂട്ടുക. ഇതിനായി വെള്ളം, ജ്യൂസുകൾ, തേങ്ങാ വെള്ളം, സൂപ്പ്, കൂടുതൽ ജലം അടങ്ങിയ തണ്ണിമത്തനെ പോലുള്ള ഫലങ്ങൾ എന്നിവ കഴിക്കുക. ശരീരത്തിൽ കൂടുതൽ വെള്ളത്തിൻ്റെ അളവുണ്ടാകുന്നത് രോഗം ഭേദമാകാൻ സഹായിക്കും.
10) പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ള പാല്, മുട്ട, കടല, മാംസ്യം, ധാന്യങ്ങൾ തുടങ്ങിയവ കഴിക്കുക.
11) ശ്വസന വ്യായാമങ്ങൾ ചെയ്യുക. യോഗയും മെഡിറ്റേഷനും എല്ലാം പ്രയോജനപ്പെടുത്താവുന്നതാണ്.
12) ആവശ്യമായതിൽ കൂടുതൽ അധ്വാനം ചെയ്യരുത്. കൂടുതൽ അധ്വാനം ചെയ്യുന്നത് കൂടുതൽ ഓക്സിജൻ്റെ ആവശ്യം ഉണ്ടാക്കുന്നു. വിശ്രമം എടുത്ത് ഓക്സിജൻ ഉപയോഗം കുറക്കുക.
13) ഡിസ്ചാർജ് ചെയ്ത ശേഷം പനി, ശ്വസ തടസ്സം, സഹിക്കാനാകാത്ത കഫക്കെട്ട് എന്നിവ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറുടെ സഹായം തേടുക.
14) ഫിസീഷ്യൻ നിർദേശിക്കുകയാണെങ്കിൽ കോവിഡ് ഭേദമായി മൂന്ന് മാസത്തിന് ശേഷം ശ്വാസകോശം പഴയസ്ഥിതിയിലായോ എന്നറിയാൻ സിടി സ്കാൻ ചെയ്യാവുന്നതാണ്.